ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം

December 26th, 2024

dubai-road-transport-nol-card-ePathram
ദുബായ് : കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നോള്‍ കാര്‍ഡ് സേവനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടർ പേയ്‌മെൻ്റ് ഇനി നോൾ കാർഡ് വഴി ചെയ്യാം എന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ. ടി. എ.) അറിയിച്ചു.

എല്ലാ അംഗീകൃത ഇലക്ട്രിക് സ്കൂട്ടർ ഓപ്പറേറ്റർ ആപ്പുകളിലും നോൽ കാർഡ് ഒരു പുതിയ പേയ്മെൻ്റ് രീതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ ഫോണുകളിൽ NFC ടെക്‌നോളജി വഴി അവരുടെ നോൾ കാർഡ് ലിങ്ക് ചെയ്യുക. തുടർന്ന് മണിക്കൂർ കണക്കിന്, ദിനം പ്രതിയും അല്ലെങ്കിൽ പ്രതിമാസ തലത്തിൽ വിവിധ പാക്കേജുകൾ ഇപ്പോൾ സ്വന്തമാക്കാം. ഈ സേവനം ആക്സസ് ചെയ്യുന്നതിന് ഓപ്പറേറ്ററുടെ ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയാകും.

ബസ്സുകൾ, മെട്രോ – ട്രാമുകൾ, മറൈൻ ഗതാഗതം, ടാക്സികൾ, നഖീൽ മോണോറെയിൽ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയ സ്വകാര്യ ഗതാഗത സേവനങ്ങൾ ഉൾപ്പെടെയുള്ള പൊതു ഗതാഗതത്തിനും നോൽ കാർഡ് ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്.

കൂടാതെ പൊതു പാർക്കിംഗ്, മ്യൂസിയങ്ങളും ക്ലബ്ബുകളും ഉൾപ്പെടെ യുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുവാനും നോൾ കാർഡ് ഉപയോഗിച്ച് വരുന്നു. RTA &  media office

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി

December 26th, 2024

abu-dhabi-police-fined-670-violations-on-eid-al-etihad-celebration-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ നിയമ ലംഘനം നടത്തിയ 670 പേര്‍ക്ക് അബുദാബി പോലീസ് പിഴ ചുമത്തി.

വാഹന യാത്രക്കാർ, കാല്‍നട യാത്രക്കാർ, റോഡു കളില്‍ സ്‌പ്രേ ചെയ്തു നഗരം മലിനം ആക്കിയവർ എന്നിങ്ങനെ പൊലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമ ലംഘനം നടത്തിയവർക്കാണ് പിഴ ചുമത്തിയത് എന്നും അബുദാബി പോലീസ് സാമൂഹിക മാധ്യമ ങ്ങളിലൂടെ അറിയിച്ചു.

വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.

ഡ്രൈവർമാരും വാഹന യാത്രികരും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കി നഗരത്തിൻ്റെ പരിഷ്‌കൃത രൂപം സംരക്ഷിച്ച് നിർത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകണം. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവ ഏറെ പ്രാധാന്യം ഉള്ളതാണ് എന്നതിനാൽ പൊതു ജനങ്ങളും വാഹന യാത്രികരും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും പൊലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം

December 6th, 2024

abudhabi-zayed-international-airport-ePathram
അബുദാബി : ലോകത്തിലെ ഏറ്റവും മനോഹരമായ എയർ പോർട്ട് എന്ന പദവി കരസ്ഥമാക്കി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം.

പ്രീ വേർസെയിലസ് ദ വേൾഡ് ആർക്കി ടെക്ച്ചർ ആൻഡ് ഡിസൈൻ അവാർഡിലാണ് വാസ്തുവിദ്യാ മികവ് കൊണ്ട് ‘World’s Most Beautiful Airport’ എന്ന പുരസ്കാരം സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് സ്വന്തമാക്കിയത്. പാരീസിൽ യുനെസ്‌കോ യുടെ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഒരു വർഷത്തെ പ്രവർത്തനത്തിലൂടെയാണ് ആഗോള വ്യോമയാന മേഖലയിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം ശക്തമായ ആധിപത്യം സ്ഥാപിച്ചത്. Image Credit : W A M , Twitter

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ

November 4th, 2024

jay-walking-in-main-reoad-abudhabi-police-warning-ePathram
അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന ട്രാക്കിൽ നിന്നും മുന്നറിയിപ്പ് നൽകാതെ ട്രാക്ക് മാറിയാൽ ഡ്രൈവർ മാർക്ക് 1000 ദിർഹം പിഴ നൽകും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.

നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി ഓടിച്ച് പെട്ടെന്ന് ട്രാക്ക് മാറി മറ്റൊരു വാഹനത്തിൽ ഇടിച്ച് എതിർ ദിശയിലേക്കു ഓടുന്ന വാഹന ത്തിൻ്റെയും ഇൻഡിക്കേഷൻ നൽകാതെ ട്രാക്ക് മാറി കൂട്ടിയിടി യിൽ പല പ്രാവശ്യം കരണം മറിഞ്ഞ വാഹന ത്തിൻ്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് അബുദാബി പോലിസ് മുന്നറിയിപ്പ് നൽകിയത്.

പെട്ടെന്ന് ട്രാക്ക് മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.

നിയമം ലംഘിച്ച് ഓവർ ടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിൻ്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ നൽകുന്നത്. അമിത വേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പല അപകട ങ്ങൾക്കും കാരണം.

* Facebook & Twitter X

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍

October 17th, 2024

logo-uae-etihad-rail-ePathram

അബുദാബി : യു. എ. ഇ. യുടെ തലസ്ഥാന നഗരമായ അബുദാബിയിൽ നിന്നും വാണിജ്യ നഗരമായ ദുബായിലേക്ക് ഇനി യാത്രാ സമയം 57 മിനിറ്റുകൾ മാത്രം എന്ന് ഇത്തിഹാദ് റെയില്‍. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ യാത്ര ചെയ്യുന്ന യു. എ. ഇ. യുടെ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങുന്നതോടെ യാണ് ഇത് യാഥാർത്ഥ്യം ആവുക.

നിലവില്‍ കാർ യാത്രക്ക് രണ്ടു മണിക്കൂറോളം സമയ ദൈർഘ്യം ഉള്ള ദൂരമാണ് വെറും 57 മിനിറ്റുകൾ കൊണ്ട് താണ്ടി ട്രെയിൻ എത്തുക. യു. എ. ഇ. യിലെ വിവിധ റൂട്ടുകളിൽ പാസഞ്ചര്‍ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അബുദാബിയിൽ നിന്നും റുവൈസിലേക്കുള്ള യാത്രക്ക് 70 മിനിറ്റ്, ഫുജൈറയിലേക്ക് എത്താൻ 105 മിനിറ്റ് എന്നിങ്ങനെയാണ്.

വിവിധ നഗരങ്ങളെയും പ്രാന്ത പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചര്‍ ട്രെയിനു കളുടെ സ്റ്റേഷനുകളുടെ പേര് വിവരങ്ങളും അവിടേക്കുള്ള യാത്രാ സമയ ദൈർഘ്യം എന്നിവ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നും അറിയുന്നു. Network  of  Etihad Rail & Twitter

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം
Next »Next Page » വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ »



  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine