സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റിട്ട രണ്ടു പേര്‍ക്ക് പിഴ

January 5th, 2017

facebook-dis-like-thumb-down-ePathram
അബുദാബി : സോഷ്യല്‍ മീഡിയയില്‍ വധൂ വരന്മാരെ നിന്ദിച്ച രണ്ടു സ്വദേശി പൗരന്മാര്‍ക്ക് 10, 000 ദിര്‍ഹം വീതം പിഴ. വിവാഹ വസ്ത്രത്തില്‍ ബൈക്ക് ഓടിച്ചു പോകുന്ന ദമ്പതി കളുടെ വീഡിയോക്ക് മോശം കമന്റു കള്‍ ഇട്ടി രുന്ന തിനാണ്‍ അബു ദാബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

2016 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. എമിറേറ്റ്സ് റൈഡേഴ്സ് ബൈക്കിംഗ് ഗ്രൂപ്പിലെ അംഗ ങ്ങളായ നാദിയ ഹുസൈന്‍, ഭര്‍ത്താവ് സാലിം അല്‍ മുറൈഖി എന്നിവ രാണ് പരാതി ക്കാര്‍.

ഇവര്‍ അബു ദാബി അല്‍ റാഹ ഹോട്ടലില്‍ നടന്ന വിവാഹ ച്ചടങ്ങു കള്‍ക്കു ശേഷം രണ്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു കളിലാണ് പുറപ്പെട്ടിരുന്നത്. നാദിയ വിവാഹ വസ്ത്ര ത്തില്‍ ബൈക്ക് ഓടിക്കുന്ന വീഡിയോക്ക് ഓണ്‍ ലൈനില്‍ സമ്മിശ്ര പ്രതികരണ ങ്ങളാണ് ഉണ്ടായി രുന്നത്.

nadia-hussain-salem-al-muraikhi-wedding-bike-riding-ePathram

വിവാഹത്തിന് ശേഷം ദമ്പതികള്‍ യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിട ങ്ങളിലെ 60 സുഹൃത്തു ക്കളോടൊപ്പം ബൈക്കില്‍ നടത്തിയ ആഘോഷ യാത്ര 2016 മാര്‍ച്ചില്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ യാത്ര യുടെ വീഡിയോ ക്കാണ് വധ ഭീഷണി ഉള്‍പ്പെ ടെ യുള്ള കമന്‍റു കളിട്ടത്.

വിവാഹ ത്തില്‍ പങ്കെടുത്ത എല്ലാവരും നരക ത്തില്‍ പോകു മെന്ന് പരാമര്‍ശിച്ച് പ്രതികളി ലൊരാള്‍ കവിത പോസ്റ്റ് ചെയ്തി രുന്നു. ഇത് അത്യധികം അപമാന കര മായ പ്രതി കരണം ആണെന്ന് ദമ്പതി കള്‍ കോടതിയെ അറി യിച്ചിരുന്നു.

മോശം പ്രതി കരണം നടത്തിയ 40 പേര്‍ക്ക് എതിരെ ദമ്പതിമാര്‍ കോടതിയെ സമീപിച്ചു. ഇതില്‍ ആദ്യത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്.

ഏഴ് പ്രതി കള്‍ ഉള്‍പ്പെട്ട രണ്ടാ മത്തെ കേസ് ഈ കേസ് അധികം വൈകാതെ തന്നെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറും.

പിഴ ശിക്ഷ വിധിക്കപ്പെട്ടപ്രതി കളില്‍ ഒരാള്‍ രണ്ടര ലക്ഷ ത്തോളം പേര്‍ പിന്തുടരുന്ന സാമൂഹിക മാധ്യമ താരവും മറ്റൊരാള്‍ കവി യുമാണ്. കോടതി വിധിക്ക് എതിരെ ഇരുവരും അപ്പീല്‍ കോടതിയെ സമീപി ച്ചിട്ടുണ്ട്.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

48 of 481020464748

« Previous Page « നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വേണം : നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ
Next » യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക് »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine