ബസ്സ് യാത്രക്കാരുടെ ശ്രദ്ധക്ക് : നിയമ ലംഘകര്‍ക്ക് ശിക്ഷ കടുപ്പിച്ചു

March 17th, 2022

new-express-bus-service-x09-to-church-ePathram
അബുദാബി : ഡ്രൈവർമാരോടും മറ്റു യാത്രക്കാരോടും ബസ്സ് യാത്രക്കാര്‍ മാന്യമായി പെറുമാറണം എന്നും മര്യാദ ഇല്ലാതെയും മോശമായും പെരുമാറുന്നവർക്ക് 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരെ ശകാരിക്കുകയോ അസഭ്യം പറയുകയോ സഹ യാത്രികര്‍ക്ക് ശല്യമാവുന്ന വിധ ത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യരുത്. നിയമ ലംഘകര്‍ക്ക് കുറ്റത്തിന്‍റെ ഗൗരവം അനുസരിച്ച് 100 ദിര്‍ഹം മുതൽ 500 ദിർഹം വരെ പിഴ ഈടാക്കും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

യാത്രാ നിരക്ക് ഈടാക്കുവാന്‍ ഉപയോഗിക്കുന്ന ‘ഹാഫിലാത്ത്’ കാര്‍ഡുകള്‍ ഇല്ലാതെ യാത്ര ചെയ്യുന്നതും, കാർഡ് റീചാർജ്ജ് ചെയ്യാതെയും, ബസ്സിൽ സ്വൈപ്പ് ചെയ്യാതെയും യാത്ര ചെയ്യുന്നതും ശിക്ഷാര്‍ഹം തന്നെയാണ്. ഈ കുറ്റങ്ങൾക്ക് ഇപ്പോൾ 200 ദിർഹം പിഴ ഈടാക്കുന്നുണ്ട്. ഈ വ്യക്തിഗത കാർഡു കൾ (ഹാഫിലാത്ത്) മറ്റുള്ളവർക്ക് കൈ മാറിയാലും പിഴ ഈടാക്കും.

ബസ്സ് യാത്രയില്‍ പുക വലിക്കുന്നതും ഭക്ഷണ – പാനീയങ്ങള്‍ കഴിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കുറ്റങ്ങൾക്കും 200 ദിർഹം പിഴയുണ്ട്. സംവരണം ചെയ്ത സീറ്റു കളില്‍ മറ്റുള്ളവര്‍ ഇരുന്നാല്‍ പിഴ ഈടാക്കും. മൂർച്ചയുള്ള ആയുധങ്ങള്‍, പെട്ടെന്നു തീ പിടിക്കുന്ന വസ്തുക്കള്‍ എന്നിവ ബസ്സ് യാത്രക്കാര്‍ കയ്യില്‍ വെച്ചാലും പിഴ ചുമത്തും എന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് 10,000 ദിർഹം പിഴയും ഒരു വർഷം തടവു ശിക്ഷയും

March 8th, 2022

logo-uae-public-prosecution-ePathram
അബുദാബി : യു. എ. ഇ. യില്‍ പൊതു സ്ഥലങ്ങളില്‍ വെച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കും പരസ്യമായി അപമാനിക്കുന്നവര്‍ക്കും 10,000 ദിർഹം പിഴയും ഒരു വർഷം തടവു ശിക്ഷയും ലഭിക്കും എന്ന് യു. എ. ഇ. പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. 2021 ലെ ഫെഡറൽ ഉത്തരവ്, നിയമ നമ്പർ 31 ആർട്ടിക്കിൾ 412 അനുസരിച്ച് വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും.

സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സ്ത്രീ വേഷം ധരിച്ച് കടക്കുന്ന പുരുഷന്മാര്‍ക്കും എതിരെ കടുത്ത നടപടി എടുക്കും എന്നും പബ്ലിക് പ്രോസിക്യൂ ഷന്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റമദാനിലെ ജോലി സമയം പ്രഖ്യാപിച്ചു

March 5th, 2022

ramadan-greeting-ePathram
അബുദാബി : 2022 ഏപ്രില്‍ 2 നു തുടക്കം കുറിക്കുന്ന ഈ വര്‍ഷത്തെ റമദാൻ മാസത്തിൽ യു. എ. ഇ. യിലെ സര്‍ക്കാര്‍ സ്ഥാപനങ്ങ ളുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വെള്ളിയാഴ്ച കളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെയും ആയിരിക്കും എന്ന് അധികൃതര്‍.

വെള്ളിയാഴ്ച ഉച്ചക്കു ശേഷവും ശനിയും ഞായറും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വാരാന്ത്യ അവധി ഞായറാഴ്ച ആയി മാറിയ ശേഷമുള്ള യു. എ. ഇ. യിലെ ആദ്യ റമദാനും വെള്ളിയാഴ്ചകൾ തൊഴിൽ ദിനം ആകുന്ന ആദ്യ റമദാനും കൂടിയാണിത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് വേണ്ട

March 2nd, 2022

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : രാജ്യത്ത് കൊവിഡ് കേസുകളിൽ ഗണ്യമായി കുറവ് വന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.

പുതിയ അറിയിപ്പ് അനുസരിച്ച് ഇനി മുതൽ തുറസ്സായ സ്ഥലത്ത് മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കല്‍ നിര്‍ബ്ബന്ധം തന്നെയാണ്.പുതുക്കിയ കൊവിഡ് പ്രൊട്ടോക്കോള്‍ 2022 മാർച്ച് 1 മുതൽ നിലവില്‍ വന്നു.

മറ്റു രാജ്യങ്ങളില്‍ നിന്നും യു. എ. ഇ. യിലേക്ക് വരുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർ ക്യൂ-ആർ കോഡ് ഉള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണം. വാക്‌സിനേഷൻ ഇല്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി. സി. ആർ. കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണം. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം ഉള്ളവര്‍ക്ക് ക്വാറന്‍റൈന്‍ ഇല്ല. എന്നാല്‍ അവര്‍ 5 ദിവസത്തിനിടെ 2 പി. സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ഉറപ്പു വരുത്തണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി പ്രവേശനം : ഗ്രീന്‍ പാസ്സ് ഒഴിവാക്കി

February 28th, 2022

covid-19-al-hosn-green-app-ePathram
അബുദാബി : രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രി ക്കുന്നതിന്‍റെ ഭാഗമായി അബുദാബി അതിര്‍ത്തി കളില്‍ ഒരുക്കിയിരുന്ന ഇ. ഡി. ഇ. സ്കാനിംഗ് സംവിധാനം ഒഴിവാക്കി. ഇതോടെ യു. എ. ഇ. യിലെ ഇതര എമിറേറ്റു കളില്‍ നിന്നും അബുദാബി യിലേക്ക് പ്രവേശിക്കാൻ അല്‍ ഹൊസ്ന്‍ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ്സ് വേണം എന്നുള്ള നിബന്ധനയും നീക്കി.

2022 ഫെബ്രുവരി 28 മുതല്‍ പ്രാവര്‍ത്തികമായ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അബു ദാബി പ്രവേശനത്തിനുള്ള ഗ്രീന്‍ പാസ്സ് ഒഴിവാക്കിയത്.

അതേ സമയം പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള അബുദാബി യിലെ പൊതു സ്ഥല ങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതു പരിപാടി കളില്‍ പങ്കെടുക്കുന്നതിനും ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധമാണ്.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആൾമാറാട്ടം : 5 വർഷം തടവു ശിക്ഷ
Next »Next Page » തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് വേണ്ട »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine