സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

October 10th, 2021

logo-uae-public-prosecution-ePathram
അബുദാബി : പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള സൈൻ ബോർഡുകൾ, നിരീക്ഷണ ക്യാമറകള്‍, മറ്റ് ഉപകരണങ്ങളും മനഃപ്പൂർവ്വം നശിപ്പിക്കുക, തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യുക എന്നിവ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ഗുരുതര കുറ്റ കൃത്യങ്ങള്‍ എന്ന് പബ്ലിക് പ്രോസിക്യൂഷൻ സോഷ്യല്‍ മീഡിയ പേജു കളിലൂടെ ഓര്‍മ്മിപ്പിച്ചു. ഒരു വർഷത്തിൽ കുറയാത്ത തടവു ശിക്ഷ യും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ഈ കുറ്റ കൃത്യത്തിനു ശിക്ഷ ചുമത്തും എന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

*  Public Prosecution Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു : ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

October 6th, 2021

sheikh-muhammed-bin-zayed-in-abudhabi-air-port-ePathram
അബുദാബി : കൊവിഡ് മഹാമാരിയെ രാജ്യം അതി ജീവിച്ചു എന്ന് അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ജന ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ ദൈവ ത്തിന് നന്ദി പറയുന്നു എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍. ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം (W A M) പങ്കു വെച്ചതാണ് ഈ വീഡിയോ.

കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 200 ല്‍ താഴെയാണ്. സ്‌കൂളുകള്‍ തുറന്നതും ഓഫീസുകള്‍ എല്ലാം പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തനം തുടങ്ങിയതും യാത്രകള്‍ പുന:രാരംഭിച്ചതും രാജ്യം കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച തിന് തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ്

October 2nd, 2021

traffic-awareness-pedestrian-zebra-crossing-ePathram
അബുദാബി : ഡ്രൈവ് ചെയ്യുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, അമിത വേഗം, വാഹന ങ്ങൾക്ക് ഇടയില്‍ ആവശ്യമായ അകലം പാലിക്കാതെ ഓടിക്കുക എന്നിവ കൊണ്ട് ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്‍കി അബുദാബി പോലീസ്.

സീബ്രാ ക്രോസിംഗിലൂടെ നടന്നു പോകുന്ന കാല്‍ നട യാത്രികനു നേരെ പാഞ്ഞെത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയകളില്‍ പങ്കു വെച്ച് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നു.

മേല്‍പറഞ്ഞ കാര്യങ്ങളാണ് പ്രധാനമായും വാഹന അപകടങ്ങൾക്ക് കാരണം ആവാറുള്ളത്. എന്നാല്‍ കാൽ നട യാത്രികരും റോഡില്‍ ഇറങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ഫോണ്‍ ഉപയോഗം നിയമ വിരുദ്ധമാണ് എന്ന കാര്യവും ഓര്‍ക്കണം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദ്വേഷ പ്രചാരണം : ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്

September 29th, 2021

abudhabi-indian-embassy-logo-ePathram

ദോഹ : സോഷ്യല്‍ മീഡിയകളില്‍ ഇന്ത്യക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എതിരെ ട്വിറ്റര്‍ പേജിലൂടെ മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി. തെറ്റായ പ്രചാരണങ്ങളിലൂടെ വിദ്വേഷവും പൊരുത്ത ക്കേടുകളും സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ആരും ഇത്തരം പ്രചാരണങ്ങളുടെ ഇരകള്‍ ആകരുത്.

എല്ലാവരും ജാഗരൂകരായിരിക്കണം. ദുരുദ്ദേശ ത്തോടെ യുള്ള ഈ കുപ്രചാരണ ങ്ങളിൽ പെട്ടു പോകരുത് എന്നും എല്ലാ ഇന്ത്യന്‍ പൗരന്മാരും ഐക്യത്തോടെ തുടരണം എന്നും എംബസ്സി ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വ്യാജ ഇ- മെയിലുകള്‍ : ഐ. സി. എ. യുടെ കരുതല്‍ മുന്നറിയിപ്പ്

August 27th, 2021

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
ദുബായ് : ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ് (ഐ. സി. എ.)യില്‍ നിന്നും എന്ന നിലയില്‍ വരുന്ന ഇ – മെയില്‍ പലതും വ്യാജം എന്നും ഇത്തരം ഇ – മെയിലുകള്‍ക്ക് മറുപടി നല്‍കരുത് എന്നും മുന്നറിയിപ്പു നല്‍കി ഐ. സി. എ. വ്യാജ ഓൺ ലൈൻ ലിങ്കുകൾ നൽകി പല തരത്തിലുള്ള തട്ടിപ്പുകൾ നടത്തുകയാണ് വ്യാജ ഇ. മെയിലുകള്‍ അയക്കുന്ന സംഘങ്ങളുടെ ലക്ഷ്യം എന്നും പൊതു ജനങ്ങളെ ഐ. സി. എ. ഓര്‍മ്മിപ്പിച്ചു.

ചില ഉപഭോക്താക്കൾക്ക് ഐ. സി. എ. യിൽ നിന്നുള്ളത് എന്ന വിധത്തില്‍ വ്യാജ ഇ – മെയിലുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമ ങ്ങളിലൂടെ യാണ് ഐ. സി. എ. (ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്‍റിറ്റി ആൻഡ്‌ സിറ്റിസൺഷിപ്പ്) മുന്നറിയിപ്പ് നൽകിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംഗീത ആൽബം ‘മിഴികളിൽ’ പ്രകാശനം ചെയ്തു
Next »Next Page » കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine