ഇടവാ സൈഫിനു യാത്രയയപ്പ് നല്‍കി

September 26th, 2018

malayalee-samajam-edava-saif-ePathram
അബുദാബി : നാലു പതിറ്റാണ്ട് നീണ്ടു നിന്ന പ്രവാസ ജീവിത ത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ ത്തകനും അബു ദാബി മല യാളീ സമാജ ത്തിന്‍റെ മുന്‍ പ്രസിഡണ്ടും സമാജം മുൻ ജനറൽ സെക്രട്ടറി യും, ഇന്‍കാസ് യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി യുടെ വർക്കിംഗ് പ്രസിഡണ്ടു മായ ഇടവാ സൈഫി നു അബു ദാബി മലയാളീ സമാജവും ഇൻ കാസ് അബു ദാബിയും സംയുക്ത മായി യാത്രയപ്പ് നല്‍കി.

samajam-sent-off-to-edava-saif-ePathram

സമാജം പ്രസിഡണ്ട്‌ ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, രക്ഷാധി കാരി സോമരാജന്‍, ഇന്‍ കാസ് അബു ദാബി കമ്മിറ്റി പ്രസി ഡണ്ട്‌ ബി. യേശു ശീലന്‍, സെക്രട്ടറി സലിം ചിറ ക്കല്‍, കോണ്‍ ഗ്രസ്സ് നേതാ ക്ക ളായ പള്ളി ക്കല്‍ ഷുജാഹി, ഷിബു വര്‍ഗ്ഗീസ്‌, എ. എം. അന്‍സാര്‍, സുരേഷ് പയ്യന്നൂര്‍, കെ. എച്ച്. താഹിര്‍, കെ. കെ. മൊയ്തീന്‍ കോയ, അനില്‍ സി. ഇടിക്കുള തുടങ്ങി യവരും അബു ദാബി യിലെ വിവിധ സംഘടനാ നേതാ ക്കളും പ്രവര്‍ ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം

September 25th, 2018

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി മേഖലയിൽ പ്രളയ ദുരിതം അനു ഭവിക്കുന്ന വരെ സഹായി ക്കു വാനാ യി തുടക്കം കുറിച്ച ‘സാന്ത്വനം – അങ്കമാലി ക്കൊരു കൈത്താങ്ങ്’ എന്ന കാമ്പയിന്‍ വഴി സമാ ഹരിച്ച തുക, അർഹത പ്പെട്ട 66 കുടുംബ ങ്ങൾക്ക് കൈമാറി.

അങ്കമാലി നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോ സ്സിയേ ഷൻ (ആൻ റിയ അബു ദാബി) അങ്ക മാലി വ്യാപാര ഭവൻ ഓഡി റ്റോറിയ ത്തിൽ സംഘ ടിപ്പിച്ച പരി പാടി യിൽ എം. എല്‍. എ. റോജി എം. ജോൺ അര്‍ഹത പ്പെട്ട വര്‍ക്കു കൈ മാറി.

angamaly-mla-roji-m-john-nri-anria-flood-relief-distribution-ePathram

ജോർജ്ജ് പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്ക മാലി മുൻസിപ്പൽ ചെയർ പേഴ്സൺ എം. എ. ഗ്രേസി, ബ്ലോക്ക്‌ പഞ്ചാ യത്ത്‌ പ്രസി ഡണ്ട് പി. ടി. പോൾ, വ്യാപാരി – വ്യവസായി ഏകോപന സമിതി പ്രസി ഡണ്ട് നിക്സൺ മാവേലി, ആൻ റിയ മുൻ ഭാര വാഹി കളായ ജിജോ മണവാളൻ, സി. കെ. സൈമൺ, നൈജോ എബ്രഹാം, ബെന്നി മൂഞ്ഞേലി, സിന്റോ ആന്റൂ, പൊതു പ്രവർത്ത കരാ യ ടി. എം. വർഗ്ഗീസ്, എം. പി. ലോന പ്പൻ, അൽഫോൻസ വർഗ്ഗീസ്, റീന രാജൻ തുടങ്ങി യവര്‍ സംബ ന്ധിച്ചു.

അങ്കമാലി നഗര സഭ യി ലേയും സമീപ പ്രദേശ ങ്ങളിലെ 12 പഞ്ചായത്തു കളിലേയും അബുദാബി യിൽ പ്രവാസി കളായ അങ്കമാലി ക്കാരുടെ സ്വതന്ത്ര കൂട്ടായ്മ യാണ് ആൻ റിയ അബു ദാബി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് ഇതു വരെ – ഒരു വില യിരുത്തല്‍ : കെ. എസ്. സി. യില്‍ സെമിനാര്‍

September 15th, 2018

ksc-logo-epathram
അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാ പിച്ച പൊതു മാപ്പിനെ ക്കുറിച്ച് കേരളാ സോഷ്യല്‍ സെന്റര്‍ സെമി നാര്‍ സംഘടി പ്പി ക്കുന്നു.

സെപ്റ്റംബര്‍ 15 ശനി യാഴ്ച രാത്രി 8. 30ന് ”യു. എ. ഇ. പൊതു മാപ്പ് ഇതു വരെ : ഒരു വില യിരുത്തല്‍” എന്ന പേരില്‍ ഒരുക്കുന്ന പരി പാടി യില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

uae-amnesty-awareness-short-film-by-ksc-ePathram

തുടര്‍ന്ന് “മരു ഭൂമി യിലെ തണല്‍ മര ങ്ങള്‍” എന്ന ഹ്രസ്വ സിനിമ പ്രദര്‍ശി പ്പിക്കും.  പൊതു മാപ്പിനെ ക്കുറി ച്ചുള്ള ബോധ വല്‍ ക്കരണ ത്തിന്റെ ഭാഗ മായി അബു ദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കിയ മരു ഭൂമി യിലെ തണല്‍ മര ങ്ങ ളുടെ അര ങ്ങിലും അണി യറ യിലും കെ. എസ്. സി. യിലെ കലാ കാര ന്മാരാണ് പ്രവര്‍ ത്തിച്ചി രിക്കു ന്നത്.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കേ​ര​ള​ ത്തി​ന്​ ​നൂ​റു മി​ല്യണ്‍ ദി​ർ​ഹം തയ്യാറാക്കി റെ​ഡ്​​ ക്ര​സന്റ്

September 12th, 2018

kerala-flood-emirates-red-crescent-ePathram
ദുബായ് : പ്രളയ ദുരിതം നേരിടുന്ന കേരള ത്തിന് നല്‍കു വാനായി നൂറു മില്യണ്‍ ദിർഹം (197 കോടി രൂപ) എമി റ്റേറ്റ്സ് റെഡ് ക്രസൻറിന് യു. എ. ഇ. സർക്കാർ അനു വദി ച്ചിട്ടുണ്ട് എന്നും ഇന്ത്യൻ സർക്കാര്‍ അനു മതി നല്‍കി യാൽ ഇൗ തുക ഉപയോ ഗിച്ചുള്ള സഹായ പ്രവർ ത്തന ങ്ങൾ ആരംഭി ക്കു വാന്‍ റെഡ് ക്രസൻറ് സന്ന ദ്ധ മാണ് എന്നും ദുബായ് റെഡ്ക്രസൻറ് മേധാവി മുഹമ്മദ് അബ്ദുല്ല അൽ ഹാജ് അൽ സറൂനി അറി യിച്ച തായി പ്രമുഖ പത്രം ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രളയ ത്തിൽ വീടു കള്‍ തകർന്ന വർക്ക് അവ പുനർ നിർ മ്മിച്ചു നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. വസ്ത്രം, മരുന്നു കൾ, മറ്റു ദുരിതാ ശ്വാസ സാമഗ്രി കൾ അടക്കം 65 ടൺ ഉൽപന്ന ങ്ങള്‍ കേരള ത്തിന് നൽകുവാ നായി മാത്രം റെഡ് ക്രസൻറ് സംഭരിച്ചു വെച്ചി രിക്കുന്നു.

കേരള ത്തിൽ സംഭവിച്ച നാശ നഷ്ടം സംബന്ധിച്ച് ഇന്ത്യ യിലെ യു. എ. ഇ. അംബാ സ്സിഡ റുടെ റിപ്പോർട്ട് ലഭി ക്കുന്നതു പ്രകാരം ഇന്ത്യ യിലേക്ക് അവ എത്തി ക്കു വാന്‍ ത യ്യാ റാണ് എന്നും മുഹ മ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി വ്യക്തമാക്കി.

ദുബായ് കിൻറർ ഗാർട്ടൻ സ്റ്റാർട്ടേ ഴ്സ് സ്കൂളിലെ വിദ്യാർ ത്ഥികൾ സ്വരൂപിച്ച ദുരിതാശ്വാസ സാമഗ്രി കൾ ഏറ്റു വാങ്ങാൻ എത്തിയ പ്പോഴാണ് അൽ സറൂനി ഇക്കാര്യം അറിയിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി

September 5th, 2018

bosco-group-uae-donate-chief-minister-s-distress-relief-fund-ePathram
അബുദാബി : യു. എ. ഇ. കേന്ദ്ര മായി പ്രവർത്തി ക്കുന്ന ബോസ്‌കോ ഗ്രൂപ്പ് മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.

ബോസ്‌കോ ഗ്രൂപ്പ് ചെയർമാനും കൊച്ചി ലേക്ക്ഷോർ ഹോസ് പിറ്റൽ വൈസ് ചെയർമാനും കൊച്ചി വെൽ കെയർ ഹോസ് പിറ്റൽ മാനേജിംഗ് ഡയ റക്ടറു മായ പി. എം. സെബാസ്റ്റ്യൻ, മുഖ്യമന്ത്രി യുടെ ചേമ്പറിൽ എത്തി യാണ് തുക കൈമാറിയത്. വ്യവസായ മന്ത്രി ഇ. പി. ജയ രാജൻ, മോൻസ് ജോസഫ് എം. എൽ. എ. എന്നി വരും സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹിജ്‌റ പുതു വർഷം : സെപ്തംബര്‍ 13 ന് അവധി
Next »Next Page » ബഹിരാകാശ ത്തേക്ക് യു. എ. ഇ. യും »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine