മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം

January 3rd, 2017

അബുദാബി : പ്രവാസ മണ്ണില്‍ വെച്ച് മരണ പ്പെടുന്ന മലയാളി കളുടെ മൃത ദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ക്കണം എന്ന് സാമൂഹ്യ പ്രവര്‍ ത്തക യും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗവു മായ ഷാഹിദ കമാല്‍.

അബുദാബി കേരള സോഷ്യല്‍ സെന്ററി ന്റേയും ശക്തി തിയ്യറ്റേ ഴ്സി ന്റേ യും സംയുക്ത ആഭി മുഖ്യത്തില്‍ നല്‍കിയ സ്വീകര ണത്തി പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അവര്.

മറ്റു രാജ്യ ങ്ങളിൽ പൗരൻ മാരുടെ മൃത ദേഹ ങ്ങൾ നാട്ടില്‍ എത്തി ക്കു ന്നതി നുള്ള പൂർണ്ണ ഉത്തര വാദിത്തം അതതു രാജ്യങ്ങള്‍ ഏറ്റെ ടുക്കു മ്പോൾ സർ ക്കാറു കള്‍ ഇക്കാര്യ ത്തിൽ നടപടി ക ളൊ ന്നും സ്വീകരി ക്കുന്നില്ല എന്നതു ഖേദ കര മാണ്.

കോഴിക്കോട്ടേ ക്കു കിലോയ്‌ക്ക് 16 ദിർഹം, കൊച്ചി യിലേക്ക് 17 ദിർഹം, തിരു വനന്ത പുര ത്തേക്ക് 18 ദിർഹം എന്നീ നില യിൽ മൃത ദേഹ ത്തെ കിലോ ഗ്രാം തൂക്ക ത്തിൽ വില നിശ്ചയി ക്കുന്ന തു ഹൃദയ ഭേദ കമാണ്.

ഭൌതിക ശരീരം എംബാം ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മേല്‍ പറഞ്ഞ തുക നല്‍കാന്‍ കഴിയാത്ത ഒരു കക്കത്ത ക്കാരന്റെ മൂന്നു മാസം പഴക്കം ചെന്ന ഭൌതിക ശരീ രവും കാണാനിട യായി എന്നും ഷാഹിദ കമാല്‍ പറഞ്ഞു.

ലോകത്തിനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യായിട്ടുള്ള കേരളം ഇക്കാര്യത്തിലും ഒരു മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യാ ഗവര്‍ണ്‍ മെന്റിനു മാതൃക ആവണം എന്നും ജന പക്ഷത്തു നിന്ന് പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ പിണറായി സര്‍ക്കാരിന് അതിനു കഴിയും എന്നും അവര്‍ പ്രത്യാശ പകടിപ്പിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്‌മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. മുൻ പ്രസിഡന്റ് കെ. ബി. മുരളി, ശക്‌തി ആക്‌ടിംഗ് പ്രസി ഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്‌തി ജനറൽ സെക്രട്ടറി സുരേഷ് പാടൂർ, സെന്റർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ, പൊന്നാനി ഗ്രാമീണ സഹ കരണ ബാങ്ക് പ്രസി ഡന്റ് ടി. എം. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു

November 12th, 2016

flag-and-logo-of-saudi-arabia-ePathram.jpg
അബുദാബി : സൗദി രാജ കുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സി യാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. സൗദി കോടതിയും വാര്‍ത്ത സ്ഥിരീകരിച്ചു.

രാജകുമാരന്റെ നിര്യാണ ത്തിൽ അനുശോചനം അറി യിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ടിന്റെ പ്രതി നിധി ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദേശം അയച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം

August 22nd, 2016

panakkad-shihab-thangal-ePathram
അബുദാബി : മരണംവരെയും പ്രവാസി കളു മായി അഭേദ്യ ബന്ധം കാത്തു സൂക്ഷിച്ച നേതാവ് ആയി രുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പറഞ്ഞു.

അബുദാബി കെ. എം. സി. സി. തവനൂർ മണ്ഡലം കമ്മിറ്റി സംഘടി പ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേ ളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

കഷ്ടത നിറഞ്ഞ ജീവിത സാഹചര്യ ങ്ങൾക്ക് ഇട യിലും സമർപ്പണ മനസ്സോടെ പ്രവർത്തി ക്കുന്ന വ രാണ് ഗൾഫ് മലയാളി കൾ. പ്രവാസി കളോട് അളവില്ലാത്ത അനുകമ്പ പുലർ ത്തി യി രുന്ന ശിഹാബ് തങ്ങൾ, ഗൾഫ് മല യാളി കൾക്ക് പ്രത്യേക പരി ഗണന നൽകി യിരുന്നു എന്നും മുനവ്വർ അലി തങ്ങൾ പറഞ്ഞു.

ഒരു രക്ഷിതാ വിനോട് എന്ന പോലെ പഴയ കാല ഗൾഫു കാർ അവ രുടെ ദുരിത ങ്ങളും വേദന കളും കുത്തി ക്കുറിച്ച് കത്തു രൂപ ത്തിലാക്കി കൊടപ്പനക്കൽ തറവാട്ടി ലേക്ക്അയക്കു മായിരുന്നു. അർദ്ധ രാത്രി യിൽ ആളൊഴിഞ്ഞ നേരത്ത് ഓരോ പ്രവാസി കത്തു കൾക്കും സ്വന്തം കൈപ്പട യിൽ മറുപടി എഴുതുന്ന ശിഹാബ് തങ്ങൾ ഇന്നും ഞങ്ങളുടെ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന തായും മുനവ്വർ അലി തങ്ങൾ ഓർമിച്ചു.

ഉന്നതരായ രാഷ്ട്ര നേതാക്കളോടും ഏറ്റവും താഴെക്കിട യിലുള്ള പാവ പ്പെട്ടവ രോടും ഒരേ രീതിയിൽ പെരു മാറിയ അദ്ദേഹം കൂടുതൽ വില മതിച്ചിരുന്നത് അടി സ്ഥാന വര്‍ഗ്ഗ ജന വിഭാഗ വുമായുള്ള ബന്ധ ത്തിന് ആയി രുന്നു എന്നും സയ്യിദ് മുനവ്വർ അലി തങ്ങൾ കൂട്ടി ചേർത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജാസ്സിം അല്‍ ബലൂഷി യുടെ വീട് മഅ്ദിന്‍ ഭാര വാഹികള്‍ സന്ദര്‍ശിച്ചു

August 13th, 2016

jassim-al-baloushi-ePathram

ദുബായ് : മഅ്ദിന്‍ അക്കാദമി യുടെ (മഅ്ദിന് സഖാ ഫത്തി സുന്നിയ്യ) ഭാര വാഹി കള്‍ ജാസ്സിം അല്‍ ബലൂഷി യുടെ വീട് സന്ദര്‍ശിച്ചു.

ദുബായ് അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ തീ പിടിച്ച എമിറേറ്റ്സ് വിമാന ത്തില്‍ നിന്നുള്ള വരെ രക്ഷി ക്കുന്ന തിനിടെ ജീവന്‍ വെടിഞ്ഞ അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷി യുടെ വീട്, മലപ്പുറം മഅ്ദിന്‍ സ്ഥാപന ങ്ങളു ടെ ദുബായ് പ്രതിനിധി കൾ സന്ദര്‍ശി ക്കുകയും മഅ്ദിന്‍ ചെയര്‍ മാനും കേരളം മുസ്ലിം ജമാ അത്ത് ജനറല്‍ സെക്രട്ടറി യുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളുടെ അനു ശോചന സന്ദേശം, ജാസ്സി മിന്റെ പിതാവ് ഈസാ അല്‍ ബലൂഷിക്ക് കൈ മാറുക യും ചെയ്തു.

delegation-ma'din-academy-visit-jassim-al-balooshi-family-ePathram

ജാസ്സിം അല്‍ ബലൂഷി യുടെ പാരത്രിക മോക്ഷ ത്തിനു വേണ്ടി മഅ്ദിന്‍ സ്ഥാപന ങ്ങളി ലെ വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും ചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് സംഘടി പ്പിക്കും എന്നും സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ അനുശോചന സന്ദേശ ത്തില്‍ അറി യിച്ചു.

ജാസ്സിം അല്‍ ബലൂഷി യുടെ കുടുംബാംഗ ങ്ങളായ ശൈഖ് അലി ഇബ്രാഹിം, അഹ്മദ് അബ്ബാസ്, ഇബ്രാഹിം മുഹ മ്മദ്, മഅ്ദിന്‍ പ്രതി നിധി കളായ ജമാല്‍ ഹാജി ചങ്ങ രോത്ത്, ഹക്കീം ഹാജി കല്ലാച്ചി, എഞ്ചിനീയര്‍ അബ്ദുല്‍ കരീം, മജീദ് മദനി മേല്‍ മുറി, കെ. എ. യഹ് യ ആലപ്പുഴ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

August 7th, 2016

panakkad-shihab-thangal-ePathram
ദുബായ് : മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ നായിരുന്ന പാണ ക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ ത്തിന്റെ ഏഴാം വാര്‍ഷിക ദിന ത്തില്‍ ദുബായ് കെ. എം. സി. സി. അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

അനുസ്മരണ ചടങ്ങ് യു. സി. രാമന്‍ (മുന്‍ എം. എല്‍. എ) ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍ അദ്ധ്യ ക്ഷത വഹിച്ചു. നാസര്‍ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ പ്രാര്‍ത്ഥന ക്കു നേതൃത്വം നല്‍കി.

എ. സി. ഇസ്മായില്‍, ആവയില്‍ ഉമ്മര്‍ ഹാജി, എം. എ. മുഹമ്മദ് കുഞ്ഞി, മുഹ മ്മദ് പട്ടാമ്പി, അഷ്‌റഫ് കൊടു ങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം മുറി ച്ചാണ്ടി സ്വാഗതവും അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലഹരി മരുന്നു കളു മായി അറബ് യുവാക്കൾ പിടിയിൽ
Next »Next Page » ആൾ കേരള വിമൻസ് കോളെജ് അലംനെ ഭാര വാഹികൾ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine