ഖുർ ആൻ പാരായണ മൽസരം : റജിസ്‌ട്രേഷൻ വെള്ളിയാഴ്ച സമാപിക്കും

May 25th, 2017

dubai-international-holy-quran-award-ePathram
അബുദാബി : ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്റ്‌സിന്റെ (ഔഖാഫ്) സഹ കരണ ത്തോടെ അബു ദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐ. എസ്‌. സി.) സംഘടി പ്പിക്കുന്ന നാലാമത് ഹോളി ഖുർആൻ പാരാ യണ മൽസര ത്തിനുള്ള റജിസ്‌ട്രേഷൻ മെയ് 26 വെള്ളി യാഴ്ച സമാപിക്കും.

അഞ്ചു വിഭാഗങ്ങളിലായി മല്‍സരം നടക്കും. വിദേശി കൾക്കും യു. എ. ഇ. സ്വദേശി കൾക്കും ഖുർആൻ പാരായണ മൽസര ത്തിൽ പങ്കെടുക്കാം. മത കാര്യ വകുപ്പി ന്റെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് പാനല്‍ വിധി നിർണ്ണ യിക്കും.

ജൂൺ അഞ്ചു മുതൽ നാല് ദിവസം തറാവീഹ് നിസ്കാര ത്തിനു ശേഷം രാത്രി പത്തു മണി മുത ലാണ് ഖുർ ആൻ പാരായണ മല്‍സരം നടക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമദാന്‍ ആഗതമായി : ഇഫ്താര്‍ ടെന്റുകള്‍ ഒരുങ്ങുന്നു

May 25th, 2017

ramadan-iftar-tent-abudhabi-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇസ്ലാം മത വിശ്വാ സികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒപ്പം രാജ്യമെങ്ങു മുള്ള പള്ളി കളോട് ചേര്‍ന്ന് നോമ്പ് തുറക്കു വാനുള്ള സൌകര്യ ങ്ങള്‍ ഒരുക്കി ടെന്റു കള്‍ ഉയര്‍ന്നു കഴിഞ്ഞു.

ടെന്റുകളുടെ ബലവും എയര്‍ കണ്ടീഷണര്‍ – അഗ്നി ശമന സംവി ധാന ങ്ങളും അധികൃതർ പരി ശോധിക്കും. തീപ്പിടുത്തം പോലുള്ള അത്യാ ഹിത ങ്ങള്‍ സംഭവിച്ചാൽ ജനങ്ങൾക്ക് രക്ഷ പ്പെടു വാനുള്ള മാര്‍ഗ്ഗ ങ്ങൾ അട ക്കമുള്ള സുരക്ഷാ പരിശോധന കള്‍ പൊലീസും സിവില്‍ ഡിഫന്‍സും നടത്തിയ തിനു ശേഷ മാണ് കൂടാര ങ്ങള്‍ ഉപയോഗി ക്കുവാൻ അംഗീ കാരം നല്‍കുക.

മതകാര്യ വകുപ്പിന്റെയും സ്വകാര്യ വ്യക്തി കളുടെയും റെഡ്‌ ക്രസന്റ് പോലെ യുള്ള ചാരിറ്റി സംഘടന കളു ടെയും നഗര സഭ യുടെയും ടെന്റു കളില്‍ ഇഫ്താറിനും അത്താഴ ത്തിനു മുള്ള വിഭവ ങ്ങള്‍ ഉണ്ടാവും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്ററില്‍ ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ കുടുംബ സായാഹ്നം

May 4th, 2017

personality-development-class-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗം സംഘടി പ്പിക്കുന്ന കുടുംബ സായാഹ്നം മെയ് അഞ്ച് വെള്ളി യാഴ്ച വൈകുന്നേരം ഏഴര മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ എന്ന വിഷയം എസ്. വി. മുഹമ്മദലി അവതരിപ്പിക്കും.

വനിതകള്‍ക്കായി പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 02 642 44 88

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുലം : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

May 1st, 2017

അജ്മാന്‍ : ലോകത്ത് സമാധാനവും സുരക്ഷിത ത്വവും നില നിര്‍ത്തുവാന്‍ ധാര്‍മ്മിക ബോധ മുള്ള ഒരു സമൂഹ ത്തിന്റെ നില നില്‍പ് അനിവാര്യ മാണ് എന്നും അത്തരം ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്ക് മദ്രസ്സാ പ്രസ്ഥാന ങ്ങളുടെ പങ്ക് നിസ്തുല മാണ് എന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

അജ്മാന്‍ നാസര്‍ സുവൈദി മദ്രസ്സ യുടെ സില്‍വര്‍ ജൂബിലി ആഘോഷ ങ്ങ്ളുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ്, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, അലി മൗലവി, സയ്യിദ് ശുഹൈബ് തങ്ങള്‍, ഷാജഹാന്‍, അലവി ക്കുട്ടി ഫൈസി, സൂപ്പി പാതിരി പ്പറ്റ, മജീദ് പന്തല്ലൂര്‍, അബ്ദുള്ള ചേലേരി, ബഷീര്‍ മൗലവി അടിമാലി, താഹിര്‍ തങ്ങള്‍, നിസാര്‍, ഹമീദ് തങ്ങള്‍, റസാഖ് വളാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡന്റ് യഹ്യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാ യില്‍ ഹാജി അഴിയൂര്‍ സ്വാഗതവും അഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാഹി സെന്റ റിന്റെ ‘കളിച്ചങ്ങാടം’ വ്യാഴാഴ്ച

April 27th, 2017

logo-indian-islahi-centre-uae-ePathram അബുദാബി : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റ റിന്റെ കീഴി ലുള്ള മദ്രസ്സ വിദ്രാര്‍ ത്ഥി കളുടെ വൈവിധ്യ മാര്‍ന്ന വൈജ്ഞാനിക കലാ പരി പാടി കളും കോർത്തി ണക്കി ‘കളിച്ചങ്ങാടം’അരങ്ങേറും എന്ന് സംഘാട കർ അറി യിച്ചു.അബു ദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഏപ്രിൽ 27 വ്യാഴാഴ്ച വൈകുന്നേരം ആറു മണി മുതല്‍ രാത്രി പത്തു മണി വരെ നടക്കുന്ന ‘കളിച്ചങ്ങാടം’ പരി പാടി യിൽ വെച്ച് കുട്ടികൾ ഒരു ക്കിയ’ചലനം’ മാഗ സിന്റെ പ്രകാശനവും ഉണ്ടാ യിരിക്കും.

വിവരങ്ങൾക്ക് : 055 24 10 460 (മുഹമ്മദ് യാസര്‍ വി. കെ.)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി അന്താ രാഷ്ട്ര പുസ്തക മേള ക്കു തുടക്കമായി
Next »Next Page » സര്‍ഗ്ഗ സമീക്ഷ കെ. എം. സി. സി.യിൽ »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine