
അബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ക്കു ലഭിച്ച പിഴകള്‍ രണ്ട് ഘട്ടമായി അടക്കുന്നതിന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റും ഗതാഗത വകുപ്പും ചേര്‍ന്ന് സൗകര്യമൊരുക്കുന്നു.
1,000 ദിര്‍ഹമിനു മുകളില്‍ പിഴ ചുമത്ത പ്പെട്ടവര്‍ക്കാണ് തവണ കളായിപിഴ അടക്കാനുള്ള സൗകര്യം അധികൃതര്‍ നല്‍കി യിരിക്കുന്നത്.
രണ്ട് തവണ കളായാണ് പിഴ അടച്ച് തീര്‍ക്കേണ്ടത്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയാണ് അബുദാബി യിലെ മുഴുവന്‍ പ്രവശ്യ കളിലേയും ഗതാഗത നിയമ ലംഘന പിഴകള്‍ അടക്കാന്‍ അവസരം ലഭിക്കുക.
പിഴയുടെ പകുതി ഈ കാലയള വിനുള്ളില്‍ ബാക്കി ഒരു വര്‍ഷ ത്തിനകവും അടക്കണം. സ്വദേശികള്‍ക്കും പ്രവാസി കള്‍ക്കും ഒരു പോലെ ഈ പദ്ധതി യുടെ പ്രയോജനം ലഭിക്കും.
ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു കള്‍ പരമാവധി കുറക്കാന്‍ ലക്ഷ്യ മിട്ടാണ് പദ്ധതി നടപ്പാക്കുന്ന തെന്ന് അധികൃതര്‍ വ്യക്തമാക്കി.




അബുദാബി : ഇത്തിസലാത്ത് വാസല്‍ പ്രീപെയ്ഡ് വരിക്കാര്‍ ക്കായി കൂടുതല്‍ ആനുകൂല്യ ങ്ങള്‍ പ്രഖ്യാപിച്ചു.



























