മാധ്യമ പ്രവര്‍ത്തകന്‍ വി. എം. സതീഷ് നിര്യാതനായി

February 8th, 2018

media-personality-vm-sathish-passes-away-ePathram
അബുദാബി : യു. എ. ഇ. യിലെ മാധ്യമ പ്രവർ ത്തകൻ വി. എം. സതീഷ് (54) നിര്യാതനായി. അജ്മാനി ലെ ആശു പത്രി യിൽ വെച്ച് ബുധ നാഴ്ച രാത്രി യിലാ യിരുന്നു മരണം. ഹൃദയാ ഘാത ത്തെ തുടർന്ന് ആശുപത്രി യിൽ എത്തിച്ചു ശസ്ത്ര ക്രിയക്കു വിധേയനാക്കി യിരുന്നു. എങ്കിലും രാത്രി യോടെ സ്ഥിതി ഗുരുതരം ആവു കയും മരണപ്പെടുകയും ചെയ്തു.

കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവൻ – തങ്കമ്മ ദമ്പതി കളുടെ മകനായ സതീഷ്, ബോംബെ യിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്ര ത്തി ലൂടെ യാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കു ന്നത്.

തുടർന്ന് ഒമാൻ ഒബ്സർവർ പത്ര ത്തില്‍ പ്രവർ ത്തിച്ച തിനു ശേഷം യു. എ. ഇ. യിൽ ഖലീജ് ടൈംസ്  , എമിറേ റ്റ്സ് ടുഡേ, സെവൻ ഡേയ്സ്, എമിറേറ്റ്സ്, 24 / 7, തുട ങ്ങിയ മാധ്യമ  സ്ഥാപന ങ്ങളിലും ജോലി ചെയ്തു.

ഗള്‍ഫിലെ തൊഴിലാളി കളുടെ ജീവിത ങ്ങളെ വിവരിച്ചു കൊണ്ട് വിവിധ പത്ര ങ്ങളിൽ പ്രസിദ്ധീകരിച്ച അറു നൂറോളം വാര്‍ത്ത കളും ലേഖന ങ്ങളും സമാഹരിച്ച് ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പേരില്‍ പുസ്ത കമാക്കി പ്രസിദ്ധീകരി ച്ചിരുന്നു.

ദുബായിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായി രുന്ന ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ പ്രവർ ത്തന ങ്ങളിൽ സജീവ മായി രുന്നു.

ചിരന്തന മാധ്യമ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 3  മണി യോടെ ദുബായ് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ അന്തി മോപ ചാരം അര്‍പ്പിക്കുവാന്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്. മൃതദേഹം രാത്രി യോടെ നാട്ടിലേക്കു കൊണ്ടു പോകും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖാ ഹെസ്സ ബിൻത്​ മുഹമ്മദ്​ അല്‍ നഹ്​യാൻ അന്തരിച്ചു

January 28th, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ശൈഖാ ഹെസ്സ ബിന്‍ത് മുഹമ്മദ് ബിൻ ഖലീഫാ അല്‍ നഹ്യാന്‍ അന്തരിച്ചു.

പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഞായറാഴ്ച രാവിലെ യാണ് മരണ വിവരം സ്ഥിരീകരിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്.

മരണ ത്തിൽ അനുശോചിച്ച് ഞായറാഴ്ച മുതൽ മൂന്നു ദിവസ ത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദുഃഖാ ചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

November 2nd, 2017

indira-gandhi-epathram
അബുദാബി : ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന മായ ഒക്ടോബര്‍ ന് മലയാളി സമാജവും ഇൻകാസ് അബു ദാബി യൂണിറ്റും സംയുക്ത മായി ഇന്ദിരാ ഗാന്ധി അനു സ്മരണം സംഘടിപ്പിച്ചു.

ജവഹര്‍ ലാല്‍ നെഹ്രു തുടങ്ങി വെച്ച രാഷ്ട്ര പുനര്‍ നിര്‍ മ്മാണ പ്രവര്‍ ത്ത ന ങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജ സ്വലത യോടെ തുട രുവാൻ സാധിച്ചത് ഇന്ദിര യുടെ ശക്ത മായ നേ തൃത്വ പാടവ ത്തി ലൂടെ യാണ്. ഇന്ത്യ ഉയര്‍ത്തി പ്പിടി ക്കുന്ന മതേ തര മൂല്യ ങ്ങള്‍ പ്രാവ ര്‍ത്തിക മാ ക്കുവാന്‍ സ്വന്തം ജീവന്‍ തന്നെ അര്‍ പ്പിച്ച ഇന്ദിര യുടെ ജീവിതം ഓരോ ഭാരതീയനും അഭിമാന മാണ് എന്നും  അനു സ്മരണ ചടങ്ങില്‍ പങ്കെടു ത്തവര്‍ അഭി പ്രായ പ്പെട്ടു.

മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് വക്കം ജയ ലാൽ, ജനറൽ സെക്രട്ടറി എ. എം. അൻസാർ, ട്രഷറർ ടോമിച്ചൻ വർക്കി, ഇൻകാസ് അബു ദാബി കമ്മിറ്റി പ്രസിഡണ്ട് പള്ളിക്കൽ ഷുജാഹി, ഗ്ലോബൽ സെക്രട്ടറി ടി. എ. നാസർ, ബി. യേശു ശീലൻ, സലിം ചിറ ക്കൽ, അഷ്റഫ് പട്ടാമ്പി, മഞ്ജു സുധീർ, മറ്റു സമാജം – ഇൻകാസ് പ്രവർത്തകരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍ ചിത്ര കഥാ​ പുസ്തകം

November 2nd, 2017

panakkad-shihab-thangal-ePathram
ഷാർജ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ചുള്ള മൂന്നു പുസ്തക ങ്ങള്‍ നവംബര്‍ 2 വ്യാഴം രാത്രി 9.30 ന് ഷാർജ പുസ്തക മേള യിലെ ഇന്‍റ ലക്ച്വല്‍ ഹാളിൽ പ്രകാശനം ചെയ്യും.

ശിഹാബ് തങ്ങളെ കുറിച്ച് അടുത്ത റിയു വാൻ ഉതകും വിധ ത്തിൽ മലയാളം കൂടാതെ അറബിക്, ഇംഗ്ലീഷ് ഭാഷ കളിലുള്ള മൂന്ന് പുസ്തക ങ്ങളാണ് പുറ ത്തിറക്കു ന്നത്.

‘സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ ചിത്ര കഥാ രൂപത്തില്‍ മലയാള ത്തിലുള്ള പുസ്തക വും ‘ഫീ ദിഖ് രി സയ്യിദ് ശിഹാബ്’ എന്ന പേരില്‍ അറബി യിലും (രചന : കെ. എം. അലാ വുദ്ദീന്‍ ഹുദവി) ‘സ്ലോഗന്‍ സ് ഓഫ് ദ സേജ്’ എന്ന പേരില്‍ ഇംഗ്ലീഷിലും (രചന:  മുജീബ് ജയ്ഹൂണ്‍) പുസ്തകം പ്രസിദ്ധീ കരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വയലാർ അനുസ്മരണം നടത്തി

November 2nd, 2017

vayalar-ramavarma-epathram
അലൈൻ : വയലാർ രാമ വർമ്മ യെ പോലുള്ള മഹാ രഥന്മാ രാണ് ഇന്ന് കാണുന്ന നവ കേരള ത്തി ന്റെ ശില്പി കൾ എന്നും അവരുടെ സംഭാ വന കളാണ് കേരള ത്തെ മറ്റു സംസ്ഥാന ങ്ങളിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് എന്നും ബിനോയ് വിശ്വം എം. എൽ. എ. പറഞ്ഞു.

അലൈൻ ഐ. എസ്. സി. സംഘടിപ്പിച്ച വയ ലാർ അനുസ്മരണ സമ്മേളന ത്തിൽ മുഖ്യാ തിഥി യായി പങ്കെടുത്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

കവി, സാഹിത്യകാരൻ എന്നതിനുമപ്പുറം സാമൂഹിക – സാംസ്‌കാരിക മാറ്റ ങ്ങൾക്കു വേണ്ടി വിപ്ലവം നയിച്ച സാംസ്‌കാരിക നായ കൻ കൂടി യായിരുന്നു വയലാർ എന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ദിര ഗാന്ധി അനുസ്മരണം
Next »Next Page » കല യുടെ ‘കലാഞ്ജലി’ വ്യാഴാഴ്ച ഐ. എസ്. സി. യിൽ »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine