അബുദാബി : യു. എ. ഇ. യുടെ സംസ്കാരവും പാരമ്പര്യവും നില നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന പതിനൊന്നാമത് അബുദാബി ഇന്‍റര്‍നാഷനല്‍ ഹണ്ടിംഗ് ആന്‍റ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ (അഡിഹെക്സ്) നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ തുടക്കമായി.
ദേശീയ-അന്തര്‍ദേശീയ തല ങ്ങളിലുള്ള 600ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്നും ലോക ത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷ ത്തിലധികം സന്ദര്‍ശകര്‍ പ്രദര്‍ശനം വീക്ഷിക്കാന്‍ എത്തുമെന്നും സംഘാടകര്‍ പറഞ്ഞു.
നാഷനല്‍ എക്സിബിഷന്‍ സെന്‍ററിന്‍െറ ഹാള്‍ നമ്പര്‍ 5 മുതല്‍ 11 വരെയുള്ള ഹാളുകളിലും ഐ. സി. സി. ഹാളിലുമായാണ് പ്രദര്‍ശനം നടക്കുന്നത് . രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശകരെ അനുവദിക്കുക.
വേട്ട പ്പരുന്തുകളും നായ്ക്കളും ഒട്ടകങ്ങളും പരമ്പരാഗത വേട്ട ഉപകരണ ങ്ങളും തുടങ്ങി അറബ് ദൈനം ദിന ജിവിതത്തിന്റെ പ്രധാനപ്പെട്ട ഉപകരണ ങ്ങളെല്ലാം പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. പ്രദര്‍ശന ത്തിന്‍െറ ഭാഗമായി അറബ് സാംസ്കാരികത യുടെ അടയാള പ്പെടുത്തലു കളായ വിവിധ കലാ പരിപാടി കളും അരങ്ങേറും.
പരമ്പരാഗത സ്വദേശി കരകൗശല വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്ന ങ്ങളുടെ പ്രദര്‍ശനവും നടക്കും എന്ന് അഡിഹെക്സ് ഉന്നത സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് ഖലാഫ് അല്‍ മസ്റൂയി പറഞ്ഞു.