ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

June 30th, 2022

kaaba-hajj-eid-ul-adha-ePathram
അബുദാബി : യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2022 ജൂലായ് 8 വെള്ളിയാഴ്ച മുതല്‍ ജൂലായ് 11 തിങ്കളാഴ്ച വരെ നാലു ദിവസം (അറഫാ ദിനം മുതല്‍ മൂന്നാം പെരുന്നാള്‍ കൂടി) ബലി പെരുന്നാള്‍ അവധി ആയിരിക്കും.

ജൂണ്‍ 29 ബുധനാഴ്ച, സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യു. എ. ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് (ജൂൺ 30) ദുല്‍ഹജ്ജ് ഒന്ന് ആയി പ്രഖ്യാപിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

June 30th, 2022

uae-president-sheikh-mohamed-bin-zayed-receives-narendra-modi-ePathram
അബുദാബി : ഹ്രസ്വ സന്ദര്‍ശനത്തിനായി യു. എ. ഇ. യില്‍ എത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കു നൽകിയ ഹൃദ്യമായ വരവേൽപ്പിനും സ്വീകരണത്തിനും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘അബുദാബിയിലെ സ്വീകരണം വളരെ ഹൃദ്യമായിരുന്നു എന്നും വിമാനത്താവളത്തില്‍ നേരിട്ട് എത്തി സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന് നന്ദി’ എന്നും നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.

ജർമ്മനിയിൽ ജി -7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയാണു മോഡി അബുദാബിയില്‍ എത്തിയത്. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, വിവിധ വകുപ്പു മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗത്തിൽ അനുശോചനം രേഖ പ്പെടുത്തി. അദ്ദേഹത്തിന്‍റെ ഉദാരമായ മാനുഷിക മൂല്യങ്ങളും ഇമാറാത്തി- ഇന്ത്യൻ ബന്ധങ്ങളിൽ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതിയും അനുസ്മരിച്ചു.

യു. എ. ഇ. യുടെ പുതിയ പ്രസിഡണ്ടായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനെ അഭിനന്ദിച്ച നരേന്ദ്ര മോഡി, രാജ്യത്തെ നയിക്കുവാനും കൂടുതൽ പുരോഗതിയും വികസനവും കൈ വരിക്കുന്നതിലും വിജയിക്കട്ടെ എന്ന് ആശംസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി വരും കാലയളവിൽ കൂടുതൽ പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി ജൂണ്‍ 28 ന് യു. എ. ഇ. യില്‍

June 23rd, 2022

narendra-modi-sheikh-muhammed-bin-zayed-ePathram
അബുദാബി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂണ്‍ 28 ന് യു. എ. ഇ. യില്‍ എത്തുന്നു. മുന്‍ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കുകയും പുതിയ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കുകയും ചെയ്യും.

2022 ജൂണ്‍ 26 മുതല്‍ ജർമ്മനിയിൽ നടക്കുന്ന ജി-7 ഉച്ച കോടിയിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്ര മോഡി യു. എ. ഇ. യില്‍ എത്തുക. പ്രധാനമന്ത്രിയുടെ 2019 ലെ യു. എ. ഇ. സന്ദർശനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ

June 19th, 2022

logo-uae-public-prosecution-ePathram
അബുദാബി : പണം സ്വീകരിച്ചു കൊണ്ട് തെറ്റായ വിവരങ്ങള്‍, നിയമ വിരുദ്ധമായ ഉള്ളടക്കം തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ജയിൽ ശിക്ഷയും 20 ലക്ഷം ദിർഹം പിഴയും ലഭിക്കും എന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യാജ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, അല്ലെങ്കില്‍ പുനഃപ്രസിദ്ധീകരിക്കുക എന്നിവക്ക് നേരിട്ടോ അല്ലാതെയോ പണം കൈപ്പറ്റുന്നതു നിയമ വിരുദ്ധമാണ് എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

2021ലെ ഫെഡറൽ നിയമത്തിലെ 55-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ ലഭിക്കുക. കൂടാതെ മേൽ പ്പറഞ്ഞ ഉള്ളടക്കങ്ങൾ അടങ്ങിയ വെബ്‌ സൈറ്റിനു മേൽ നോട്ടം വഹിക്കുകയും അത്തരം പോര്‍ട്ടലുകള്‍ പരസ്യ പ്രചാരണത്തിന് ഉപയോഗിക്കുന്നവർക്കും ഇതേ പിഴ ലഭിക്കും എന്നും വീഡിയോ സന്ദേശത്തിലൂടെ അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊവിഡ് കേസുകള്‍ ഉയര്‍ന്നു : ഗ്രീൻ പാസ്സ് കാലാവധി 14 ദിവസമാക്കി

June 16th, 2022

covid-19-al-hosn-green-app-ePathram
അബുദാബി : അൽ ഹൊസ്‌ൻ ആപ്പിലെ ഗ്രീൻ പാസ്സിന്‍റെ സാധുത 30 ദിവസത്തില്‍ നിന്നും 14 ദിവസം ആക്കി മാറ്റി. യു. എ. ഇ. യിലെ പ്രതി ദിന കൊവിഡ് പോസിറ്റീവ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബ്ബന്ധമാക്കി. ആള്‍ക്കൂട്ടം ഒഴിവാക്കുവാനും നിര്‍ദ്ദേശമുണ്ട്. 2020 ലെ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനം നമ്പർ 38 അനുസരിച്ച് നിയമ ലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റ് : റിവിയേറ ടീം ചാമ്പ്യന്മാര്‍
Next »Next Page » തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം പിഴ »



  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine