അസംഘടിത ചെറുത്തു നിൽപ്പുകൾ സംഘടിതമാവണം.പി. സി. എഫ്.

February 13th, 2022

logo-peoples-cultural-forum-pcf-ePathram ദുബായ് : ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഭരണ ഘടനാ തത്വങ്ങൾ ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും കേരളത്തിന്റെ മുഖ്യധാര യിൽ ജനാധിപത്യ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട്, അരികുവൽക്കരിക്കപ്പെട്ട ജന വിഭാഗ ങ്ങൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യത നൽകിക്കൊണ്ട് സംഘ പരിവാർ ശക്തികളോട് യാതൊരു വിട്ടു വീഴ്ചക്കും തയ്യാറാകാതെ കഴിഞ്ഞ 9 വർഷമായി പ്രവര്‍ത്തിക്കുന്ന മീഡിയ വൺ ചാനലിന്‍റെ ലൈസെൻസ് വരെ റദ്ദു ചെയ്ത നടപടി യിലൂടെ ഭരണ കൂടം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ട് ഭരണ ഘടനാ ലംഘനം നടത്തുകയാണ് എന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ സി. കെ. അബ്ദുൽ അസീസ് ആരോപിച്ചു.

മീഡിയ വൺ, ഹിജാബ് വിഷയങ്ങളിൽ പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഓൺ ലൈൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരോടി ക്കൊണ്ടിരിക്കുന്ന അന്യമത വിദ്വേഷത്തിന്‍റെ ബഹിര്‍ സ്ഫുരണ ങ്ങളാണ് അടുത്ത കാലത്തായി രാജ്യത്തു കണ്ടു വരുന്നത്‌.

ഭരണ ഘടന യുടെ അടിസ്ഥാന യൂണിറ്റ് എന്ന് പറയുന്നത് വ്യക്തിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യ ത്തിലാണ് ഭരണ ഘടന നിർമ്മിക്ക പ്പെട്ടിട്ടുള്ളത്. മതേതര ജനാധിപത്യ രാജ്യത്തിന്‍റെ ഭരണ ഘടനാ തത്വങ്ങൾ നിർഭയം ലംഘിക്കുന്ന നടപടികൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടായി ക്കൊണ്ടിരിക്കു കയാണ്. സാധാരണക്കാരായ ജന മനസ്സുകളിൽ വെറുക്കപ്പെ ടേണ്ട പ്രതീകമായി ന്യൂന പക്ഷങ്ങളെ ഉയർത്തിക്കാട്ടുകയാണ് സംഘ പരിവാർ.

ഇതിന്‍റെ ഭാഗമാണ് കർണ്ണാടകയിലെ ഹിജാബ് വിവാദവും. ഇത്തരം നീക്കങ്ങൾക്ക് എതിരെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ കൂടുതൽ ഉണർന്നു പ്രവർത്തി ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി. സി. എഫ്. യു. എ. ഇ. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മൻസൂർ അലി പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിം കുന്നേൽ സ്വാഗതവും ജനറൽ സെക്രട്ടറി കരീം കാഞ്ഞാർ വിഷയ അവതരണവും നടത്തി. പ്രവാസി ഇന്ത്യ പ്രസിഡണ്ട് അബ്ദുൽ സവാദ്, മാധ്യമ പ്രവർത്തകൻ അബ്ദു റഹ്മാൻ തിരുവോത്ത്, പി. ഡി. പി. സംസ്ഥാന നേതാക്കളായ വി. എം. അലിയാർ, സാബു കൊട്ടാരക്കര, എം. എസ്. നൗഷാദ്, കെ. ഇ. അബ്ദുള്ള എന്നിവരും പി. സി. എഫ്. നേതാ ക്കളായ ദിലീപ് താമരക്കുളം, ഷാജഹാൻ മാരാരിതോട്ടം, ഷാഫി കഞ്ഞിപ്പുര, അക്ബർ തളിക്കുളം, ഖാലിദ് ബംബ്രാണ, ഒഫാർ തവനൂർ, യു. കെ. സിദ്ധീഖ്, ഫൈസൽ കറുകമാട്, ഐ. എസ്. എഫ്. പ്രതിനിധി അലീമത്ത് അംന തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നത് ശിക്ഷാര്‍ഹം

January 12th, 2022

jail-for-social-media-users-to-spread-rumours-false-news-ePathram
അബുദാബി : കൊവിഡ് വ്യാപനം തടയുവാൻ അധികാരികൾ സ്വീകരിച്ച പ്രതിരോധ നടപടികളെ ക്കുറിച്ച് കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുത് എന്നും രാജ്യത്തെ നിയമങ്ങൾ ലംഘിക്കരുത് എന്നും യു. എ. ഇ. ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷൻ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അൽ ഹൊസൻ ആപ്പിൽ നിന്നുള്ള കൊവിഡ് രോഗി കളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ യിൽ അടുത്തിടെ പ്രചരിച്ചിരുന്നു. സർക്കാരിന്‍റെ കൊവിഡ് മുൻകരുതൽ നടപടികളെ പരിഹസിക്കുന്ന കമന്‍റുകളും പാട്ടുകളും ചേർത്ത് പകർച്ച വ്യാധിയെ നേരിടു വാന്‍ ഉള്ള ദേശീയ ശ്രമങ്ങളെ ഇതില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. നിയമപ്രകാരം ശിക്ഷാർഹമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിൽക്കുവാന്‍ അഭ്യർത്ഥിക്കുന്നു എന്ന് പ്രോസിക്യൂഷൻ വിഭാഗം പത്ര പ്രസ്താവനയിൽ അറിയിച്ചു.

അത്തരം നടപടികൾ കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ 2021ലെ ഫെഡറൽ ഉത്തരവ്, നിയമ നമ്പർ 34 പ്രകാരം ശിക്ഷാർഹം ആണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ പൊതു ജനങ്ങള്‍ ഉത്തരവാദിത്വ ത്തോടെ പ്രവര്‍ത്തിച്ച് മുൻ കരുതൽ നടപടികൾ സ്വീകരിക്കണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം ആണ് എന്നുള്ള കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തി ക്കൊണ്ട്, മഹാ മാരിയെ തളച്ചിടാന്‍ രാജ്യത്തിന്‍റെ അനുബന്ധ ശ്രമങ്ങളെ പിന്തുണക്കണം എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളോട് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ : പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം

January 10th, 2022

police-warning-about-fake-social-media-messages-ePathram
ദുബായ് : ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തുന്ന പ്രവാസികൾക്ക് ഏഴു ദിവസത്തെ നിര്‍ബ്ബന്ധിത ക്വാറന്‍റൈന്‍ എന്നുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ മാര്‍ഗ്ഗ നിർദ്ദേശത്തിന് എതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം ഇരമ്പുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിശിഷ്യാ ഗള്‍ഫ് പ്രവാസികള്‍ രണ്ടു ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവര്‍, മാത്രമല്ല യാത്രക്കു വേണ്ടി പി. സി. ആർ. പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി ചുരുങ്ങിയ അവധി ദിനങ്ങളുമായി നാട്ടില്‍ എത്തുന്ന പ്രവാസികളെ വീണ്ടും ഏഴു ദിവസം നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ എന്ന പേരില്‍ വീട്ടില്‍ അടച്ചിടുന്നത് ക്രൂരതയാണ്.

ഒമിക്രോൺ വ്യാപനം ഏറ്റവും കുറവുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍, ഒമിക്രോണ്‍ വ്യാപനം അധികരിച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിബന്ധനകള്‍ ഒന്നും തന്നെ ഇല്ലാതെ അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി കടുത്ത വിവേചനം തന്നെയാണ്.

സമ്മേളനങ്ങൾക്കും ഉല്‍ഘാടനങ്ങള്‍ക്കും റാലികൾക്കും വിവാഹ പാർട്ടികൾക്കും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ആള്‍ക്കൂട്ടവും ബാക്കി എല്ലാ നിയന്ത്രണങ്ങളും പ്രവാസികള്‍ക്കു മാത്രം ആവുന്നത് ക്രൂരതയാണ്.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മ കളായ കെ. എം. സി. സി. ഇന്‍കാസ്, ചിരന്തന, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ. സി. എഫ്.), ഓൾ കേരള പ്രവാസി അസ്സോസിയേഷൻ, പീപ്പിൾസ് കൾച്ചറൽ ഫോറം (പി. സി. എഫ്.) പ്രവാസി ഇന്ത്യ തുടങ്ങിയ കൂട്ടായ്മകള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി കെ. മുരളീധരന്‍, സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ക്കും പ്രതിഷേധ ക്കുറിപ്പ് അയച്ചു.

സോഷ്യല്‍ മീഡിയകളിലും RevokePravasiQuarantine എന്ന ഹാഷ് ടാഗില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് വാര്‍ത്ത : വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പ്

January 4th, 2022

ഷാർജ : വിസാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് പൊതു മാപ്പ് നൽകും എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്തകൾ വ്യാജം ആണെന്നും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ കൈകൊള്ളും എന്നും ഷാർജ പോലീസ്.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് താമസം നിയമ വിധേയമാക്കി നൽകും എന്നും ഇതിനായി ചെറിയ തുക ഫീസ് അടക്കണം എന്നും സർവ്വീസ് സെന്‍റർ സന്ദർശിച്ച് അപേക്ഷ നൽകണം എന്നും വാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണ് എന്നും വ്യാജ വാര്‍ത്തകളേയും കുപ്രചരണങ്ങളെയും കരുതി ഇരിക്കണം എന്നും മുന്നറിയിപ്പു നല്‍കി. സാമൂഹിക മാധ്യമങ്ങള്‍ വഴി വരുന്ന വ്യാജ സന്ദേശങ്ങളിൽ വഞ്ചിക്കപ്പെടരുത് എന്നും ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ ആശ്രയിക്കണം എന്നും ഷാർജ പോലീസ് ഓര്‍മ്മിപ്പിച്ചു.

അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്ന കുറ്റത്തിന് ചുരുങ്ങിയത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ എന്ന് യു. എ. ഇ. പബ്ലിക് പ്രൊസിക്യൂഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്തകളും ​പ്രചരിപ്പിക്കരുത്

January 3rd, 2022

logo-uae-public-prosecution-ePathram
അബുദാബി : അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും വ്യാജ വാർത്തകൾ പ്രസിദ്ധീകരി ക്കുകയും ചെയ്യുന്നവർക്ക് യു. എ. ഇ. ഫെഡറൽ നിയമം പ്രകാരം തടവു ശിക്ഷയും കനത്ത പിഴയും എന്ന് ഓര്‍മ്മി പ്പിച്ചു കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ. 2021-ലെ ഫെഡറൽ നിയമം നമ്പർ 34 അനുസരിച്ച്, പ്രസ്തുത കുറ്റ കൃത്യങ്ങൾക്കുള്ള ശിക്ഷ വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിച്ചു.

നിയമത്തിലെ ആർട്ടിക്കിൾ 52 പ്രകാരം, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും അഭ്യൂങ്ങളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കുവാനും പ്രചരിപ്പിക്കാനും വേണ്ടി സോഷ്യല്‍ മീഡിയ അടക്കമുള്ള ഇന്റർനെറ്റ് തലങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു വർഷം തടവ് ശിക്ഷയും 100,000 ദിർഹം പിഴയും ലഭിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധവും നിയമങ്ങളെ കുറിച്ചുള്ള ഓര്‍മ്മ പ്പെടുത്തലും പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന ബോധ വൽക്കരണ കാമ്പയിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതു വര്‍ഷ പുലരിയെ വരവേറ്റത് കനത്ത മഴ
Next »Next Page » മുൻകാല സൈനികരെ ആദരിക്കുന്നു »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine