ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

February 24th, 2026

crescent-moon-ePathram
അബുദാബി : യു. എ. ഇ. യിൽ ഈദുൽ ഫിത്വർ  പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 19 (റമദാൻ 30) വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെ പെരുന്നാൾ അവധി.

ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം സർക്കാർ മേഖല യിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി.

എന്നാൽ മാർച്ച് 18 നു ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല എങ്കിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളി യാഴ്ച ചെറിയ പെരുന്നാൾ ദിനം എങ്കിൽ സ്വകാര്യ മേഖലാ ജീവനക്കാർക്കും ഞായർ അടക്കം നാല് ദിവസത്തെ അവധി ലഭിക്കും.

മാർച്ച് 23 തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. MOHRE_UAE

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി

February 2nd, 2026

pets-must-be-register-in-abu-dhabi-tamm-portal-ePathram
അബുദാബി : പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗ ങ്ങളുടെ രജിസ്ട്രേഷൻ അബുദാബിയിൽ നിർബ്ബന്ധമാക്കി. എമിരേറ്റ്സ് ഐ. ഡി. നമ്പർ ഉപയോഗിച്ച് ‘താം ആപ്പ്’ വഴി രജിസ്റ്റർ ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു. ഇതിനായി യു. എ. ഇ. പാസ്സ് ആക്റ്റീവ് ആയിരിക്കണം. രജിസ്റ്റർ ചെയ്യാത്തവർക്ക് 1,000 ദിർഹം പിഴ ചുമത്തും

വളർത്തു മൃഗങ്ങളുമായി തൊട്ടടുത്തുള്ള വെറ്ററിനറി ക്ലിനിക്കുകൾ സന്ദർശിച്ച് മൃഗങ്ങളുടെ ആരോഗ്യ പരിശോധന, മൈക്രോ ചിപ്പ് സ്ഥിരീകരണം എന്നിവ നടത്തിയ ശേഷം ജീവനക്കാരുടെ സഹായത്തോടെ ആവശ്യമായ മെഡിക്കൽ രേഖകൾ, മൈക്രോചിപ്പ് വിവരങ്ങൾ എന്നിവ നേരിട്ട് ഗവൺമെന്‍റ് പോർട്ടലിൽ അപ് ലോഡ് ചെയ്യാം. രജിസ്ട്രേഷൻ സൗജന്യവുമാണ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

November 25th, 2025

logo-united-child-protection-team-cpt-foundation-uae-ePathram
ഷാർജ : നമുക്കൊന്നിക്കാം: സുരക്ഷിത ബാല്യങ്ങൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്ന ബാലാവകാശ എൻ. ജി. ഒ. യുടെ യു. എ. ഇ. ചാപ്റ്റർ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ രൂപീകരിച്ചു.

ഷാർജയിൽ നടന്ന രൂപീകരണ യോഗത്തിൽ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ അഡ്വ. മുഹമ്മദ്‌ സാജിദ് ബാല നീതി നിയമത്തെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) കുറിച്ച് പ്രഭാഷണം നടത്തി.

united-child-protection-team-cpt-foundation-launches-uae-chapter-committee-ePathram

ഭാരവാഹികളായി ഗഫൂർ പാലക്കാട് (ചെയർമാൻ), അനസ് കൊല്ലം (വൈസ് ചെയർമാൻ), ⁠സുജിത് ചന്ദ്രൻ (കൺവീനർ), നദീർ ഇബ്രാഹിം (ജോ: കൺവീനർ), മനോജ്‌ കാർത്ത്യാരത്ത് (ട്രഷറർ), അൽ നിഷാജ് ഷാഹുൽ, ഷിജി അന്ന ജോസഫ്, അബ്ദുൾ സമദ് മാട്ടൂൽ (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ എമിറേറ്റ് പ്രതിനിധികളായി സൂഫി അനസ് (ദുബായ്), ⁠സൂര്യ സുരേന്ദ്ര (ഷാർജ), ജംഷീർ എടപ്പാൾ (അബുദാബി), നസീർ ഇബ്രാഹിം (അജ്‌മാൻ) എന്നിവ രെയും പ്രവർത്തക സമിതി അംഗങ്ങളായി അഷ്ഹർ എളേറ്റിൽ, മുഹമ്മദ്‌ ഷഹദ്,⁠ മെഹബൂബ് കുഞ്ഞാണ, നിഷാദ് ഷാർജ, നാസർ വരിക്കോളി, ഷബ്‌ന, ജിയ ഡാനി എന്നിവരെയും തെരഞ്ഞെടുത്തു.

ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ, അഡ്വ. മുഹമ്മദ്‌ സാജിദ്, ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരാണ് രക്ഷാധികാരികൾ.

യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ  ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനവും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഡിസംബറിൽ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ എക്സിക്യൂട്ടീവ് നാസർ ഒളകര സ്വാഗതവും മനോജ്‌ നന്ദിയും പറഞ്ഞു. CPT 

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു

November 19th, 2025

babitha-sreekumar-s-smruthy-marmmaram-book-release-ePathram
ഷാർജ : ബബിത ശ്രീകുമാറിൻ്റെ പ്രഥമ പുസ്‌തകം ‘സ്‌മൃതി മർമ്മരം’ ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശനം ചെയ്തു. ബബിതയുടെ അമ്മയും ആലപ്പുഴയിലെ സാമൂഹിക പ്രവർത്തക യുമായ കെ. വി. സുജാത യിൽ നിന്നും ലോക കേരള സഭാംഗം ഇ. കെ. സലാം ‘സ്‌മൃതി മർമ്മരം’ ഏറ്റു വാങ്ങി.

siyad-kodungallur-wmf-e-k-salam-babitha-sharjah-book-fest-2025-ePathram

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് റസ്സൽ മുഹമ്മദ് സാലി പുസ്തകം പരിചയപ്പെടുത്തി.

വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. നാഷണൽ കൗൺസിൽ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, യു. എ. ഇ. യിലെ മറ്റു സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു

November 18th, 2025

logo-eid-al-etihad-uae-national-day-celebrations-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് സ്വകാര്യ മേഖല യിലെ തൊഴിലാളികൾക്ക് 2025 ഡിസംബർ ഒന്നും രണ്ടും (തിങ്കൾ ചൊവ്വ ദിവസങ്ങൾ) വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

സർക്കാർ മേഖലയിലെ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിനങ്ങളായ നവംബർ 29, 30 ശനി, ഞായർ അടക്കം നാല് ദിവസം അവധി ലഭിക്കും. തുടർന്ന് ഡിസംബർ 3 ബുധനാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. Insta & X

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

8 of 2217892030»|

« Previous Page« Previous « ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
Next »Next Page » അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine