ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു

April 16th, 2026

uae-bans-junk-food-sugary-drinks-in-schools-ePathram
അബുദാബി : യു. എ. ഇ. യിലെ സ്‌കൂൾ കാന്റീനു കളിൽ ജങ്ക് ഫുഡുകൾക്കും കൃത്രിമ മധുരം ചേർത്ത പാനീയ ങ്ങൾക്കും അധികൃതരുടെ വിലക്ക്.

വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്‌തമായി പുറത്തിറക്കിയ പുതിയ മാർഗ്ഗ രേഖയിലാണ് കർശ്ശന നിർദ്ദേശങ്ങൾ അടങ്ങി യിട്ടുള്ളത്.

കൊഴുപ്പ് കൂടിയ, പോഷക ഗുണം ഇല്ലാത്ത ഭക്ഷണ പാനീയങ്ങൾ വീടുകളിൽ നിന്നും സ്‌കൂളിലേക്ക് കൊണ്ട് വരരുത്. കാർബണേറ്റഡ്-എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. പകരം പ്രകൃതി ദത്ത ജ്യൂസ്, പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവ കുട്ടികൾക്ക് നൽകാം.

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം നില നിർത്താൻ ആവശ്യമായ ഊർജ്ജവും പോഷകങ്ങളും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക, ഒപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് വിദ്യാർത്ഥികളെ സഹായിക്കുക എന്നതുമാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്.

വിദ്യാർത്ഥികളുടെ ഏകാഗ്രതയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുക, അക്കാദമിക് നേട്ടം മെച്ചപ്പെടുത്തുക എന്നതിന് ഒപ്പം പൊണ്ണത്തടി, പോഷക ആഹാരക്കുറവ് എന്നിവയെ ലഘൂകരിക്കുവാനും ആരോഗ്യകരമായ ഭക്ഷണ രീതികൾ വളർത്തി കൊണ്ടു വരാനും ഇതിലൂടെ സാധിക്കും.

ശാരീരികവും വൈജ്ഞാനികവുമായ വികാസത്തെ പിന്തുണക്കുന്ന, ഓരോരുത്തരുടെയും പ്രായത്തിന് അനുയോജ്യമായ പോഷക സമൃദ്ധമായ ഭക്ഷണ ശീലങ്ങൾ വാഗ്ദാനം ചെയ്യുന്നതിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ടാണ് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികം ആക്കുന്നത്.

കന്റീനുകളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്താൻ സ്‌കൂളുകളിൽ അധികൃതർ പരിശോധനകൾ നടത്തുകയും നിയമ ലംഘകർക്ക് എതിരെ കർശ്ശന നടപടികൾ എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Image Credit : edugravity

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം

March 16th, 2026

cyber-pulse-beware-e-fraud-hacker-attack-ePathram
അബുദാബി : ഡാറ്റകള്‍ പൂർണ്ണമായും നശിപ്പിച്ച് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും രൂപ കല്‍പ്പന ചെയ്ത ഏറ്റവും വിനാശകരമായ മലീഷ്യസ് സോഫ്റ്റ് വെയറുകളില്‍ ഒന്നായ ‘വൈപ്പർ’ മാൽ വെയറിന്ന് എതിരെ ജാഗ്രത പാലിക്കണം എന്ന് യു. എ. ഇ. സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.

ഉപയോക്താക്കളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ സൈബർ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അതിനായുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.

സിസ്റ്റങ്ങളും സോഫ്റ്റ്‌ വെയറുകളും പതിവായി അപ്ഡേറ്റ് ചെയ്യുക, സംശയാസ്പദമായ ലിങ്കുകളും വിശ്വാസമില്ലാത്ത ഫയലുകളും തുറക്കാതിരിക്കുക, പ്രധാനപ്പെട്ട ഡാറ്റയുടെ സ്ഥിരമായ ബാക്കപ്പ് സൂക്ഷിക്കുക എന്നിവയാണ് വ്യക്തികൾ പാലിക്കേണ്ടത്.

സ്ഥാപനങ്ങൾ, വേർതിരിച്ചുള്ള (ഐസൊ ലേറ്റഡ്) ബാക്കപ്പുകൾ ഒരുക്കുക, അവയുടെ കാര്യക്ഷമത കൃത്യമായി പരിശോധിക്കുക. കൂടാതെ സിസ്റ്റങ്ങളിലേക്കുള്ള ആക്‌സസ് അനുമതികൾ നിയന്ത്രിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്യുക, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും അടിയന്തര പ്രതികരണ ശേഷിയും ശക്തിപ്പെടുത്തുക.

വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ഇത്തരം തയ്യാറെടുപ്പുകള്‍ വേണം എന്നും കൗണ്‍സില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം

March 15th, 2026

photo-videography-prohibited-ePathram
അബുദാബി : നിലവിലെ സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും.

ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹം ആണെന്നും അധികൃതർ അറിയിച്ചു.

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ അല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഏതെങ്കിലും തരത്തിലോ പ്രചരിപ്പിക്കരുത്. ഇത്തരക്കാർക്ക് എതിരെ കടുത്ത നടപടികൾ എടുക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. Image Credit : Abu Dhabi Police

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ

January 24th, 2026

police-warning-against-online-abuse-and-offensive-language-on-social-media-ePathram

ദുബായ് : സോഷ്യൽ മീഡിയകളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നതും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലെ അപകീർത്തികരമായ ഭാഷാ പ്രയോഗങ്ങളും ആരോപണങ്ങൾ ഉന്നയിക്കുന്നതും ക്രിമിനൽ കുറ്റം എന്ന് ഓർമ്മപ്പെടുത്തി ദുബായ് പോലീസ്.

2021 ലെ ഫെഡറൽ നിയമ പ്രകാരം ഇത്തരം പ്രവൃത്തികൾക്ക് ജയിൽ ശിക്ഷയും രണ്ടര ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും നൽകി വരുന്നു.

സോഷ്യൽ മീഡിയകളിൽ മാന്യതയോടെയും ഉത്തരവാദിത്വ ബോധത്തോടെയും പെരുമാറണം എന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കണം എന്നും അധികൃതർ ഓർമിപ്പിച്ചു.

സൈബർ കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പ്, e-ക്രൈം പ്ലാറ്റ് ഫോം  എന്നിവയിലൂടെയും അതുമല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിക്കുകയും ചെയ്യാം. Dubai Police F B Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്

August 6th, 2025

electric-bikes-in-main-roads-police-warning-use-of-e-bikes-ePathram
അബുദാബി : തിരക്കേറിയ റോഡുകളിലെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം അപകടങ്ങൾ വിളിച്ചു വരുത്തും എന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇതിനെതിരെ ബോധവൽക്കരണവുമായി അധികൃതർ രംഗത്തു വന്നു.

തിരക്കുള്ള റോഡുകളിലൂടെ അപകടകരമായ രീതി യിൽ ഇ-സ്കൂട്ടറുകളിൽ സഞ്ചരിക്കുന്ന യുവാക്കളുടെ വീഡിയോ അബുദാബി പോലീസിന്റെ സോഷ്യൽ മീഡിയ  പേജുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ സ്‌കൂട്ടറുകൾ പാഞ്ഞു പോകുന്നതും ഒരു വണ്ടിയിൽ ഇടിക്കുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷ പ്പെടുന്നതും വീഡിയോവിൽ കാണാം.

നിയമങ്ങൾ കർശ്ശനമായി പാലിക്കണം എന്നും ഇ-സ്കൂട്ടറുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകളിലൂടെ മാത്രം ഓടിക്കണം എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine