കാല്‍നട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന : സുരക്ഷ ഉറപ്പാക്കി പോലീസ്

July 9th, 2019

traffic-awareness-pedestrian-zebra-crossing-ePathram
അബുദാബി : കാൽനട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന നല്‍കണം എന്ന് ഡ്രൈവർ മാരോട് അബുദാബി പോലീസ്. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തു വാന്‍ സഹകരി ക്കണം എന്നും സാമൂഹ്യ മാധ്യമ ങ്ങളിലൂടെ അബുദാബി പോലീസ് ആവശ്യ പ്പെട്ടു. മലയാളം അടക്കം വിവിധ ഭാഷ കളി ലാണ് ഇക്കാര്യം അറിയി ച്ചിരി ക്കുന്നത്.

റോഡ് മുറിച്ചു കടക്കുവാന്‍ അനു മതി യുള്ള സ്ഥലങ്ങ ളിലും സ്കൂളു കള്‍ക്ക് സമീപവും വ്യവസായ മേഖല കള്‍, ഷോപ്പിംഗ് മാളുകള്‍ എന്നി വിട ങ്ങളിലും  വാഹന ങ്ങളുടെ വേഗത കുറക്കണം എന്നും കാൽനട യാത്ര ക്കാർ ക്കു മുൻ ഗണ നല്‍കണം എന്നും പോലീസ് ആവശ്യ പ്പെട്ടു.

റോഡ് മറി കടക്കുവാന്‍ അനുവദിച്ച സ്ഥലങ്ങ ളിൽ കാൽ നട യാത്ര ക്കാർക്ക് മുൻ ഗണന നല്‍കിയില്ല എങ്കില്‍ ഡ്രൈവർ മാർക്ക് 500 ദിർഹം പിഴ യും ആറ് ബ്ലാക്ക് പോയന്റു കളും ശിക്ഷ ലഭിക്കും.

ട്രാഫിക് സിഗ്നലുകൾ പാലിക്കാതെ അനുമതി ഇല്ലാത്ത സ്ഥല ങ്ങളി ലൂടെ റോഡ് മുറിച്ചു കടന്നാല്‍ കാൽ നട യാത്ര ക്കാർക്ക് 400 ദിർഹം പിഴ ചുമത്തുന്നുണ്ട്.

റോഡില്‍ പ്രത്യേകം വരയിട്ട് അടയാള പ്പെടുത്തിയ ഭാഗ ങ്ങള്‍ (സീബ്രാ), നട പ്പാല ങ്ങള്‍, ടണലു കള്‍ (അണ്ടർ പാസ്സു കള്‍) തുടങ്ങി കാൽ നട യാത്ര ക്കാർക്കു വേണ്ടി ക്രമീ കരി ച്ചിരി ക്കുന്ന സ്ഥല ങ്ങൾ മാത്രം നടക്കു വാന്‍ ഉപ യോഗി ക്കുക.

പ്രധാന നിരത്തു കളില്‍ ട്രാഫിക് സിഗ്നൽ പാലിച്ച് നടക്കു കയും കാൽനട യാത്രി കർക്കു വേണ്ടി യുള്ള പച്ച സിഗ്നൽ തെളി യുമ്പോള്‍ മാത്രം റോഡ് മുറിച്ചു കട ക്കുക. റോഡ് മുറിച്ചു കടക്കു മ്പോൾ മോബൈല്‍ ഫോണ്‍ ഉപ യോഗം പാടില്ല.

വാഹന ഗതാ ഗതം തടസ്സ പ്പെടാതിരിക്കാന്‍ കാൽ നട യാത്ര ക്കാർ പ്രത്യേകം ശ്രദ്ധി ക്കണം എന്നും പോലീസ് ഓര്‍മ്മ പ്പെടുത്തുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ : നിയമം കര്‍ശ്ശനമാക്കി പോലീസ്

May 11th, 2019

awareness-from-abudhabi-police-ePathram

അബുദാബി : റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനാ സമയത്ത് പള്ളി കൾക്കു സമീപ ത്തെ റോഡു കളിൽ വാഹനം നിർത്തി ഗതാഗത തടസ്സം സൃഷ്ടി ക്കുന്ന വർക്ക് അഞ്ഞൂറ് ദിർഹം പിഴ യും ഡ്രൈവിംഗ് ലൈസന്‍ സില്‍ നാല് ബ്ലാക്ക് പോയി ന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പൊലീസ്.

തറാവീഹ് സമയത്ത് റോഡില്‍ അലക്ഷ്യ മായി വാഹനം നിർത്തിയിട്ട് പോകുന്ന പ്രവണത വർദ്ധിച്ച സാഹചര്യ ത്തിലാ ണ് പോലീസി ന്റെ മുന്നറിയിപ്പ്.

പള്ളിക്കു സമീപ ത്തെ റോഡു കളിലും സർവ്വീസ് റോഡു കളിലും സീബ്രാ ക്രോസിലും ഇന്റർ സെക്‌ഷനിലും വാഹനം നിർത്തി ഇടുന്ന വരിൽ നിന്നു പിഴ ഈടാക്കും. ടാക്സി കള്‍ക്കായി അനിവദിച്ച സ്ഥല ത്തും വാഹന ങ്ങള്‍ നിര്‍ത്തി ഇടാന്‍ പാടില്ല എന്നും പോലീസ് ഓര്‍മ്മി പ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്നുള്ള ദിശാ മാറ്റം അപകട ങ്ങള്‍ വര്‍ദ്ധിപ്പിക്കും

March 7th, 2019

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹന അപക ടങ്ങളുടെ പ്രധാന കാരണ ങ്ങളില്‍ ഒന്ന്, മുന്നറിയിപ്പ് ഇല്ലാതെ പെട്ടെ ന്നുള്ള ദിശ മാറ്റം എന്ന് അബു ദാബി പോലീസ്. ട്രാഫിക്‌ സുരക്ഷ കമ്മിറ്റി യുമായി സഹ കരിച്ചു കൊണ്ട് ഡ്രൈവര്‍ മാരു ടെയും റോഡ്‌ ഉപ യോക്താ ക്കളുടെയും സുരക്ഷ ഉറപ്പാ ക്കുവാന്‍ പോലീസ് സദാ സന്നദ്ധരാണ് എന്ന് പൊതു ജന ബോധ വല്‍ ക്കരണ ത്തിന്റെ ഭാഗമായി അബു ദാബി പോലീസ് അറിയിച്ചു.

പെട്ടെന്നുള്ള ദിശ മാറ്റം ഗുരു തര മായ അപ കട ങ്ങള്‍ക്കു കാരണം ആകുന്ന തിനാല്‍ വാഹനം ഓടി ക്കുന്ന വര്‍ പ്രത്യേകം ജാഗ്രത പാലി ക്കണം എന്നും തങ്ങ ളുടെ വാഹന ങ്ങളുടെ നിയന്ത്രണം നഷ്ട പ്പെടു ന്നതിന് കാരണ മായ എല്ലാ കാരണ ങ്ങളും ഒഴി വാക്കണം എന്നും മുന്നറിയിപ്പ് നൽകി.

ട്രാഫിക്‌ നിയമ ങ്ങള്‍ പാലി ക്കാത്തവരെ തിരിച്ചറിയു വാനും ശിക്ഷിക്കു വാനും സ്മാർട്ട് സിസ്റ്റം നിരീ ക്ഷണം ശക്തി പ്പെടു ത്തുന്ന തിനോ ടൊപ്പം നിയമ ലംഘ കര്‍ക്ക് ആർട്ടി ക്കിൾ 29 പ്രകാരം 1000 ദിര്‍ഹം പിഴയും 4 ട്രാഫിക് പോയിൻറു കളും ചുമത്തും എന്നും പോലീസ്  മുന്നറി യിപ്പു നല്‍കി.

Twitter
Instagram
Face Book Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാഹന അപകടം : ചിത്ര ങ്ങളും ദൃശ്യ ങ്ങളും പകര്‍ത്തി യാല്‍ വന്‍ പിഴ

September 27th, 2018

abudhabi-police-traffic-awareness-post-wisely-in-social-media-ePathram
അബുദാബി : യു. എ. ഇ. യില്‍ വാഹന അപകട ങ്ങ ളുടെ ചിത്ര ങ്ങളോ ദൃശ്യങ്ങളോ പകർ ത്തു കയും സോഷ്യല്‍ മീഡിയ കളില്‍ പ്രചരി പ്പി ക്കു കയും ചെയ്താൽ കനത്ത പിഴ ലഭി ക്കും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറി യിപ്പു നല്‍കി.

View this post on Instagram

Abu Dhabi Police collaborates with Du in campaign against crowding and taking photos at accident sites . Abu Dhabi Police in collaboration with Du ( Emirates integrated telecommunications company) has launched a campaign against crowding and taking photos at accident. The campaign themed " Post Wisely" will continue until October 2018. Brigadier Khalifa Mohammed Al Khaili, director of Traffic and Patrols of Abu Dhabi Police stressed that crowding and taking photos at accident sites is a negative social phenomenon that delays the work of traffic patrols, ambulances and civil defense vehicles which will result in worsening the condition of the injured or may even cause  fatalities. He indicated that the campaign aims at raising the community members awareness on the serious consequences of this " uncivilized behavior" which may endangers their lives and the lives of others. The campaign is implemented by the Traffic and Patrols Directorate and the Security Media Department of Abu Dhabi Police . For his part, Abdulwahid Jum'a Executive Vice- President of Brand and Corporate Communications said, "As a national company, we believe in our responsibility towards supporting the  community issues that help build a strong  prosperous society." He praised cooperation with Abu Dhabi Police which enhaces the community's awareness on the importance of avoiding crowding and taking photos at accident sites. Du has earlier launched its second 'Post Wisely' campaign under the title of ' If it were your pain,  would you share it.?' The campaign aims at inspiring constructive discussions on the importance of the responsible sharing of posts and promoting good ethics online. Everyone can simply join this discussion by following #Post_Wisely . #الإمارات #أبوظبي #شرطة_أبوظبي #أخبار_شرطة_أبوظبي #الإعلام_الأمني #UAE #AbuDhabi #ADPolice #ADPolice_news #security_media

A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) on

യു. എ. ഇ. സൈബര്‍ നിയമ പ്രകാരം ഒരു വ്യക്തി യുടെ സ്വകാര്യത ലംഘി ക്കുന്ന വിധ ത്തിൽ അവ രു ടെ ചിത്ര ങ്ങളും ദൃശ്യ ങ്ങളും എടുക്കു കയും പ്രചരി പ്പിക്കു കയും ചെയ്യുന്ന കുറ്റത്തിന്ന് ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ യും ആറു മാസം വരെ തടവു ശിക്ഷയും ലഭിക്കാം.

ഇതെക്കുറിച്ച് പൊതു ജന ങ്ങളെ ബോധ വാന്മാ രാക്കു ന്ന തിനു വേണ്ടി ടെലികോം കമ്പനി യായ ‘ഡു’ വു മായി ചേര്‍ന്ന് post_wisely എന്ന ഹാഷ് ടാഗോടു കൂടി യുള്ള പ്രവര്‍ ത്തന ങ്ങള്‍ ആരംഭിച്ചു.

അപകട ങ്ങളുടെ ചിത്ര ങ്ങളും വീഡിയോ ദൃശ്യ ങ്ങളും മൊബൈല്‍ ഫോണി ലോ ക്യാമറയിലോ പകര്‍ ത്തുന്ന തും സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരി പ്പിക്കു ന്നതും നിയമ വിരുദ്ധ മാണ് എന്ന് ഓര്‍മ്മ പ്പെടുത്തി ക്കൊണ്ടും അപകട ങ്ങൾ നടന്ന സ്ഥല ങ്ങളിൽ കാഴ്ച ക്കാ രായി നോക്കി നില്‍ക്കുന്ന വരില്‍ നിന്നും ആയിരം ദിർഹം പിഴ ഇൗടാക്കും എന്ന് അബുദാബി പോലീസ് ഇക്കഴിഞ്ഞ ജൂലായ് മാസ ത്തില്‍ വാര്‍ത്താ ക്കുറിപ്പ് ഇറക്കിയിരുന്നു.

അപകട സ്ഥല ങ്ങളില്‍ എത്തി നോക്കി കാഴ്ച കാണാന്‍ ജനങ്ങൾ തടിച്ചു കൂടുമ്പോള്‍ പോലീ സിനും ആംബു ലന്‍ സിനും അവിടേക്ക് എത്തി പ്പെടാന്‍ കഴിയാതെ വരിക യും ചെയ്യു ന്നതി ലൂടെ അപ കട ത്തില്‍ പെട്ടവ രുടെ ജീവന്‍ രക്ഷിക്കു വാന്‍ കഴിയാതെ വരുന്ന സാഹ ചര്യം ഉണ്ടാ യതിനാ ലാണ് ഇത്തരം ഒരു തീരുമാനം കൈ ക്കൊണ്ടത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അനധികൃത ടാക്‌സി : കര്‍ശ്ശന നടപടി കളു മായി പോലീസ്

September 18th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : അനധികൃത ടാക്സി കള്‍ക്ക് 3000 ദിർഹം പിഴ യും 24 ബ്ലാക്ക് പോയിന്റു കളും ശിക്ഷ ലഭിക്കും എന്നും 30 ദിവസ ത്തേക്ക് വാഹനം കണ്ടു കെട്ടു കയും ചെയ്യും എന്നും അബു ദാബി പോലീസ്. ഈ വര്‍ഷം ആദ്യ മൂന്നു മാസ ങ്ങളിൽ നടത്തിയ പരി ശോധന യിൽ നിയമം ലംഘിച്ച 650 വാഹ ന ങ്ങൾ പിടി കൂടി. ഇതേ തുടര്‍ന്നാണ് കര്‍ശ്ശന നട പടി കളു മായി പോലീസ് രംഗ ത്ത് എത്തി യത്.

പൊതു ജന ങ്ങളുടെ സുരക്ഷിതമായ യാത്രക്ക് വിഘാത മാണ് അനധികൃത ടാക്സി കള്‍ എന്ന് ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേ ഡിയർ ഇബ്രാഹിം സുൽ ത്താൻ അൽ സാബി ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

11 of 14101112»|

« Previous Page« Previous « പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ
Next »Next Page » സമാജം ഫോട്ടോ ഗ്രാഫി മത്സരം ഒക്ടോബര്‍ 19 ന് »



  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു
  • സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine