അബുദാബി : ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വ്യത്യസ്ത മായ രീതി യിൽ ആഘോഷി ക്കുക യാണ് അബു ദാബി യിലെ ഒരു കൂട്ടം പ്രവാസി കലാകാരന്മാർ. ഇന്തോ – അറബ് സൗഹൃദ ബന്ധ ത്തിന്റെ ഏറ്റവും പുതിയ ആവിഷ്കാര മാണ് ‘ഭാരത് – ഇ – ഇമാറാത്’ എന്ന പേരിൽ ഒരുക്കി സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്ത രണ്ടു മിനിറ്റു ദൈർഘ്യം മാത്രമുള്ള സിനക്സ് മീഡിയ യുടെ ഈ ദൃശ്യാനുഭവം.
ആശയം : അബ്ദുൽ സലാം, ഛായാഗ്രഹണം : മെഹ്‌റൂഫ് അഷ്‌റഫ്, എഡിററിംഗ് : മുഹമ്മദ് സക്കീർ, സംഗീതം : രഞ്ജു രവീന്ദ്രൻ, സ്റ്റുഡിയോ : സിനക്സ് മീഡിയ. സംവിധാനം : നാസ്സർ അയിരൂർ.
മാതൃരാജ്യ ത്തിന്റെ ആഘോഷ ങ്ങളിൽ പ്രവാസ ഭൂമിക യിൽ ഇരുന്നു കൊണ്ട് പങ്കാളി കൾ ആവുന്ന തിനായി തങ്ങൾ പ്രവർത്തി ക്കുന്ന മേഖല തന്നെ തെര ഞ്ഞെ ടുത്തിരി ക്കുകയാണ് സിനക്സ് മീഡിയ യിലെ സാങ്കേതിക വിദഗ്ദരും കലാ കാരന്മാരും.
അബുദാബി : പ്രമേയ ത്തിലും അവതരണ ത്തിലും വിത്യസ്ഥത യുമായി അബു ദാബി യിലെ ഇരുപതിൽ പരം കലാ കാരന്മാർ അണി നിരന്ന ‘നോട്ട് ഔട്ട്’ എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അബു ദാബി യിൽ നടന്നു.
വിവിധ മേഖല കളിൽ മികവ് തെളിയിച്ച യു. എ. ഇ. യിലെ പ്രതിഭ കളെ ക്യാമറക്കു മുന്നിലും പിന്നിലും അണി നിരത്തി യാണ് ‘നോട്ട് ഔട്ട്’ എന്ന ചിത്രം ഹൃസ്വ ചിത്രം തയ്യാ റാക്കി യിരിക്കുന്നത്. സൺ മൈക്രോ യുടെ ബാനറിൽ ഹനീഫ്, ജ്യോതീഷ് എന്നി വർ ചേർന്ന് നിർമ്മിച്ച ചിത്രം, രചന യും സംവി ധാനവും നിർവ്വ ഹിച്ചി രിക്കുന്നത് ഷാജി പുഷ്പാംഗദൻ.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ കവിയും ഗാന രചയി താവുമായ കാനേഷ് പൂനൂർ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ, ഐ. എസ്. സി. ട്രഷറർ റഫീഖ്, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റർ രമേശ് പയ്യന്നൂർ, ഗായകനും റേഡിയോ അവതാര കനുമായ രാജീവ് കോടമ്പള്ളി, ടി. പി. ഗംഗാധരൻ, ബി.യേശു ശീലൻ, ഷാജി പുഷ്പാംഗദൻ, സമീർ കല്ലറ എന്നിവർ ചേർന്ന് നില വിളക്ക് കൊളുത്തി ഔപ ചാരിക ഉദ്ഘാടനം നിർവ്വ ഹിച്ചു. തുടർന്ന് സിനിമ പ്രദർശി പ്പിക്കു കയും ചിത്ര ത്തെ കുറി ച്ചുള്ള സംവാ ദവും നടന്നു.
യു. എ. ഇ. യിലെ മാധ്യമ പ്രവർത്ത കനും അഭി നേതാവു മായ സമീർ കല്ലറ പ്രധാന വേഷ ത്തിൽ എത്തുന്ന നോട്ട് ഔട്ടില്‍ മലയാള സിനിമയിലെ പ്രവാസി സാന്നിദ്ധ്യവും പ്രമുഖ അഭി നേതാവു മായ കെ. കെ. മൊയ്‌തീൻ കോയ, പി. എം. അബ്‌ദുൾ റഹിമാൻ, ബി. യേശു ശീലൻ, ബാഹു ലേയൻ, ലക്ഷ്മി, ജോബീസ് ചിറ്റിലപ്പിള്ളി, റഫീഖ് വടകര, ദീപു, ശ്രീകാന്ത് തുടങ്ങിയ ശ്രദ്ധേയ രായ കലാ കാരൻമാർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു പ്രവാസി യുടെ ജീവിത ത്തിലെ ഉയർച്ച താഴ്ചകൾ ചിത്രീ കരിച്ച’നോട്ട് ഔട്ട്’ അബു ദാബി സായിദ് ക്രിക്കറ് സ്റ്റേഡിയ ത്തിന്റെ പച്ഛാത്തല ത്തിലാണ് ഒരുക്കി യത്. ക്യാമറ മെഹറൂഫ് അഷ്റഫ്. എഡിറ്റിംഗ് റിനാസ് സിനക്സ്. ഗാന രചന പ്രകാശൻ ഇരിട്ടി, സംഗീതം രഞ്ചു രവീന്ദ്രൻ, ആലാപനം അസ്ഹർ കണ്ണൂർ. നാസർ സിനക്സ്, ശരീഫ്, ഷാനവാസ് ഹബീബ്, ആന്റണി അമൃത രാജ്, ദീപക് രാജ്, നന്ദു വിപിൻ തുടങ്ങിയർ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു.
നോട്ട് ഔട്ടിന്റെ നിര്‍മ്മാതാവ് ജ്യോതിഷ്, ചിത്ര ത്തിലെ അഭി നേതാ ക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ ക്കും പിന്നണി പ്രവര്‍ ത്ത കര്‍ക്കും ഉപഹാര ങ്ങള്‍ സമ്മാനിച്ചു.
അബുദാബി : സോഷ്യല്‍ മീഡിയ വഴി ലഹരി മരുന്നു വില്പന നടത്തുവാന്‍ ശ്രമിച്ച 36ഉം 22ഉം വയസ്സുള്ള രണ്ട് അറബ് വംശജര്‍ അബു ദാബി പോലീസിന്റെ സമയോചിതമായ ഇട പെടല്‍ മൂലം പിടിയിലായി.
3,000 ലഹരി ഗുളിക കളുമായി സംഘത്തിലെ പ്രധാന ഇട പാടു കാരന്‍ വില്‍പ്പനക്കു ശ്രമിക്ക വെ യാണ് അറസ്റ്റ് ചെയ്തത്. 55,000 ദിര്‍ഹ ത്തിനാണ് ഇത് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ലഹരി നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു.
എന്‍ട്രി വിസ യില്‍ യു. എ. ഇ .യി ലേക്ക് എത്തിയ യുവാവിന്റെ കൈയില്‍ നിന്ന് 7000 ത്തോളം ലഹരി ഗുളിക കള്‍ പിടിച്ചെടുത്തു. ഗുളിക കള്‍ വില്‍പ്പന ക്കായി എത്തിച്ച താണ് എന്ന് രണ്ട് പ്രതി കളും സമ്മ തിച്ച തായി പോലീസ് അറിയിച്ചു.
അബുദാബി : സമൂഹ മാധ്യമ ങ്ങളിലൂടെ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തുന്ന തിന് യു. എ. ഇ. കടുത്ത നിയന്ത്രണം ഏര്‍ പ്പെടുത്തി.
സോഷ്യല്‍ മീഡിയ യിലൂടെയോ മറ്റ് ഏതെങ്കിലും മാര്‍ഗ്ഗ ങ്ങളിലൂടെ യോ ഖത്തറിനെ അനു കൂലിച്ചാല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയോ 15 വര്‍ഷം വരെ തടവു ശിക്ഷയോ ലഭിക്കാവുന്ന സൈബര്‍ കുറ്റ കൃത്യ മാണ് എന്ന് യു. എ. ഇ. അറ്റോര്‍ണി ജനറ ലിന്റെ മുന്നറി യിപ്പ്. യു. എ. ഇ. യിലെ നേതൃത്വ ത്തിന്ന് എതിരേ പ്രതി കരിച്ചാലും ഇതേ നടപടി തന്നെ യുണ്ടാകും.
യു. എ. ഇ. യുടെ ദേശീയ സുരക്ഷയും പരമാധി കാരവും ജന താല്പ ര്യവും സംരക്ഷി ക്കുന്ന തിനു വേണ്ടി യാണ് കടുത്ത നിലപാടു കൾ സ്വീകരി ക്കുന്നത് എന്നും അറ്റോര്‍ണി ജനറല്‍ പുറ ത്തിറ ക്കിയ വാർത്താ കുറിപ്പില്‍ പറ യുന്നു.
ഫെഡറല്‍ ശിക്ഷാ നിയമവും ഐടി കുറ്റ കൃത്യ ങ്ങള്‍ തടയുന്ന ഫെഡ റല്‍ നിയമവും അനു സരിച്ച് ദേശ താല്‍ പര്യ ത്തിനും അഖണ്ഡ തക്കും വിരുദ്ധ മായി നില പാട് സ്വീകരി ക്കുന്ന വര്‍ക്ക് 3 മുതല്‍ 15 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിക്കാം എന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
അബുദാബി : ഗായകരുടെയും സംഗീത പ്രേമി കളുടെയും ആഗോള കൂട്ടായ്മയായ ‘സോംഗ് ലവ് ഗ്രൂപ്പ്’ യു. എ. ഇ. ഘടക ത്തിന്റെ കുടുംബ സംഗമം അബു ദാബി യിൽ സംഘടി പ്പിച്ചു.
സൈനുദ്ധീന്‍ ഖുറൈഷി യെ സുബൈര്‍ തളിപ്പ റമ്പ് പൊന്നാട അണി യിച്ച് ആദരിക്കുന്നു
ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് ചേറ്റുവ നേതൃത്വം നൽകിയ ‘സ്നേഹ സംഗീത രാവ്’ എന്ന കുടുംബ സംഗമ ത്തിൽ ഗാന രചയിതാ ക്കളായ സൈനുദ്ധീൻ ഖുറൈഷി, സത്താർ കാഞ്ഞങ്ങാട്, നാടക പ്രവർ ത്തകൻ അലി എന്നിവരെ സോംഗ് ലവ് ഗ്രൂപ്പിന്റെ അംഗങ്ങള്‍ പൊന്നാട അണി യിച്ച് ആദരിച്ചു.
മികവിനുള്ള അംഗീകാരം : ദാനിഫ് കാട്ടി പ്പറമ്പിൽ, ഹിബ, നിമ, നിസാര്‍ മമ്പാട്
വിവിധ മേഖല കളില്‍ മികവു തെളിയിച്ച അംഗ ങ്ങളെ ആദരി ക്കുന്ന തിന്റെ ഭാഗ മായി മ്യൂസിക് റിയാലിറ്റി ഷോ കളിലെ വിജയിയും സൗദി അറേ ബ്യ യിൽ നിന്നുള്ള അതിഥി യുമായ നിസാർ മമ്പാട്, എസ്. എസ്. എൽ. സി. പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഹിബാ താജു ദ്ധീൻ, സാമൂഹ്യ പ്രവർ ത്തകൻ ദാനിഫ് കാട്ടി പ്പറമ്പിൽ, സംഗീത മത്സര വിജയി നിമാ താജുദ്ധീൻ എന്നീ ‘സോംഗ് ലവ് ഗ്രൂപ്പ്’ അംഗ ങ്ങള്‍ ക്ക് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ മെമന്റോ സമ്മാനിച്ചു. പി. എം. അബ്ദുൽ റഹിമാൻ അവതാരകനായി രുന്നു.
ജൗഹറ ഫാറൂഖി, സൗമ്യ സജീവ്, വി. സി. അഷറഫ്, ഫൈസൽ ബേപ്പൂർ, സക്കീർ ചാവക്കാട്, അഷറഫ് ലുലു, ഷംസു തൈക്കണ്ടി, അമീർ കലാഭവൻ, എസ്.എ.റഹിമാൻ, ഷാജ ഹാൻ ഒയാസിസ് തുടങ്ങിയവർ മുഖ്യ അതിഥി കളായി സംബ ന്ധിച്ചു. കൂട്ടായ്മ യിലെ നാല്പതോളം അംഗ ങ്ങൾ പങ്കെടുത്ത സംഗീത നിശയും, ഷാഫി മംഗല ത്തി ന്റെ നേതൃത്വ ത്തിൽ മിമിക്സ് പരേഡും അരങ്ങേറി.
സന്ധ്യാ ഷാജു, സുബൈർ തളിപ്പറമ്പ്, അബുബക്കർ സിദ്ധീഖ്, സാലി ചാവക്കാട് , ശാഹു മോൻ പാലയൂർ, മുസ്തഫ തുടങ്ങി യവർ പരി പാടി കൾ നിയന്ത്രിച്ചു.