മുലയൂട്ടല്‍ യു. എ. ഇ. യില്‍ നിര്‍ബന്ധമാക്കുന്നു

December 21st, 2013

feeding-baby-ePathram
അബുദാബി : രണ്ട് വയസ്സ് വരെയുള്ള കുട്ടികളെ മുലയൂട്ടുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുന്നു. യു. എ. ഇ. ഫെഡറല്‍ നാഷനല്‍ കൗണ്‍സി ലിന്‍െറ ആരോഗ്യ, തൊഴില്‍, സാമൂഹിക കാര്യ സമിതി തയാറാക്കിയ പുതിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമ ത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. രണ്ട് വയസ്സു വരെ യുള്ള കുട്ടികളെ മുലയൂട്ടിയില്ല എങ്കില്‍ ശിക്ഷി ക്കുവാനുള്ള വ്യവസ്ഥ കളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.

മുലപ്പാല്‍ കുടിച്ചു വളരുന്നത് കുട്ടികളുടെ വികാസ ത്തില്‍ നിര്‍ണായക മാണ് എന്നും മാതാവും കുട്ടിയും തമ്മിലെ ബന്ധ ത്തിന് മുലയൂട്ടലിന് നിര്‍ണായക പങ്കുണ്ടെന്ന് പഠന ങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കുട്ടികളെ മുലയൂട്ടുന്നുണ്ടോ എന്ന് പരിശോധി ക്കുന്നത് ബുദ്ധി മുട്ടാണ്. എന്നാല്‍, നിയമം വരുന്ന തോടെ മാതാക്കള്‍ കുട്ടികളെ അവഗണി ക്കുന്നത് കുറയും. നിയമ ലംഘ കര്‍ക്ക് ശിക്ഷ ലഭിക്കുക യും ചെയ്യും. മുലയൂട്ടു ന്നതിലൂടെ കുട്ടികള്‍ക്ക് പാല്‍ നല്‍കുക മാത്രമല്ല, മാതാവും ശിശുവും തമ്മിലെ ബന്ധം ഉടലെടുക്കുക യാണ് ചെയ്യുന്നത്.

മുലയൂട്ട ലിന്‍െറ പ്രാധാന്യവും ഗുണങ്ങളും സംബന്ധിച്ച് വിപുല മായ ബോധ വത്കരണം നടത്തു ന്നതിന് സര്‍ക്കാറി നോട് നിര്‍ദേശിക്കുന്ന വകുപ്പും പുതിയ നിയമ ത്തില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്.

ജോലി ചെയ്യുന്ന സ്ത്രീ കളില്‍ മുലയൂട്ടാന്‍ അവസരം നല്‍കുന്ന തിന് സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ നഴ്സറി നിര്‍ബന്ധം ആക്കുന്നുണ്ട്. നിരവധി വര്‍ഷമായി ഇത്തര മൊരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് എണ്ടെങ്കിലും പുര്‍ണമായി നടപ്പാക്കി യിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മണ്ടേല സമാധാന ത്തിന്റെ പ്രതീകം : ശൈഖ് ഖലീഫ ബിന്‍ സായിദ്

December 7th, 2013

nelson-mandela-epathram
അബുദാബി : നെല്‍സണ്‍ മണ്ടേല യുടെ നിര്യാണ ത്തില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു.

സമാധാന ത്തിന്‍െറ പ്രതീക മായിരുന്നു നെല്‍സണ്‍ മണ്ടേല എന്ന് ശൈഖ് ഖലീഫ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമക്ക് അയച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

മണ്ടേല യുടെ കുടുംബ ത്തിന്‍െറയും ദക്ഷിണാഫ്രിക്കന്‍ ജനത യുടെയും ദുഃഖ ത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനും മണ്ടേലയും തമ്മിലെ ഊഷ്മള ബന്ധവും ശൈഖ് ഖലീഫ തന്‍െറ സന്ദേശ ത്തില്‍ ഊന്നി പ്പറഞ്ഞു.

ലോക ത്തിന് യഥാര്‍ഥ പോരാളി യെയാണ് മണ്ടേല യുടെ വിയോഗ ത്തിലൂടെ നഷ്ടമായത്. സമാധാനം, സ്വാതന്ത്ര്യം, തുല്യത എന്നിവ ക്കായി ഉറച്ചു നിന്ന് പൊരുതിയ വ്യക്തി യാണ് മണ്ടേല. നീതിക്കും അന്തസ്സിനും മനുഷ്യ രാശിയുടെ നന്‍മക്കു മായി ഉച്ച ത്തില്‍ സംസാരിച്ച നേതാവ് ആയിരുന്നു മണ്ടേല എന്നും ശൈഖ് ഖലീഫ പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ ദിനം : കെ എസ് സി ആഘോഷങ്ങള്‍ മൂന്നിന്

December 1st, 2013

logo-uae-national-day-2013-ePathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ യു എ ഇ ദേശീയ ദിനം വിപുല മായി ആഘോഷിക്കുന്നു. ഡിസംബർ 3 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് കെ എസ് സി അങ്കണ ത്തിൽ നടക്കുന്ന ആഘോഷ പരിപാടി യിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

യു എ ഇ ദേശീയ ഗാനാലാപനം, അറബിക് ഗാനാലാപനങ്ങള്‍, വിവിധ കലാ പരിപാടികൾ ‘സ്പിരിറ്റ്‌ ഓഫ് യു എ ഇ’ എന്ന ആശയം ഉൾകൊണ്ട് കുട്ടി കൾക്കായി തയ്യാറാക്കിയ പ്രദർശന ങ്ങൾ എന്നിവ ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിന പരേഡ് വര്‍ണാഭമായി : കെ. എം. സി. സി. ചരിത്രമെഴുതി

November 29th, 2013

logo-uae-national-day-2013-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിന ത്തോട് അനു ബന്ധിച്ച് പോലീസു മായി ചേര്‍ന്ന് നടത്തിയ വര്‍ണ ശബള മായ പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം ശുഭ വസ്ത്ര ധാരികളായ ആയിര കണക്കിന് കെ. എം. സി. സി. പ്രവര്‍ത്ത കര്‍ കൂടി അണി ചേര്‍ന്നപ്പോള്‍ ഒരു രാജ്യ ത്തിന്‍റെ മഹത്തായ ദൗത്യ ത്തിന്‍റെ ഔന്ന്യത്യ ത്തിലേക്ക് മലയാള ത്തിന്‍റെ കൂട്ടായ്മയും അഭിമാന മായി തീര്‍ന്നു.

ദേശീയ ദിന ഘോഷ ങ്ങളുടെ ഭാഗമായി നായിഫ് പോലീസ് ദേര യില്‍ ദേശീയ ദിന പരേഡ് സംഘടിപ്പിച്ചു. ദേശീയോദ്ഗ്രഥന ത്തിന്റെയും സൗഹാര്‍ദ ത്തിന്റെയും പ്രതീകമായി നൂറു കണക്കിന് വളണ്ടി യര്‍മാരും കലാ കാരന്മാരും കുതിര പ്പടയാളികളും അണി നിരന്ന പരേഡ് നഗര ത്തിന് ആവേശം നല്‍കുന്ന കാഴ്ചയായി. ദേശീയ ദിന ആഘോഷ ത്തിലെ മലയാളി സാന്നിധ്യം ഉയര്‍ത്തിപ്പിടിച്ച് കെ. എം. സി. സി. വളണ്ടിയര്‍മാര്‍ പരേഡില്‍ സജീവ മായി.

രാവിലെ പത്തര യോടെ നായിഫ് പോലീസ് സ്റ്റേഷന്‍ പരിസര ത്താണ് പരേഡ് ആരംഭിച്ചത്. നായിഫ് റോഡു വഴി ഗോള്‍ഡ് സൂഖ് വലം വെച്ച് പോലീസ് സ്‌റ്റേഷന്‍ പരിസര ത്ത് തിരിച്ചെത്തുന്ന രീതി യിലായിരുന്നു പരേഡ്. ഏറ്റവും മുന്നില്‍ കുതിരപ്പടയും തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അണിനിരന്നു. അറബ് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കലാകാരന്മാരും പരേഡില്‍ ഉണ്ടായിരുന്നു.

കുതിരപ്പട യുടെ അകമ്പടി യോടെ തനത് അറബ് കലകളും കെ.എം.സി.സി.യുടെ കലാ വിഭാഗമായ സര്‍ഗധാര അവതരിപ്പിച്ച ദഫ്മുട്ടും കോല്‍ക്കളിയും ബാന്‍ഡ് വാദ്യ ങ്ങളും മലയാള ത്തനിമ യുള്ള കലാ രൂപങ്ങളും പരേഡിന് മേള ക്കൊഴുപ്പേകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : ദുബായില്‍ കാലിഗ്രാഫി പ്രദര്‍ശനം

November 28th, 2013

sheikh-zayed-calligraphy-by-khaleelulla-ePathram
ദുബായ് : ദേശീയ ദിനാഘോഷ ങ്ങളുടെ ഭാഗമായി കെ. എം. സി. സി. സംഘടിപ്പിക്കുന്ന കാലിഗ്രാഫി പ്രദര്‍ശനം നവംബര്‍ 28 വ്യാഴാഴ്ച വൈകിട്ട് 7. 30-ന് അല്‍ ബറാഹ ഹാളില്‍ നടക്കും. അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. യിലെ കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് ബിലാല്‍ അല്‍ ബുദൂര്‍ മുഖ്യാതിഥി ആയിരിക്കും.

ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ലോക ത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി നേടിയ   ഖലീലുള്ള ചെംനാടിന്റെ സൃഷ്ടി കളാണ് ഇവിടെ പ്രദര്‍ശി പ്പിക്കുന്നത്.

ഇതോടൊപ്പം തന്നെ ഉദയ് റസ്സല്‍പുര ത്തിന്റെ മണല്‍ ചിത്രങ്ങളും പ്രദര്‍ശന ത്തിനുണ്ടാകും. കാണി കൾക്ക് ഈ കലാ കാരൻമാരു മായി സംവദിക്കാൻ അവസരം ഉണ്ടാവും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യൂണിവേഴ്സല്‍ ആശുപത്രി ദേശീയ ദിന ത്തില്‍ തുറന്നു കൊടുക്കും
Next »Next Page » മലയാള നാട് യു എ ഇ ചാപ്റ്റര്‍ ഗ്രാമിക »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine