അബുദാബി : തലസ്ഥാനത്തെ ആദ്യ ഹൈന്ദവ ക്ഷേത്രം ബാപ്സ് മന്ദിർ, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. അബുദാബിയിൽ നിന്നും ദുബായിലേക്ക് പോകുന്ന പ്രധാന വീഥിയായ ശൈഖ് സായിദ് ഹൈവേയിൽ അല്‍ റഹ്ബ ക്കു സമീപം അബു മുറൈഖയിലാണ് ബാപ്സ് മന്ദിർ സ്ഥിതി ചെയ്യുന്നത്.
27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ക്ഷേത്രത്തിന് ഏകദേശം 108 അടി ഉയരവും 180 അടി വീതിയും ഉണ്ട്. ബാപ്സ് (ബോചസൻ വാസി അക്ഷര പുരുഷോത്തം സ്വാമി നാരായൺ സൻസ്ത BAPS) മന്ദിറിൽ എല്ലാ മതസ്ഥർക്കും പ്രവേശിക്കാം. മാർച്ച് മാസം മുതൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. WiKi
- ഫ്രാൻസിസ് മാർപാപ്പ അബുദാബിയിൽ
- മാനവ സൗഹാർദ്ദ രേഖ : മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒപ്പു വെച്ചു
- കാതോലിക്കാ ബാവ ശൈഖ് സായിദ് പള്ളി സന്ദര്‍ശിച്ചു