2023 ലെ പൊതു – സ്വകാര്യ മേഖല കളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

November 28th, 2022

uae-flag-epathram
അബുദാബി : യു. എ. ഇ. യില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. പുതു വത്സര ദിനമായ ജനുവരി 1, ഏപ്രില്‍ 20 മുതല്‍ 23 വരെ (റമദാൻ 29 മുതൽ ശവ്വാൽ 3 വരെ) ഈദുൽ ഫിത്വർ അവധി, ബലി പെരുന്നാള്‍ അവധികള്‍ ജൂണ്‍ 27 മുതല്‍ 30 വരെ (ദുൽ ഹജ്ജ് 9 അറഫാ ദിനം, ദുൽ ഹജ്ജ് 10 മുതൽ 12 വരെ ഈദ് അൽ അദ്ഹ), ഹിജ്‌റ പുതു വര്‍ഷം (മുര്‍റം 1) ഔദ്യോഗിക അവധി ജൂലായ് 21, നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 29 (റബീഉല്‍ അവ്വല്‍ 12), ദേശീയ ദിന അവധി ഡിസംബർ 2, 3 എന്നിങ്ങനെയാണ് നിലവിലെ അവധി ദിനങ്ങൾ.

യു. എ. ഇ. മന്ത്രി സഭയാണ് അവധി പ്രഖ്യാപിച്ചത്. പൊതു മേഖലക്കും സ്വകാര്യ മേഖലക്കും അവധി ബാധകം ആയിരിക്കും. മേല്‍പ്പറഞ്ഞ അവധി ദിനങ്ങള്‍ ഹിജ്‌റ ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ്. ആയതിനാല്‍ ചന്ദ്ര പ്പിറവി യുടെ വിത്യാസങ്ങള്‍ മൂലം കലണ്ടര്‍ ദിനങ്ങളില്‍ മാറ്റം വന്നേക്കാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എനര്‍ജി വോയ്സസ് 2023 : യു. എ. ഇ. പൗരന്മാര്‍ക്ക് കാലാവസ്ഥാ വ്യതിയാന ബോധ വത്കരണ കാമ്പയിന്‍

November 28th, 2022

sunilan-menothu-parambil-german-gulf-engineering-consultants-energy-voices-2023-ePathram
അബുദാബി : യുവ സ്വദേശികള്‍ക്ക് ഊര്‍ജ്ജ സംരക്ഷണ പരിശീലനവുമായി അബുദാബിയിലെ പ്രമുഖ സ്ഥാപനം ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ്. എനര്‍ജി വോയ്സസ് 2023 എന്ന പ്രോഗ്രാ മിലൂടെ യാണ് മലയാളി ഉടമസ്ഥതയിലുള്ള ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ് രംഗത്ത് വന്നിട്ടുള്ളത്.

യു. എ. ഇ. യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ‘സേവ് എനര്‍ജി കാമ്പയിന്‍’ പദ്ധതിയോട് അനുബന്ധിച്ചാണ് സ്വദേശി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി എനര്‍ജി മാനജ്‌മെന്‍റ്, ഓഡിറ്റ് ഇന്‍റേണ്‍ഷിപ്പ്, സുസ്ഥിര നാളേക്കായുള്ള പരിശീലനം എന്നിവ ലക്ഷ്യം വെച്ചാണ് ഇത് സംഘടിപ്പിച്ചത്.

യു. എ. ഇ. യുടെ എനര്‍ജി സ്ട്രാറ്റജിയായ നെറ്റ് സീറോ ബൈ 2050, അടുത്ത വർഷം യു. എ. ഇ. ആതിഥ്യം വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കു (COP28) മുന്നോടിയായി സംഘടിപ്പിക്കുന്ന പരിപാടിക്ക് പ്രത്യേക പ്രാധാന്യം ആണുള്ളത് എന്ന് ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ് മാനേജിംഗ് ഡയറക്ടര്‍ സുനിലന്‍ മേനോത്തു പറമ്പില്‍ പറഞ്ഞു.

energy-voices-2023-climate-change-awarness-campaign-for-uae-nationals-ePathram

ഇതേ സമയം, എനര്‍ജി വോയ്സസ് 2023′ ഭാഗമായി റീഫില്‍ ചെയ്ത വാട്ടര്‍ ബോട്ടിലുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാനുള്ള മറ്റൊരു കാമ്പയിനും നടക്കും. കാര്‍ബണ്‍ ന്യൂട്രല്‍ ഭാവിക്കായി യുവ സ്വദേശി സമൂഹത്തില്‍ സുസ്ഥിരതയുടെ ഉത്തരവാദിത്വം സംബന്ധിച്ച ബോധ വത്കരണത്തിനു വേണ്ടിയാണ് ഇത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് നിരോധിക്കാന്‍ ഉള്ള പരിശ്രമങ്ങളെ പിന്തുണക്കുന്ന തിന്‍റെ ഭാഗമായി അബുദാബിയിലെ 5 യൂണി വേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും നിറച്ച് ഉപയോഗിക്കുവാൻ കഴിയുന്ന വാട്ടര്‍ ബോട്ടിലു കള്‍ നല്‍കും. പ്രോഗ്രാമിന് കീഴില്‍ അബു ദാബി യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടെ അഞ്ച് സര്‍വ്വ കലാ ശാലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത സ്വദേശി കളായ 50 വിദ്യാര്‍ത്ഥികള്‍ക്ക് പെയ്ഡ് ഇന്‍റേണ്‍ ഷിപ്പും നല്‍കും. അഡ്‌നോക് ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളുടെ പിന്തുണയുമുണ്ട്.

climate-action-campaign-by-german-gulf-engineering-consultants-ePathram

പരിശീലനത്തിന് എത്തുന്നവരും സംഘാടക പങ്കാളി കളും എനര്‍ജി വോയ്സസുമായി ബന്ധപ്പെട്ട വരും റീഫില്ലബ്ള്‍ വാട്ടര്‍ ബോട്ടി ലുകള്‍ ഉപയോഗിക്കാനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക് ഇല്ലായ്മ ചെയ്യാനും പ്രതിജ്ഞാ ബദ്ധരായിരിക്കും എന്ന് സുനിലന്‍ മേനോത്തു പറമ്പില്‍ പറഞ്ഞു.

പരിശീലന, കാലാവസ്ഥാ വ്യതിയാന ബോധ വത്കരണ കാമ്പയിനിലെ മുഴുവന്‍ പങ്കാളികള്‍ക്കും റീഫില്ലബ്ള്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടില്‍ ഊര്‍ജ്ജം ലാഭിക്കല്‍, നടത്തം, ബൈക്ക് റൈഡിംഗ് / പൊതു ഗതാഗത ഉപയോഗം, ഭക്ഷണ ത്തില്‍ കൂടുതല്‍ പച്ച ക്കറികള്‍ ഉള്‍ പ്പെടുത്തല്‍, ഭക്ഷണം പാഴാക്കുന്നത് തടയല്‍, വസ്തുക്കളുടെ പുനരുപയോഗം എന്നിങ്ങനെയുള്ള തീമുകളിള്‍ ഉടനീളം ഊര്‍ജ്ജം ലാഭിക്കുവാനുള്ള 10 പോയിന്‍റ്സ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കലും ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

climate-change-awarness-campaign-by-sunilan-mb-ePathram

റിപ്പയര്‍ & റീസൈക്‌ളിംഗ്, പാരമ്പര്യ ഊര്‍ജ്ജത്തില്‍ നിന്ന് പുനരുപയോഗ ഊര്‍ജ്ജ ത്തിലേക്ക് മാറല്‍, പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങളെ പിന്തുണക്കല്‍ മുതലായ കാര്യങ്ങള്‍ നല്ല ആരോഗ്യവും ക്ഷേമവും മുന്‍ നിര്‍ത്തിയുള്ള യു. എന്‍. എസ്ഡിജി-3 യെ പ്രോത്സാഹിപ്പിക്കും എന്നും 2050 ലെ യു. എ. ഇ. യുടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് വഴി നടത്തും എന്നും സുനിലന്‍ മേനോത്തു പറമ്പില്‍ അഭിപ്രയപ്പെട്ടു. സമൂഹത്തിന് തിരികെ നല്‍കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള സി. എസ്. ആര്‍. സംരംഭം കൂടിയാണിത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ഫലപ്രദമായ ഊര്‍ജ്ജ ഓഡിറ്റ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഊര്‍ജ്ജ മാനേജ്‌മെന്‍റ് രീതികള്‍, കെട്ടിട ങ്ങളിലെ ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ കാര്യക്ഷമതാ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍ എന്നിവ യില്‍ ആയിരിക്കും പരിശീലന ത്തിന്‍റെ ഊന്നല്‍.

uae-net-zero-2050-refill-water-bottles-ePathram

വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, മറ്റുള്ളവര്‍ക്കും പ്രോഗ്രാമില്‍ എന്റോള്‍ ചെയ്യാം. അബുദാബിയിലെ ഊര്‍ജ്ജ കാര്യക്ഷമതയുടെ ലക്ഷ്യത്തെ ചുറ്റി പ്പറ്റിയുള്ള നിരവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ഈ പ്രവര്‍ത്തനങ്ങളില്‍ വെബിനാറുകള്‍, ഉപന്യാസ മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള പെയിന്‍റിംഗ്, ഷോര്‍ട്ട് ഫിലിം മത്സരം, ഗ്രീനത്തോണ്‍ സൈക്കിള്‍ മാരത്തണ്‍ എന്നിവ ഉള്‍പ്പെടുത്തി 3 മാസം നീളുന്ന ബോധ വല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കും എന്നും സുനിലന്‍ മേനോത്തു പറമ്പില്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ് നവംബര്‍ 27 ന് ഇസ്ലാമിക് സെന്‍ററില്‍

November 25th, 2022

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗം സംഘടിപ്പിക്കുന്ന ‘യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ്’ ഈ മാസം 27 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ അങ്കണത്തിൽ നടക്കും. പുതു തലമുറക്കും സന്ദർശകർക്കും യു. എ. ഇ. യുടെ സംസ്‌കാരവും പാരമ്പര്യവും പരിചയ പ്പെടുത്തുക എന്നതാണു പരിപാടി യുടെ ലക്ഷ്യം.

യു. എ. ഇ. യുടെ സാമൂഹിക സാംസ്‌കാരിക പൈതൃക ങ്ങളെ അടുത്തറിയുന്നതിനുള്ള വീഡിയോ- ഫോട്ടോ പ്രദർശങ്ങൾ, പുരാതന കര കൗശല വസ്തുക്കളുടെ നിർമ്മാണം, പ്രദർശനം, ഫാൽക്കൺ ഷോ, ഇമറാത്തി രുചി വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകൾ, ഹെന്ന ഡിസൈൻ മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ പ്രദർശനത്തിന്‍റെ ഭാഗമായി നടക്കും.

യു. എ. ഇ. യുടെ ചരിത്രവും വർത്തമാനവും ഭാവിയും പരാമർശിക്കുന്ന ‘യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ്’ സന്ദർശിക്കുന്നതിനു വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതു ജങ്ങൾക്ക് പ്രവേശനം സൗജന്യം ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 02 642 44 88

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുഷ്റിഫ് മാളിൽ വിസ സ്ക്രീനിംഗ് സെന്‍റര്‍ : അവധി ദിനങ്ങളില്‍ മെഡിക്കല്‍ ടെസ്റ്റ്

November 3rd, 2022

logo-seha-ePathram
അബുദാബി : വിസ സ്റ്റാമ്പിംഗ് സംബന്ധമായ രക്ത പരിശോധനക്കുള്ള മെഡിക്കല്‍ ടെസ്റ്റ് സെന്‍റര്‍ അബു ദാബി മുഷ്റിഫ് മാളിലും തുറന്നു പ്രവര്‍ത്തനം തുടങ്ങി. സേഹ യുടെ കീഴിലുള്ള വിസ സ്ക്രീനിംഗ് സെന്‍റര്‍ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവര്‍ത്തിക്കും.

വാരാന്ത്യ അവധി ദിനങ്ങളിലും സേഹ സെന്‍റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് പൊതു ജന സേവനം ഊർജ്ജിതം ആക്കുന്നതിന്‍റെ ഭാഗമായാണ്.

നിലവില്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ മുഷ്റിഫ് മാളിലെ വിസ സ്ക്രീനിംഗ് സെന്‍ററില്‍ ബുക്കിംഗ് ഇല്ലാതെയും എത്തി ടെസ്റ്റ് നടത്താം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

​പ​താ​ക ​ദി​നം ന​വം​ബ​ർ മൂ​ന്നി​ന്

October 30th, 2022

uae-flag-epathram
ദുബായ് : യു. എ. ഇ. യില്‍ നവംബർ മൂന്നിന് പതാക ദിനം ആചരിക്കുവാന്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആഹ്വാനം ചെയ്തു. മൂന്നാം തീയ്യതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണം എന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ദേശീയ പതാക രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകം ആണെന്നും എക്കാലവും അത് നേട്ടങ്ങളുടെയും വിശ്വസ്തതയുടേയും പൂർത്തീ കരണത്തിന്‍റെ പ്രതീകമായി ആകാശത്ത് ഉയർന്നു പറക്കും എന്നും ശൈഖ് മുഹമ്മദ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 ൽ അധികാരം ഏറ്റതിന്‍റെ ആഘോഷമായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം വിഭാവനം ചെയ്ത പതാക ദിനം പരിപാടി 2013 ല്‍ ആയിരുന്നു ആദ്യമായി നടന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അൽ മഹബ്ബ മീലാദ് ഫെസ്റ്റ് ബാഹിയയിൽ
Next »Next Page » പെരുമ പയ്യോളി പുനഃസംഘടിപ്പിച്ചു »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine