അബുദാബി : നരേന്ദ്ര മോഡി സർക്കാർ ഇന്ത്യ യില്‍ നടപ്പാക്കുന്ന ന്യൂന പക്ഷ വിരുദ്ധ സമീ പന ങ്ങളെ ശക്ത മായി നേരിടു വാൻ സേട്ടു സാഹി ബിനെ പോലെയുള്ള നേതാക്കളുടെ അഭാവം ഇന്ത്യൻ ന്യൂന പക്ഷങ്ങൾ അനു ഭവി ക്കുക യാണ് എന്ന് നാഷ ണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി എം. ഇബ്രാഹിം അഭി പ്രായ പ്പെട്ടു. അബുദാബിയിൽ ചേർന്ന അജാനൂർ പഞ്ചാ യത്ത് ഐ. എം. സി. സി. കൺ വൻഷനിൽ മുഖ്യ പ്രഭാ ഷണം നടത്തുക യായി രുന്നു എം. ഇബ്രാഹിം.
ഒരു പുരുഷായുസ്സ് മുഴുവൻ ന്യൂന പക്ഷ ങ്ങളുടെ അവ കാശ ങ്ങൾ നേടി യെടു ക്കുന്ന തിനും അത് സംരക്ഷി ക്കുന്ന തിനും സേട്ടു സാഹിബ് മുൻ പന്തിയിലായിരുന്നു. വരുന്ന ലോക് സഭാ തെര ഞ്ഞെ ടുപ്പിൽ മതേ തര സർ ക്കാൻ അധികാര ത്തിൽ വരാൻ ഇടതു പക്ഷ ത്തിന് നിർണ്ണായക പങ്ക് വഹിക്കുവാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് കുഞ്ഞി കൊത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞാവുട്ടി ഖാദർ, ടി. എസ്. ഗഫൂർ ഹാജി, റഷീദ് താനൂർ, നബീൽ അഹമദ്, ഗഫൂർ ബാവ , യൂനസ് പി. എം., റഷീദ് ചിത്താരി, പി. പി. ബഷീർ, പി. എം. ഫാറൂഖ്, ഖരീം കെ. എച്ച്. തുട ങ്ങി യവർ സംസാരിച്ചു.