ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

July 21st, 2026

sheikha-lubna-al-qasimi-inaugurate-golden-dragon-chinese-restaurant-ePathram

ഷാർജ : യു. എ. ഇ. യിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റ് ശൃംഖല ‘ഗോൾഡൻ ഡ്രാഗൺ’ പുതിയ ഔട്ട് ലെറ്റ് ഷാർജ സെൻട്രൽ മാളിൽ പ്രവർത്തനം ആരംഭിച്ചു. യു. എ. ഇ. മുൻ മന്ത്രിയും പൗര പ്രമുഖയുമായ ശൈഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖ മലയാളി വ്യവസായിയും സംരംഭകനുമായ കെ. മുരളീധരന്റെ SFC ഗ്രൂപ്പിനു കീഴിലെ ഗോൾഡൻ ഡ്രാഗൺ ചൈനീസ് റെസ്റ്റോറന്റ് ശൃംഖലയുടെ 50-ാം വാർഷിക ആഘോഷ വേളയിലാണ് പുതിയിലെ ശാഖ തുറന്നത്.

sfc-group-golden-dragon-chinese-restaurant-new-outlet-in-sharjah-central-mall-ePathram

SFC നയിക്കുന്ന ഗോൾഡൻ ഡ്രാഗണിന്റെ 50 വർഷത്തെ വിജയകരമായ പ്രയാണത്തിൽ ശൈഖ ലുബ്നയുടെ സാന്നിദ്ധ്യം ഞങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതി യാണ് എന്ന് SFC ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ കെ. മുരളീധരൻ പറഞ്ഞു.

1976-ൽ ആരംഭിച്ച ഈ ബ്രാൻഡ്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യു. എ. ഇ. യിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരേ പോലെ മികച്ച ചൈനീസ് വിഭവങ്ങളും ഉന്നത നിലവാരത്തിലുള്ള സേവന വുമാണ് ഉറപ്പു നൽകുന്നത്.

ഞങ്ങൾ മുറുകെപ്പിടിക്കുന്ന ഗുണ നിലവാരവും ആതിഥ്യ മര്യാദയുമാണ് ഈ വിജയത്തിന് പിന്നിൽ. അതിവേഗം വളരുന്ന രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ഇറക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലോകോത്തര ഡൈനിംഗ് അനുഭവങ്ങൾ സമ്മാനിക്കാനും തങ്ങൾ പ്രതിജ്ഞാ ബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  Instagram 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം

July 16th, 2026

ajman-bans-e-scooters-on-public-roads-to-tackle-road-safety-concerns-ePathram
അബുദാബി : പ്രധാന റോഡുകളിലും തിരക്കേറിയ സ്ഥലങ്ങളിലും മറ്റു വാഹനങ്ങൾക്ക് ഇടയിലൂടെയും ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിലൂടെ പുറത്തു വിട്ട് കൊണ്ടാണ് മുന്നറിയിപ്പ്.

ഇ-സ്കൂട്ടറുകൾക്കായി നിശ്ചയിക്കപ്പെട്ട ട്രാക്കുകളിലും അനുമതിയുള്ള സ്ഥലങ്ങളിലും മാത്രമേ ഓടിക്കുവാൻ പാടുള്ളൂ. നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകും.

electric-bikes-in-main-roads-police-warning-use-of-e-bikes-ePathram

ഇ-സ്കൂട്ടർ യാത്രികർ ഹെൽമറ്റ്, കാൽ മുട്ട്-എൽബോ പാഡുകൾ, റിഫ്ളക്ടീവ് ജാക്കറ്റുകൾ തുടങ്ങി വ്യക്തി ഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കണം എന്നും ഓർമ്മിപ്പിക്കുന്നു. കുട്ടികൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായ രീതിയിലാണ് എന്നും രക്ഷിതാക്കൾ ഉറപ്പു വരുത്തണം. സുരക്ഷാ മാന ദണ്ഡങ്ങൾ, ഉത്തരവാദിത്വം ഉള്ള റോഡ് സംസ്കാരം തുടങ്ങിയവ കുട്ടികളെ പഠിപ്പിക്കുകയും വേണം.

കാൽനട യാത്രക്കാർക്കു വേണ്ടിയുള്ള സീബ്രാ ക്രോസിംഗ് അടക്കമുള്ള സ്ഥലങ്ങളിൽ e-സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതും ഒന്നിലധികം പേര് ഇതിൽ കയറുന്നതും ഗുരുതരമായ നിയമ ലംഘനമാണ് എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അർമേനിയയിലേക്ക് ഇനി വിസ വേണം

July 1st, 2026

armenia-visa-requirement-epathram

കാരക്കാസ്/യേരവാൻ: യുഎഇ നിവാസികൾക്ക് ജോർജിയൻ അതിർത്തിയോട് ചേർന്നുള്ള യൂറോപ്യൻ രാജ്യമായ അർമേനിയയിലേക്ക് നൽകിയിരുന്ന താൽക്കാലിക വിസ രഹിത യാത്രാ ആനുകൂല്യം അവസാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക വിസ ഇളവ് കരാർ ജൂലൈ 1-ഓടെ അവസാനിച്ച പശ്ചാത്തലത്തിലാണ് പുതിയ മാറ്റം. 2025 ജൂലൈ 1 മുതലായിരുന്നു യുഎഇ റസിഡന്റ് വിസയുള്ളവർക്ക് മുൻകൂട്ടി വിസയില്ലാതെ അർമേനിയ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നത്. ഇനി മുതൽ യുഎഇയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അർമേനിയയിലേക്ക് പോകുന്നതിന് മുൻപായി കൃത്യമായ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

June 21st, 2026

do-not-throw-garbage-from-vehicles-abu-dhabi-police-warns-drivers-against-littering-in-streets-ePathram
അബുദാബി : വാഹനങ്ങളിൽ നിന്നും പൊതു സ്ഥലത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടിയുമായി അബുദാബി പോലീസ്. ഓടുന്ന വാഹനങ്ങളിൽ നിന്നും നിരത്തു കളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്ന വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് മുന്നറിയിപ്പ്.

നിയമ ലംഘകാർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ശിക്ഷ നൽകും. രാജ്യത്തെ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ശിക്ഷ നടപടി.

പൊതു ഇടങ്ങളിൽ മാലിന്യം ഇടുന്നത് പൊതു ജന ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കും എന്നത് പോലെ തന്നെ നഗര ഭംഗിയെയും പ്രതികൂല മായി ബാധിക്കും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്

June 19th, 2026

dubai-rain-in-summer-ePathram
ദുബായ് : രാജ്യത്ത് വേനൽ കടുക്കുന്നു. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. അന്തരീക്ഷ ഈർപ്പം ഇനിയും വർദ്ധിക്കും. മൂടൽ മഞ്ഞിനു സാദ്ധ്യത ഉള്ളതിനാൽ കാഴ്ച പരിധി കുറയും. അതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം.

കനത്ത ചൂടിൽ വാഹനങ്ങളിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി പുറത്തു പോകുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടിയെടുക്കും. കുട്ടികളെ വാഹനങ്ങളിൽ ഇരുത്തി പെട്ടെന്ന് തിരിച്ചെത്താം എന്ന ഉദ്ദേശത്തിൽ ബാങ്ക് എ. ടി. എം. കൗണ്ടറുകളിലേക്കും ഷോപ്പുകളി ലേക്കും പോകുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരും.

ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ ഇത് പെട്ടെന്ന് ബാധിക്കും. ശ്വാസ തടസ്സം, മസ്തിഷ്ക ആഘാതം, Heat Strock അഥവാ സൂര്യാഘാതം തുടങ്ങിയവക്ക് കാരണം ആയേക്കാം. എയർ കണ്ടീഷണർ ON ചെയ്തു വാഹനം നിർത്തിയിട്ട് പോകുന്നവരും ശ്രദ്ധിക്കണം.

അതുപോലെ വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപ് പിൻ സീറ്റിൽ ആരുമില്ല എന്ന് ഉറപ്പു വരുത്തുക. മാത്രമല്ല വാഹനത്തിൻറെ താക്കോൽ കുട്ടികളെ ഏൽപ്പിച്ചു പോവുകയും ചെയ്യരുത് എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 2221231020»|

« Previous Page — « Previous « സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
Next » — Next Page » നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ് »



  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine