അബുദാബി : ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് അബുദാബി അല്‍ വത്ബ യില്‍ തുടക്കമായി. വര്‍ണ്ണാ ഭമായ ഉല്‍ഘാടന ചടങ്ങില്‍ യു. എ. ഇ. ഉപ പ്രധാന മന്ത്രി യും ആഭ്യന്തര മന്ത്രി യുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രസിഡ ന്‍ഷ്യല്‍ അഫ്ഫ്യേഴ്സ് മിനിസ്റ്റര്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സാംസ്‌കാരിക യുവ ജന ക്ഷേമ സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ തുടങ്ങിയവരും രാജകുടുംബാംഗ ങ്ങളും പൗര പ്രമുഖരും അടക്കം നിരവധി പേര്‍ സംബ ന്ധിച്ചു.
കഴിഞ്ഞ വര്‍ഷം ഹെറിറ്റേജ് ഫെസ്റ്റിവലിന് വേദിയായ അല്‍ വത്ബയില്‍ തന്നെ യാണ് ഇപ്രാവശ്യവും വില്ലേജ് ഒരുക്കിയിട്ടുള്ളത്. ഇത് സ്ഥിരം വേദി യാക്കി സാംസ്‌കാരികവകുപ്പ് പ്രഖ്യാപി ച്ചിട്ടുണ്ട്. ഇരുപത്തി മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍, തനതു പാരമ്പര്യ അറബ് സംസ്‌കാരവും ജീവിത രീതി കളും പ്രദര്‍ശി പ്പിക്കും.
ഹെറിറ്റേജ് ഫെസ്റ്റിവല്‍ വില്ലേജില്‍ പ്രത്യേകം തയ്യാറാക്കിയ ഒയാസി സില്‍ ‘ഫലജ്’ എന്നറിയ പ്പെടുന്ന പുരാതന ജല സേചന സംവിധാനവും ഗ്രാമ ങ്ങളും ഈന്ത പ്പന, ഈന്ത പ്പഴം എന്നിവ കൂടാതെ പരമ്പരാ ഗത മരുന്നു കളും അറബ് ജീവിത വുമായി ബന്ധപ്പെട്ട എല്ലാം അവ തരിപ്പി ക്കുന്നുണ്ട്.
കടലിനെ ആശ്രയിച്ചും മുത്തു വാരിയും, മല്‍സ്യ ബന്ധനം നടത്തി യും ജീവിച്ചു വന്ന ഒരു സമൂഹ ത്തിന്റെ ആദ്യ കാല ജീവിത കാല ഘട്ട ങ്ങളി ലേക് ഒരു നോട്ടം എന്നോണം കടലു മായി ബന്ധപ്പെട്ട കാഴ്ചകള്‍ ഇവിടെ ഒരുക്കി യിട്ടുണ്ട്. കടലില്‍ വഴി കാട്ടാന്‍ ഉപയോഗി ച്ചിരുന്ന സങ്കേത ങ്ങളും കടലിനെ ആധാര മാക്കി തരം തിരിച്ച മേഖല യിലെ പ്രത്യേക കാഴ്ച കള്‍ ആയിരിക്കും ഈ ഫെസ്റ്റിവലിലെ ഒരു പ്രധാന ആകര്‍ഷണം.
പതിനായിരം ഒട്ടകങ്ങള്‍ അണി നിരക്കുന്ന പരിപാടി യായിരിക്കും ഫെസ്റ്റി വലിലെ മറ്റൊരു പ്രധാന ആകര്‍ഷ ണം. കുതിര യുടെയും ഒട്ടക ത്തി ന്റെയും പ്രദര്‍ശനവും നായാട്ടു രീതി കളും വേട്ട പ്പരുന്തു കളു ടെയും വേട്ടപ്പട്ടി കളു ടേയും പ്രദര്‍ശന വും പരമ്പ രാഗത മധുര പലഹാര ങ്ങളുടെ നിര്‍മ്മാണ രീതി കളും ചരിത്ര ത്തിന്റെ ഭാഗ മായി മാറിയ നിരവധി സംഭവ പരമ്പര കളുടെ പ്രദര്‍ശനവും ഈ ദിവസ ങ്ങളില്‍ ഇവിടെ നടക്കും.
സംഗീത പരിപാടി കളും സൈന്യ ത്തിന്റെ ബാന്‍ഡ് മേളവും പരമ്പ രാഗത നൃത്തവും ഡിസംബര്‍ 12 വരെ എല്ലാ ദിവസവും അരങ്ങേറും.