ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ട്രംപിന്റെ അനുമതി

June 22nd, 2019

Trump_epathram

ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ട്രംപിന്റെ അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഒമാൻ വഴിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താമസിയാതെ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്റെ സന്ദേശം തങ്ങൾക്ക് ലഭിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അമേരിക്കൻ ഡ്രോൺ ഇറാൻ വെടി വെച്ചിട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യവും പടയൊരുക്കവും വർധിപ്പിച്ചിരിക്കുകയാണ്.

ഇറാനുമായി ഇനിയും ചർച്ചയ്ക്ക് അവസരമുണ്ടെന്നും ഇറാന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധ പദ്ധതികൾ ഉപേക്ഷിക്കണമെന്ന നിലപാട് ട്രംപ് ആവർത്തിച്ചു. എന്നാൽ ചർച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും ഇറാൻ ആക്രമിക്കപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ പ്രതികരിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ട്രംപിന്റെ അനുമതി

ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

June 2nd, 2019

Trump_epathram

ദില്ലി: ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ഭീഷണി കടുപ്പിച്ച് അമേരിക്ക രംഗത്ത്. ഉപരോധം ചുമത്തിയിട്ടുളള ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ് നില്‍കുന്നത്.

ഇറാന്‍റെ മുകളില്‍ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യുഎസ്സിലെ ഇന്ത്യന്‍ സ്ഥാനപതി വര്‍ധന്‍ ശ്രിംഗ്ശ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎസ് സമ്മര്‍ദ്ദത്തെ മറികടന്ന് ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി പുന:സ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്.

- അവ്നി

വായിക്കുക: , , ,

Comments Off on ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം

May 14th, 2019

saudi-ship_epathram

റിയാദ്: അമേരിക്ക-ഇറാന്‍ പ്രതിസന്ധി കത്തി നില്‍ക്കെ തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി സൗദി അറേബ്യ. എണ്ണക്കപ്പലുകള്‍ക്ക് നേരെ യുഎഇയുടെ പരിധിയില്‍വച്ച് ഫുജൈറ തീരത്തിന് സമീപം ആക്രമണമുണ്ടായെന്നും സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് യുഎഇയും സ്ഥിരീകരിച്ചു.

അറബിക്കടല്‍ തീരത്തെ യുഎഇയുടെ ഏക ടെര്‍മിനല്‍ തുറമുഖമാണ് ഫുജൈറ. സൗദിയില്‍നിന്ന് അമേരിക്കന്‍ റിഫൈനറിയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് കൂടുതല്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് യുഎഇയും സൗദി അറേബ്യയും സൂചനയൊന്നും നല്‍കിയിട്ടില്ല. ആക്രമണത്തില്‍ ഇറാനും ആശങ്ക പ്രകടിപ്പിച്ചു. ജാഗ്രത പുലര്‍ത്തണമെന്നും കടല്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നും ഇറാനിയന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം

പാക്കിസ്ഥാനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഇറാന്‍ നാവികസേനയുടെ അഭ്യാസപ്രകടനം

February 25th, 2019

iran-epathram

ഇറാന്‍ : പാക്കിസ്ഥാന്റെയും അമേരിക്കയുടെയും ഉറക്കം കെടുത്തി ഇറാന്‍ നാവിക സേനയുടെ അഭ്യാസപ്രകടനം. മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ പരീക്ഷണം ഇറാന്റെ ശത്രുക്കളായ യുഎസിനും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ആഴ്ചകള്‍ക്കു മുമ്പ് മാത്രം ഇറാന്‍ നീറ്റിലിറക്കിയ മുങ്ങിക്കപ്പലും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ യുദ്ധക്കപ്പലും പ്രകടനത്തില്‍ ഉണ്ടായിരുന്നു. പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയ്ക്ക് പുറമെ നൂറോളം ആയുധങ്ങളും ഇറാന്‍ പ്രദര്‍ശിപ്പിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on പാക്കിസ്ഥാനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഇറാന്‍ നാവികസേനയുടെ അഭ്യാസപ്രകടനം

പാക്കിസ്ഥാനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഇറാന്‍ നാവികസേനയുടെ അഭ്യാസപ്രകടനം

February 25th, 2019

iran-epathram

ഇറാന്‍ : പാക്കിസ്ഥാന്റെയും അമേരിക്കയുടെയും ഉറക്കം കെടുത്തി ഇറാന്‍ നാവിക സേനയുടെ അഭ്യാസപ്രകടനം. മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ പരീക്ഷണം ഇറാന്റെ ശത്രുക്കളായ യുഎസിനും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ആഴ്ചകള്‍ക്കു മുമ്പ് മാത്രം ഇറാന്‍ നീറ്റിലിറക്കിയ മുങ്ങിക്കപ്പലും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ യുദ്ധക്കപ്പലും പ്രകടനത്തില്‍ ഉണ്ടായിരുന്നു. പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയ്ക്ക് പുറമെ നൂറോളം ആയുധങ്ങളും ഇറാന്‍ പ്രദര്‍ശിപ്പിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on പാക്കിസ്ഥാനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഇറാന്‍ നാവികസേനയുടെ അഭ്യാസപ്രകടനം

Page 2 of 41234

« Previous Page« Previous « സമാധാനത്തിന് അവസരം നല്‍കൂ ; മോദിക്ക് മുമ്പില്‍ കൈകൂപ്പി പാക് പ്രധാനമന്ത്രി
Next »Next Page » മാലെക്കും കോള്‍മാനും അഭിനേതാക്കള്‍, ഗ്രീന്‍ ബുക്ക് മികച്ച ചിത്രം ; ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha