മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 162 പേർ പിടിയിൽ

August 19th, 2022

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : വാഹനങ്ങളിൽ നിന്നും റോഡിലേക്ക് മാലിന്യങ്ങൾ എറിഞ്ഞ 162 പേരെ പിടി കൂടി പിഴ നല്‍കി എന്ന് അബുദാബി പോലീസ്. ഈ വർഷം ജനുവരി മുതല്‍ ജൂണ്‍ വരെയുളള 6 മാസങ്ങളില്‍ കണ്ടെത്തിയ 162 നിയമ ലംഘകര്‍ക്ക് 1,000 ദിർഹം വീതം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്‍റു കളും ശിക്ഷ നല്‍കി. പിടിക്കപ്പെട്ടവർ റോഡ് വൃത്തിയാക്കുകയും വേണം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും പാനീയങ്ങളും സിഗരറ്റ് കുറ്റികളും വലിച്ചെറിയുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് പങ്കു വെച്ചു.

പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയെ മുന്‍ നിറുത്തി തെരുവില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

August 15th, 2022

cyber-pulse-beware-e-fraud-hacker-attack-ePathram
അബുദാബി : സൈബര്‍ ഇടങ്ങളിലെ അപകട സാദ്ധ്യതകൾ മനസ്സിലാക്കുന്നതിന് പൊതു ജനങ്ങളെ പ്രാപ്തരാക്കുവാന്‍ അബുദാബി ഡിജിറ്റൽ അഥോറിറ്റി ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഓൺ ലൈൻ തട്ടിപ്പിന് ഇരകള്‍ ആവാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്നും നിയമപരവും സുരക്ഷിതവുമായ രീതികൾ പിന്തുടരണം. സൈബർ തട്ടിപ്പുകളിൽപ്പെട്ടു പോകാതിരിക്കുവാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണം എന്നും അധികൃതർ.

ബാങ്ക് എക്കൗണ്ട് വിവരങ്ങൾ ഓൺ ലൈനിൽ നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക, പാസ്സ് വേർഡുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക, അജ്ഞാത ഫോൺ വിളികൾ ലഭിക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ വ്യക്തി ഗത വിവരങ്ങള്‍ നല്‍കരുത്. അത്തരം ഫോണ്‍ വിളി കൾ നിരുത്സാഹപ്പെടുത്തുക, സംശയാസ്പദമായ വെബ് സൈറ്റുകള്‍ സന്ദർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സൂക്ഷമത പാലിച്ചാല്‍ സൈബർ ഇടങ്ങളിൽ സുരക്ഷിതര്‍ ആകുവാന്‍ സാധിക്കും എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു.

തട്ടിപ്പുകൾക്ക് ഇരയാകുന്നവർ 8002626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണം എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

August 8th, 2022

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റില്‍ ഇരുത്തിയാൽ ഡ്രൈവറിൽ നിന്നും 400 ദിർഹം പിഴ ഈടാക്കും എന്ന് അബുദാബി പോലീസ്. കുറ്റകൃത്യത്തിന് വാഹന ഉടമയിൽ നിന്നും 5,000 ദിർഹം പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയിൽ 180 ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴ ചുമത്തി എന്നും പോലീസ് അറിയിച്ചു.

പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ വാഹന ങ്ങളുടെ പിൻ സീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നത് കുറ്റകരമാണ്.

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തു പോയാൽ 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും ശിക്ഷ ലഭിക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പോലീസ് മുന്നറിയിപ്പ് വീണ്ടും : അ​ന​ധി​കൃ​ത ടാക്സി​ക​ള്‍ക്ക് 3000 ദി​ര്‍ഹം പി​ഴ

July 27th, 2022

illegal-taxi-services-police-warning-to-fake-taxi-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ അനധികൃത ടാക്സി സര്‍വ്വീസുകള്‍ക്ക് 3000 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ 24 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ നല്‍കും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. മാത്രമല്ല വാഹനം ഒരു മാസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.

അനധികൃത ടാക്സികളുമായി സഹകരിച്ചാല്‍ യാത്ര ക്കാര്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും അപകട സാദ്ധ്യതകളെ കുറിച്ചും പോലീസ് ഓര്‍മ്മ പ്പെടുത്തി. പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അനധികൃത ടാക്സി സർവ്വീസുകള്‍ ഇല്ലാതെ ആക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രം ആശ്രയിക്കണം എന്നും പോലീസ് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊടിക്കാറ്റ് : മുന്നറിയിപ്പുമായി പോലീസ്

June 25th, 2022

sand-storm-2014-in-abudhabi-ePathram

അബുദാബി : ശക്തമായ പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച കുറയും എന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ വേഗത കുറക്കുകയും കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.

അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങളെ ക്ഷണിച്ചു വരുത്തും എന്നതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ചിത്രങ്ങളും വീഡിയോ പകര്‍ത്തലും ഒഴിവാക്കണം എന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല എന്നും സാമൂഹിക മാധ്യമ ങ്ങളിലൂടെ പോലീസ് വീണ്ടും ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എല്‍. എല്‍. എച്ച്. ആശുപത്രിയില്‍ മാ ക്ലിനിക്ക് – ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് ആരംഭിച്ചു
Next »Next Page » മാധ്യമ പ്രവര്‍ത്തകര്‍ക്ക് വി. പി. എസ്. ആരോഗ്യ പ്രിവിലേജ് കാര്‍ഡ് »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine