ഇത്തിഹാദ് റെയിൽവേ 2018 ൽ പൂർത്തിയാകും

June 19th, 2013

logo-uae-etihad-rail-ePathram
അബുദാബി : യു. എ. ഇ. യുടെ ദേശീയ റയില്‍വേ കമ്പനി യായ ഇത്തിഹാദ് റയില്‍ ആദ്യഘട്ട ത്തില്‍ ദുബായ് മുതല്‍ സൌദി അതിര്‍ത്തി യിലെ ഗുവൈഫാത്ത് വരെ യുള്ള പ്രധാന മേഖല കളെയും വ്യവസായ കേന്ദ്ര ങ്ങളെയും ബന്ധിപ്പിക്കും.

അബുദാബി, ദുബായ്, അല്‍ ഐന്‍ എന്നിവയുമായി ബന്ധിച്ച് 628 കിലോ മീറ്റര്‍ വരുന്ന പാത രാജ്യ ത്തിന്റെ വ്യവസായ കേന്ദ്ര ങ്ങളായ ജബല്‍ അലി, മുസഫ, ഖലീഫ തുറമുഖം എന്നിവയും ത്വവീല വ്യവസായ മേഖല, ഫുജൈറ തുറമുഖം എന്നിവയും ഇത്തിഹാദ് റയില്‍ വഴി ബന്ധിക്കും.

അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) യുമായി സഹകരിച്ചാണ് ആദ്യഘട്ടം പൂര്‍ത്തി യാക്കുന്നത്. ഷാ, ഹബ്ഷാന്‍ മേഖല യില്‍നിന്ന് റുവൈസ് തുറമുഖ ത്തേക്കു പ്രതിദിനം 22,000 ടണ്‍ സള്‍ഫര്‍ ഇതുവഴി കൊണ്ടു പോകാന്‍ ലക്ഷ്യമിടുന്നു.

ജി. സി. സി. രാജ്യ ങ്ങളിലേക്ക് കൂടി പാത വ്യാപിപ്പിക്കുന്ന തോടെ വ്യാപാര മേഖല യില്‍ വലിയൊരു മുന്നേറ്റം ഉണ്ടാവും. 1,200 കിലോ മീറ്റര്‍ നീളുന്ന റെയില്‍പാത 2018 ല്‍ എല്ലാ ഘട്ടവും പൂര്‍ത്തി യാവുമ്പോ ഴേക്കും ഏകദേശം 40 ബില്യണ്‍ ദിര്‍ഹം ചെലവ് വരും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇ-ഗേറ്റ് : റജിസ്ട്റേഷന്‍ ആരംഭിച്ചു

June 9th, 2013

abudhabi-emigration-e-gate-ePathram
അബുദാബി : വിമാന ത്താവളങ്ങളില്‍ യാത്രാ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച ’ഇ-ഗേറ്റ് (ഇലക്ട്രോണിക്സ് ഗേറ്റ്) സേവനം ലഭ്യ മാകാന്‍ സ്വദേശി കളും വിദേശികളും അടക്കം എല്ലാവരും റജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ വേഗ ത്തിലാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക്സ് ഗേറ്റ്.

അബുദാബി യില്‍ റജിസ്ട്രേഷന്‍ ജൂണ്‍ 9 ഞായറാഴ്ച മുതല്‍ ആരംഭിച്ചു. ദുബായ് വിമാന ത്താവള ത്തില്‍ നിലവില്‍ ഇ -ഗേറ്റ് സംവിധാനവും സ്മാര്‍ട്ട് ഗേറ്റ് സംവിധാനവുമുണ്ട്.

അബുദാബി രാജ്യാന്തര വിമാന ത്താവള ത്തിലെ ഒന്ന്, മൂന്ന് ഗേറ്റു കളില്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ രാജ്യത്തെ എല്ലാ വിമാന ത്താവള ങ്ങളിലും ഇ ഗേറ്റ് സംവിധാനം നിലവില്‍ വരും.

കണ്ണ്, വിരലടയാളം, മുഖം എന്നിവ സ്കാന്‍ ചെയ്ത് പെട്ടെന്നു തന്നെ ഇമിഗ്രേഷന്‍ നടപടി കള്‍ പൂര്‍ത്തീകരിക്കാന്‍ ഇ-ഗേറ്റ് സംവിധാനം സഹായിക്കും. വിവിധ കേന്ദ്ര ങ്ങളില്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സെന്‍ററു കളിലെ സൗകര്യം പ്രയോജന പ്പെടുത്തണം എന്ന് ആഭ്യന്തര മന്ത്രാലയം പൊതു ജന ങ്ങളോട് അഭ്യര്‍ഥിച്ചു.

ജൂണ്‍ 9 മുതല്‍ 13 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ അബുദാബി മറീന മാള്‍, 23 മുതല്‍ 27 വരെ അബുദാബി മാള്‍, ജൂലൈ 7 മുതല്‍ 11 വരെ അല്‍ വഹ്ദ മാള്‍, ജൂലൈ 21 മുതല്‍ 25 വരെ ഖലീദിയ മാള്‍, ഓഗസ്റ്റ് 4 മുതല്‍ 8 വരെ മുഷ്രിഫ് മാള്‍, ഓഗസ്റ്റ് 18 മുതല്‍ 22 വരെ ഡെല്‍മ മാള്‍ എന്നിവിടങ്ങളി ലായിരിക്കും ഇ ഗേറ്റ് റജിസ്ട്രേഷന്‍.

അഞ്ച് വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ശാരീരിക വൈകല്യ മുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ കേന്ദ്ര ങ്ങളില്‍ ആവശ്യമായ സൗകര്യ ങ്ങള്‍ ഒരുക്കി യിട്ടുണ്ട്.

ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശ പ്രകാര മാണ് ഇ-ഗേറ്റ് പദ്ധതി ആവിഷ്കരിച്ചത് എന്ന് അബുദാബി പോലീസ് സെന്‍റര്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹ്മദ് നാസര്‍ ആല്‍ റെയ്സി അറിയിച്ചു. ഇത്തരം പദ്ധതി നടപ്പാക്കുന്ന ലോക ത്തിലെ ആദ്യ രാജ്യവും യു. എ. ഇ. യാണ്. പദ്ധതിയെ പറ്റി ജനങ്ങൾക്ക്‌ ഇടയിൽ ബോധവല്ക്കരണം നടത്തും എന്നും അധികൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയു മായി യു. എ. ഇ. കരാര്‍ ഒപ്പു വെച്ചു

June 7th, 2013

logo-international-atomic-energy-agency-ePathram
അബുദാബി : പരിസ്ഥിതി സംരക്ഷണം, റേഡിയേഷന്‍ കുറക്കല്‍, അടിയന്തര സാഹചര്യം നേരിടല്‍, സുരക്ഷ, ചട്ടങ്ങള്‍ രൂപീകരിക്കല്‍ തുടങ്ങി 19 അടിസ്ഥാന മേഖല കള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര കര്‍മ പരിപാടി സംബന്ധിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുമായി (ഐ. എ. ഇ. എ) യു. എ. ഇ. കരാര്‍ ഒപ്പു വെച്ചു.

സമാധാന പരമായ ആണവോര്‍ജ ദൗത്യ ത്തിലേക്കുള്ള പുതിയ ചുവടു വെപ്പിന്‍െറ ഭാഗമായിട്ടാണ് സമഗ്ര കര്‍മ പരിപാടി തയ്യാറാക്കുന്നത്. രാജ്യ ത്തിന്റെ ആണവോര്‍ജ വികസന പരിപാടി കള്‍ക്ക് ഐ. എ. ഇ. എ. യുടെ എല്ലാവിധ സഹകരണ ങ്ങളും ഉറപ്പാക്കുന്നതാണ് കരാര്‍. ഏജന്‍സിയുടെ സാങ്കേതിക സഹകരണ വിഭാഗം, ആണവോര്‍ജ വിഭാഗം, ആണവ സുരക്ഷാ വിഭാഗം, നിയമ കാര്യ ഓഫീസ് എന്നിവയുടെ സേവനം യു. എ. ഇ. ക്ക് ലഭ്യമാകും.

ആണവോര്‍ജ പദ്ധതി യിലെ നാഴിക ക്കല്ലായിട്ടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുമായി ട്ടുള്ള യു. എ. ഇ. യുടെ ഈ സഹകരണത്തെ വിലയിരുത്തുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴിലാളി കള്‍ക്ക് താമസ സൗകര്യം നിര്‍ബ്ബന്ധം : അബുദാബി നഗര സഭ

June 7th, 2013

stranded-workers-labour-camp-epathram
അബുദാബി : തൊഴിലാളി കള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം ഒരുക്കിയില്ല എങ്കില്‍ സ്ഥാപന ഉടമ ക്കെതിരെ കര്‍ശന നടപടി എടുക്കു മെന്ന് അബുദാബി നഗര സഭ മുന്നറിയിപ്പ് നല്‍കി.

മുനിസിപ്പാലിറ്റി പൊതു ജനാരോഗ്യ വിഭാഗം അടുത്തിടെ തലസ്ഥാന നഗരി യിലെ ചില സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മതിയായ വെളിച്ചമോ വായു സഞ്ചാരമോ ഇല്ലാത്ത ഇടുങ്ങിയ ഇടത്തു കൂടി വൈദ്യുതി ലൈനുകളും സ്വീവേജ് പൈപ്പു മൊക്കെ കടന്നു പോകുന്ന അപകടരവും വൃത്തിഹീനവുമായ സ്ഥല ത്തായിരുന്നു തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. മറ്റു ചിലയിടങ്ങളില്‍ സ്ഥാപനത്തിന്റെ മേല്‍ത്തട്ടില്‍ താമസ സ്ഥലം ഒരുക്കിയിരിക്കുന്നതും കണ്ടെത്തിയ പശ്ചാത്തല ത്തിലാണ് പുതിയ നിയമ നടപടികള്‍.

ഇത്തരം അപകടരവും അനാരോഗ്യ കരവുമായ നടപടികള്‍ അനുവദിക്കില്ല എന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളി കള്‍ക്ക് മാന്യമായ താമസ സൗകര്യം ഒരുക്കാത്തവര്‍ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല എന്നും എമിറേറ്റിന്‍െറ വികസന ത്തിലെ അവിഭാജ്യ ഘടക ങ്ങളായാണ് തൊഴിലാളികളെ പരിഗണിക്കുന്നത് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ഊര്‍ജിതമാക്കും. പിഴവുകള്‍ പരിഹരിക്കുന്നതിന് നിയമ ലംഘകര്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിക്കും. അതിനു ശേഷവും തെറ്റ് തുടരുന്നു എന്ന്‍ കണ്ടാല്‍ പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. വില്ലകള്‍, ഫ്ളാറ്റുകള്‍, റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മുനിസിപ്പാലിറ്റിയുടെ അനുമതി യില്ലാതെ അനധികൃത നിര്‍മിതികള്‍ നടത്തിയിരിക്കുന്നത് കണ്ടെത്താന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴിലാളി കള്‍ക്ക് യു. എ. ഇ. യില്‍ മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍

May 30th, 2013

uae-labour-in-summer-ePathram
അബുദാബി : നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളി കള്‍ക്കുള്ള നിര്‍ബന്ധിത മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.

പുറത്ത് ‍ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കാണ് ദിവസവും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ രണ്ടര മണിക്കൂര്‍ ഈ വിശ്രമ വേള ലഭിക്കുക. നിയമം ‌ജൂണ്‍ 15 മുതല്‍ പ്രാബല്യ ത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ യാണ് തൊഴിലാളി കള്‍ക്ക്‌ ഈ സൗകര്യം ലഭിക്കുക എന്ന് യു. എ. ഇ. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഉത്തരവ് അനുസരിച്ച് ഈ സമയത്ത് തുറന്ന സ്ഥല ങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും. തുടര്‍ച്ച യായി ഒമ്പതാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഈ നിയമം നടപ്പാക്കുന്നത്.

നിയമ ലംഘനം നടത്തുന്നവര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമെ 70 ബ്ളാക്ക് പോയിന്റും. സാങ്കേതികത കാരണ ങ്ങളാല്‍ മുടക്കാന്‍ കഴിയാത്ത ജോലി കള്‍ക്ക് മധ്യാഹ്ന ഇടവേള ബാധകമല്ല. എന്നാല്‍, ഇത്തരം സാഹചര്യ ത്തില്‍ തൊഴിലാളി കളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാന ങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തി യിരിക്കണം.

നിര്‍ദേശ ങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം തൊഴില്‍ സ്ഥല ങ്ങളില്‍ കര്‍ശനമായ പരിശോധന കള്‍ നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി കമ്മിറ്റി
Next »Next Page » സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം : ഇന്ത്യന്‍ സ്കൂളുകള്‍ക്ക് മികച്ച നേട്ടം »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine