പുലര്‍കാല മഞ്ഞ് : ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

October 12th, 2017

abudhabi-fog-in-2015-mist-ePathram
അബുദാബി : രാജ്യമെങ്ങും പുലര്‍ച്ചെ മഞ്ഞു വീഴ്ച യുള്ളതു കൊണ്ട് വാഹനം ഓടിക്കു ന്നവര്‍ മതി യായ മുന്‍ കരുതലു കള്‍ എടു ക്കണം എന്ന് അധികൃതരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെട്ടു വരുന്ന ശക്ത മായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങ ളിലും തുടരും എന്നും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ വാർത്താ കുറിപ്പിൽ അറിയിച്ചു.

തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞ് ഉണ്ടാ വു ന്നതിനാൽ വാഹന ങ്ങള്‍ ക്ക് ഇട യില്‍ മതി യായ അകലം പാലി ക്കണം എന്നും സ്വന്തം ജീവനും അതോടൊപ്പം മറ്റുള്ള വരുടെ ജീവന്‍ രക്ഷി ക്കുവാനും മുന്‍ കരുതലുകള്‍ അനി വാര്യ മാണ് എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു

October 9th, 2017

vtv-damodaran-epathram
അബുദാബി : എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്ത കനു മായ വി. ടി. വി. ദാമോ ദരന്റെ കവിത അബു ദാബി പോലീ സിന്റെ മുഖ പത്ര മായ 999 എന്ന മാസിക യുടെ 2017 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീ കരിച്ചു.

വി. ടി. വി. യുടെ  ‘ഇന്‍ഡോ – അറബ് സൗഹൃദം’ എന്ന പേരിലുള്ള മലയാളം കവിത, അബ്ദുള്‍ റഹ്മാന്‍ പൊറ്റ മ്മല്‍ അറബി യിലേക്ക് പരി ഭാഷ പ്പെടുത്തി. നന്മ, പൊന്‍ തൂവല്‍ തുടങ്ങിയ കവിതകള്‍ അടക്കം അബു ദാബി പോലീ സിന്റെ 999 മാസിക യില്‍ പ്രസിദ്ധീ കരി ക്കുന്ന വി. ടി. വി. യുടെ അഞ്ചാമത്തെ കവിത യാണ് ഇത്.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മല യാള ഭാഷാ പാഠ ശാല യുടെ  പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടി യായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന വി. ടി. വി. ദാമോദരൻ,  പയ്യന്നൂർ സൌഹൃദ വേദി യുടേയും ഗാന്ധി സാഹിത്യ വേദി  യുടേ യും സജീവ പ്രവര്‍ത്ത കന്‍ കൂടിയാണ്.

ദേശീയ പുരസ്കാര ജേതാവായ സംവി ധായ കന്‍ മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമ യില്‍ ശ്രദ്ധേയ മായ ഒരു വേഷം അഭി നയിച്ച  വി. ടി. വി.  അബു ദാബി യില്‍ ചിത്രീ കരിച്ച നിര വധി ടെലി സിനിമ കളിലും പങ്കാളി ആയിട്ടുണ്ട്‌.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്

October 3rd, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : വൃദ്ധ ജന ങ്ങളുടെ സുരക്ഷ യില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം എന്നും റോഡ് മുറിച്ചു കടക്കുന്ന കാര്യ ത്തില്‍ വൃദ്ധ ജന ങ്ങള്‍ക്ക് മുന്തിയ പരി ഗണന നല്‍കണം എന്നും ഡ്രൈവർ മാർക്ക് ഓർമ്മ പ്പെടുത്ത ലുമായി അബുദാബി പോലീസ്.

വൃദ്ധ ദിന ത്തിൽ പുറത്തിറ ക്കിയ വാർത്താ ക്കുറി പ്പിലാണ് അബു ദാബി പോലീസ് ഇക്കാര്യം ആവശ്യ പ്പെട്ടത്.

ആശങ്കകൾ ഇല്ലാതെയും സ്വസ്ഥമായും കാൽ നട യാത്ര ക്കാർക്ക് റോഡ് മുറിച്ചു കടക്കു വാനുള്ള സാഹചര്യം വാഹനം ഓടി ക്കുന്ന വർ ഒരുക്കി ക്കൊടു ക്കണം.

രാജ്യ ത്തിന്റെ പാര മ്പര്യം അനു സരിച്ചുള്ള പെരു മാറ്റ ങ്ങളും സമീപന ങ്ങളും വൃദ്ധ ജന ങ്ങളോട് മറ്റു ള്ളവര്‍ ഉറപ്പു വരുത്തണം എന്നും പോലീസ് ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ 27 കിലോ വ്യാജ സ്വർണ്ണം പിടിച്ചെടുത്തു

September 20th, 2017

gold-jewellery-ePathram
അബുദാബി : പ്രമുഖ ആഭരണ ബ്രാൻഡു കളുടെ ട്രേഡ് മാർക്ക് വ്യാജ മായി അടയാള പ്പെടുത്തി വില്പ്പനക്കു വെച്ച 27 കിലോഗ്രാം വ്യാജ സ്വർണ്ണ ആഭരണ ങ്ങൾ അബു ദാബി പോലീസ് പിടിച്ചെ ടുത്തു.

ഒരേ സ്ഥാപന ത്തിന്റെ 11ബ്രാഞ്ചു കൾ ഉൾ പ്പെടെ 26 ജ്വല്ലറി കളിൽ നിന്നുമാണ് വ്യാജ ആഭര ണങ്ങള്‍ കണ്ടെ ടുത്തത്. അന്താ രാഷ്ട്ര ആഭരണ ബ്രാൻഡു കളുടെ പേര് എഴുതി യായി രുന്നു വ്യാജ സ്വർണ്ണ ആഭരണ ങ്ങൾ വിൽപന നടത്തി യിരുന്നത് എന്ന് അബു ദാബി പോലീ സിലെ ക്രിമിനൽ ഇൻവെസ്റ്റി ഗേഷൻ ഡയറക്ട റേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. റാഷിദ് മുഹമ്മദ് ബു റഷീദ് പറഞ്ഞു.

ജ്വല്ലറി കളുടെ പേരുകൾ പൊലീസ് വെളി പ്പെടു ത്തിയി ട്ടില്ല. വ്യാജ സ്വര്‍ണ്ണ ആഭ രണ ങ്ങൾ ജ്വല്ലറി കളിലെ രഹസ്യ അറ കളില്‍ ആയിരുന്നു സൂക്ഷി ച്ചിരുന്നത്.

കൊമേഴ്യല്‍ ഏജന്റ് നൽകിയ പരാതി പ്രകാരം പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീ കരിച്ച് ജ്വല്ലറി കളിൽ റെയ്ഡ് നടത്തി വ്യാജ ആഭ രണ ങ്ങൾ പിടി കൂടുക യായിരുന്നു.

പിടിച്ചെടുത്ത 27 കിലോ 18 കാരറ്റ് സ്വർണ്ണ ആഭരണ ങ്ങൾക്ക് 43 ലക്ഷം ദിർഹം വില വരും. നിയമ നടപടി കൾക്കായി പിടി ച്ചെടുത്ത ആഭരണ ങ്ങള്‍ പബ്ലിക് പ്രോസി ക്യുഷന് കൈമാറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഡ്രൈവർ മാർക്ക് മുന്നറി യിപ്പു മായി ആഭ്യന്തര മന്ത്രാലയം

September 1st, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : ഈദ് ആഘോഷ വേള യിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ഗതാഗത നിയമ ങ്ങൾ കൃത്യ മായി പാലി ക്കണം എന്നും ആഭ്യന്തര മന്ത്രാ ലയം മുന്നറിയിപ്പ്.

ഡ്രൈവിംഗിനിടെ ഫോണിലൂടെ ഈദ് ആശംസകള്‍ അയ ക്കരുത്. മാത്രമല്ല വാഹനം ഓടിക്കു മ്പോൾ ഫോട്ടോ എടു ക്കുന്നതും സെല്‍ഫി എടുക്കലും റോഡ് സുരക്ഷക്ക് എതിരാണ് എന്നും സോഷ്യൽ മീഡിയ കളിൽ ഇട പെട രുത് എന്നും ഇത് അപകടം ഉണ്ടാകു വാ നുള്ള സാദ്ധ്യത കൾ വർദ്ധി പ്പിക്കും എന്നും ആഭ്യന്തര മന്ത്രാലയം മുന്നറി യിപ്പ് നല്‍കി.

വാഹനം ഓടിക്കുമ്പോൾ സെൽ ഫോണ്‍ ഉപയോഗി ക്കുകയോ മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവൃത്തി കളില്‍ ഏര്‍ പ്പെടു കയോ ചെയ്താല്‍ 800 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാലു ബ്ലാക്ക് പോയിന്റു കളും നൽകും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാഹന പരിശോധനാ കേന്ദ്രം ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും
Next »Next Page » ബലി പെരുന്നാളിന്റെ സന്ദേശവു മായി ‘പെരുന്നാപ്പാട്ട്’ »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine