ശൈഖാ ഹെസ്സ ബിൻത്​ മുഹമ്മദ്​ അല്‍ നഹ്​യാൻ അന്തരിച്ചു

January 28th, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ശൈഖാ ഹെസ്സ ബിന്‍ത് മുഹമ്മദ് ബിൻ ഖലീഫാ അല്‍ നഹ്യാന്‍ അന്തരിച്ചു.

പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഞായറാഴ്ച രാവിലെ യാണ് മരണ വിവരം സ്ഥിരീകരിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്.

മരണ ത്തിൽ അനുശോചിച്ച് ഞായറാഴ്ച മുതൽ മൂന്നു ദിവസ ത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദുഃഖാ ചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

November 2nd, 2017

indira-gandhi-epathram
അബുദാബി : ഇന്ദിരാ ഗാന്ധി യുടെ രക്ത സാക്ഷി ദിന മായ ഒക്ടോബര്‍ ന് മലയാളി സമാജവും ഇൻകാസ് അബു ദാബി യൂണിറ്റും സംയുക്ത മായി ഇന്ദിരാ ഗാന്ധി അനു സ്മരണം സംഘടിപ്പിച്ചു.

ജവഹര്‍ ലാല്‍ നെഹ്രു തുടങ്ങി വെച്ച രാഷ്ട്ര പുനര്‍ നിര്‍ മ്മാണ പ്രവര്‍ ത്ത ന ങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജ സ്വലത യോടെ തുട രുവാൻ സാധിച്ചത് ഇന്ദിര യുടെ ശക്ത മായ നേ തൃത്വ പാടവ ത്തി ലൂടെ യാണ്. ഇന്ത്യ ഉയര്‍ത്തി പ്പിടി ക്കുന്ന മതേ തര മൂല്യ ങ്ങള്‍ പ്രാവ ര്‍ത്തിക മാ ക്കുവാന്‍ സ്വന്തം ജീവന്‍ തന്നെ അര്‍ പ്പിച്ച ഇന്ദിര യുടെ ജീവിതം ഓരോ ഭാരതീയനും അഭിമാന മാണ് എന്നും  അനു സ്മരണ ചടങ്ങില്‍ പങ്കെടു ത്തവര്‍ അഭി പ്രായ പ്പെട്ടു.

മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് വക്കം ജയ ലാൽ, ജനറൽ സെക്രട്ടറി എ. എം. അൻസാർ, ട്രഷറർ ടോമിച്ചൻ വർക്കി, ഇൻകാസ് അബു ദാബി കമ്മിറ്റി പ്രസിഡണ്ട് പള്ളിക്കൽ ഷുജാഹി, ഗ്ലോബൽ സെക്രട്ടറി ടി. എ. നാസർ, ബി. യേശു ശീലൻ, സലിം ചിറ ക്കൽ, അഷ്റഫ് പട്ടാമ്പി, മഞ്ജു സുധീർ, മറ്റു സമാജം – ഇൻകാസ് പ്രവർത്തകരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍ ചിത്ര കഥാ​ പുസ്തകം

November 2nd, 2017

panakkad-shihab-thangal-ePathram
ഷാർജ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ചുള്ള മൂന്നു പുസ്തക ങ്ങള്‍ നവംബര്‍ 2 വ്യാഴം രാത്രി 9.30 ന് ഷാർജ പുസ്തക മേള യിലെ ഇന്‍റ ലക്ച്വല്‍ ഹാളിൽ പ്രകാശനം ചെയ്യും.

ശിഹാബ് തങ്ങളെ കുറിച്ച് അടുത്ത റിയു വാൻ ഉതകും വിധ ത്തിൽ മലയാളം കൂടാതെ അറബിക്, ഇംഗ്ലീഷ് ഭാഷ കളിലുള്ള മൂന്ന് പുസ്തക ങ്ങളാണ് പുറ ത്തിറക്കു ന്നത്.

‘സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ ചിത്ര കഥാ രൂപത്തില്‍ മലയാള ത്തിലുള്ള പുസ്തക വും ‘ഫീ ദിഖ് രി സയ്യിദ് ശിഹാബ്’ എന്ന പേരില്‍ അറബി യിലും (രചന : കെ. എം. അലാ വുദ്ദീന്‍ ഹുദവി) ‘സ്ലോഗന്‍ സ് ഓഫ് ദ സേജ്’ എന്ന പേരില്‍ ഇംഗ്ലീഷിലും (രചന:  മുജീബ് ജയ്ഹൂണ്‍) പുസ്തകം പ്രസിദ്ധീ കരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വയലാർ അനുസ്മരണം നടത്തി

November 2nd, 2017

vayalar-ramavarma-epathram
അലൈൻ : വയലാർ രാമ വർമ്മ യെ പോലുള്ള മഹാ രഥന്മാ രാണ് ഇന്ന് കാണുന്ന നവ കേരള ത്തി ന്റെ ശില്പി കൾ എന്നും അവരുടെ സംഭാ വന കളാണ് കേരള ത്തെ മറ്റു സംസ്ഥാന ങ്ങളിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് എന്നും ബിനോയ് വിശ്വം എം. എൽ. എ. പറഞ്ഞു.

അലൈൻ ഐ. എസ്. സി. സംഘടിപ്പിച്ച വയ ലാർ അനുസ്മരണ സമ്മേളന ത്തിൽ മുഖ്യാ തിഥി യായി പങ്കെടുത്തു സംസാരി ക്കുക യായി രുന്നു അദ്ദേഹം.

കവി, സാഹിത്യകാരൻ എന്നതിനുമപ്പുറം സാമൂഹിക – സാംസ്‌കാരിക മാറ്റ ങ്ങൾക്കു വേണ്ടി വിപ്ലവം നയിച്ച സാംസ്‌കാരിക നായ കൻ കൂടി യായിരുന്നു വയലാർ എന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായിൽ മരിച്ച പ്രവാസി യുടെ മയ്യിത്ത് നാട്ടിൽ ഖബറടക്കി

October 27th, 2017

അബുദാബി : വ്യാഴാഴ്ച രാവിലെ ദുബായില്‍ വെച്ചു മരണ പ്പെട്ട ബ്ലാങ്ങാട് സ്വദേശി എം. വി. അബ്ദുല്‍ റഹി മാന്റെ ഖബറ ടക്കം ഇന്ന് ഉച്ചക്ക് ശേഷം ബ്ലാങ്ങാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

blangad-mv-abdul-rahiman-ePathram

പനിയെ തുടര്‍ന്ന് ദേര യിലെ ദുബായ് ഹോസ്പിറ്റലിൽ പ്രവേശി പ്പി ച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മരണം സംഭ വിച്ചു. നിയമ നടപടി കൾ പൂർത്തിയാക്കി വെള്ളി യാഴ്ച പുലര്‍ച്ചെ മയ്യിത്ത് നാട്ടിലേക്കു കൊണ്ടു പോയി

പരേതനായ ഖത്തീബ് എം. സി. കുഞ്ഞു മുഹ മ്മദ് മുസ്ലി യാരുടെ മകനായ എം. വി. അബ്ദുല്‍ റഹിമാന്‍ കുടുംബ സമേതം ദുബായില്‍ ആയിരുന്നു.

ബ്ലാങ്ങാട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി എം. വി. അബ്ദുൽ ജലീൽ, എം. വി. അബ്ദുൽ മജീദ് (അബു ദാബി), എം. വി. അബ്ദുൽ അസീസ് (ദുബായ്) എന്നിവർ സഹോ ദര ങ്ങളാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘വർത്ത മാന ഇന്ത്യ ആകുലത കളും ആശങ്ക കളും’ ബിനോയ് വിശ്വം പങ്കെടുക്കും
Next »Next Page » സ്തനാർബുദ ബോധ വത്കരണം നടത്തി »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine