എതിര്‍പ്പുകള്‍ « e പത്രം – ePathram.com

കല്ലേറില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക്

October 28th, 2013

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനത്തിനു നേരെ ഉണ്ടായ കല്ലേറില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക്. നെറ്റിയിലും നെഞ്ചിലും കല്ലു കൊണ്ട് തൊലിപൊട്ടി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. കണ്ണൂരില്‍ നിന്നും ഇന്നലെ രാത്രി ഒരുമണിയോടെ തിരുവനന്തപുരത്ത് എത്തിച്ച മുഖ്യമന്ത്രിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംസ്ഥാന പോലീസ് കായികമേളയുടെ സമാപനത്തിനായി കണ്ണൂരില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

സംഭവത്തെ കുറിച്ച് ഉന്നത തല പോലീസ് അന്വേഷണം ആരംഭിച്ചു. 22 പേരെ അറസ്റ്റ് ചെയ്തു. ആയിരത്തോളം പേര്‍ക്കെതിരെ കേസെടുക്കുമെന്ന് സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on കല്ലേറില്‍ മുഖ്യമന്ത്രിക്ക് നേരിയ പരിക്ക്

നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

October 22nd, 2013

കൊച്ചി:നരേന്ദ്ര മോഡിയെ പിന്തുണച്ചതിനു തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ്റ്റ് വി.ആര്‍.കൃഷ്ണയ്യര്‍. തന്നെ സന്ദര്‍ശിക്കുവാന്‍ എത്തിയ ആര്‍.എസ്.എസ് സര്‍ സംഘചാലകുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനായ നേതാവ് എന്ന നിലയിലാണ് താന്‍ മോഡിയെ പിന്തുണച്ചതെന്നും മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ഇരുപത് മിനിട്ട് നീണ്ട കൂടിക്കാഴ്ചക്കിടെ കൃഷ്ണയ്യര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ മോഹന്‍ ഭഗത് നല്‍കി. താന്‍ രചിച്ച ഒരു ഗ്രന്ഥം കൃഷ്ണയ്യര്‍ മോഹന്‍ ഭഗത്തിനു സമ്മാനിച്ചു. നവമ്പര്‍ 15 നു തൊണ്ണൂറ്റൊമ്പത് വയസ്സ് തികയുന്ന കൃഷ്ണയ്യര്‍ക്ക് മുന്‍ കൂട്ടി പിറന്നാള്‍ ആശംസയും നേര്‍ന്നാണ് മോഹന്‍ ഭഗത് മടങ്ങിയത്.

ഈ മാസം 25 മുതല്‍ നടക്കുന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ പങ്കെറ്റുക്കുവാനാണ് മോഹന്‍ ഭഗവത് കൊച്ചിയില്‍ എത്തിയത്. കൃഷ്ണയ്യരെ സന്ദര്‍ശിക്കുവാന്‍ മോഹന്‍ ഭഗത്തിനൊപ്പം ഏതാനും ആര്‍.എസ്.എസ് നേതാക്കന്മാരും ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

വി.എസിന്റെ നവതി ആഘോഷങ്ങളില്‍ നിന്നും സി.പി.എം നേതാക്കന്മാര്‍ വിട്ടു നിന്നു?

October 21st, 2013

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ തൊണ്ണൂറാം പിറന്നാളിനു പാര്‍ട്ടി നേതാക്കന്മാരുടെ അവഗണന. മന്ത്രി കെ.എം.മാണിയും, ബി.ജെ.പി നേതാക്കളും നവതിയാഘോഷിക്കുന്ന വി.എസിനു ആശംസ നേരാന്‍ എത്തിയപ്പോള്‍ സി.പി.എം നേതാക്കന്മാര്‍ ആരും എത്തിയില്ല. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണിയും, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല എം.എല്‍.എ, യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.പി.മോഹനന്‍, പി.കെ.അബ്ദുറബ്ബ് തുടങ്ങി ഭരണ പക്ഷത്തെ പ്രമുഖര്‍ വി.എസിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സി.പി.ഐ നേതാവ് സി.ദിവാകരന്‍, ആര്‍.എസ്.പി നേതാവ് ചന്ദ്രചൂഢന്‍, ഐ.ജി ഋഷിരാജ് സിങ്ങ് തുടങ്ങിയവര്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ നേര്‍ന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും, സീതാറാം യച്ചൂരിയും, കോടിയേരിയും ടെലിഫോണിലൂടെ ആശംസ നേര്‍ന്നു. ബി.ജെ.പിയുടെ ദേശീയ നേതാവായ ഒ.രാജഗോപാല്‍, സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് രാവിലെ തന്നെ എത്തി.

പതിനൊന്നു മണിയോടെ കേക്ക് മുറിച്ചുകൊണ്ടായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. ഉച്ചക്ക് സദ്യയും ഉണ്ടായിരുന്നു. സഹോദരി ആയിക്കുട്ടിയും ഇത്തവണ വി.എസിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ ആലപ്പുഴയില്‍ നിന്നും എത്തിയിരുന്നു. വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന സുരേഷിന്റെ ഭാര്യയും കുട്ടികളും എത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ആശംസകളുമായി എത്തിയെങ്കിലും നേതാക്കന്മാര്‍ ഒന്നടങ്കം വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു.കഴിഞ്ഞ ദിവസം ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചതായാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on വി.എസിന്റെ നവതി ആഘോഷങ്ങളില്‍ നിന്നും സി.പി.എം നേതാക്കന്മാര്‍ വിട്ടു നിന്നു?

ചാനല്‍ അഭിമുഖങ്ങള്‍;വി.എസിനു കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്

October 19th, 2013

തിരുവനന്തപുരം/ന്യൂഡെല്‍ഹി: ചാനല്‍ അഭിമുഖങ്ങളില്‍ പാര്‍ട്ടിയ്ക്ക് ദോഷകരമാകുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന് സി.പി.എം കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്. ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ 2011-ല്‍ ഇടതു പക്ഷത്തിന് വീണ്ടും അധികാരത്തില്‍ വരാമായിരുന്നു എന്നും ചില മണ്ഡലങ്ങള്‍ തോറ്റു കൊടുത്തു എന്നും അദ്ദേഹം ചാനല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പിഴവ് പറ്റിയതായും തനിക്ക് പോലും സീറ്റ് ലഭിച്ചത് കേന്ദ്ര കമ്മറ്റിയുടെ ഇടപെടല്‍ കൊണ്ടാണെന്നും വി.എസ് പറഞ്ഞു. ടി.പി.വധം സി.പി.എമ്മിന്റെ അന്തസ്സ് കെടുത്തിയെന്നും വ്യത്യസ്ഥ അഭിപ്രായക്കാരെ വകവരുത്തുന്നത് പാര്‍ട്ടി നയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലാവ്‌ലിന്‍ വിഷയത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിലാന്‍` തനിക്ക് വിസ്വാസമെന്നും പിണറായി വിജയനോട് വ്യക്തിവിരോധം ഇല്ലെന്നും വി.എസ്. പറഞ്ഞു.

സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനായി പി.ബി നിയോഗിച്ച കമ്മീഷന്‍ കേരളത്തില്‍ തെളിവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് വി.എസിന്റെ പ്രസ്ഥാവന. ഇത് കേരള ഘടകത്തിലെ ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചു. അവര്‍ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന അവൈലബിള്‍ പി.ബി വിഷയം ചര്‍ച്ച ചെയ്തു. വി.എസ്. ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്നതാണെന്നും വിലയിരുത്തി. അദ്ദേഹത്തിന്റെ പ്രസ്ഥാവനകള്‍ ഗൌരവത്തില്‍ എടുക്കുന്നതായും ഇത്തരം പരസ്യപ്രസ്ഥാവനകള്‍ നടത്തരുതെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ചാനല്‍ അഭിമുഖങ്ങള്‍;വി.എസിനു കേന്ദ്രകമ്മറ്റിയുടെ ശക്തമായ മുന്നറിയിപ്പ്

വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

October 3rd, 2013

കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ കൊലപ്പെടുത്തുവാന്‍ പണം നല്‍കി കൊലയാളിയെ ചുമതലപ്പെടുത്തി എന്നതാണ് കേസ്. കേസില്‍ മദനി ഒന്നാം പ്രതിയും പി.ഡി.പി പ്രവര്‍ത്തകന്‍ മുഹമ്മദ് അഷ്‌റഫ് രണ്ടാം പ്രതിയുമാണ്. എറണാകുളം അഡീഷ്ണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. മാറാട് കമ്മീഷന്‍ തെളിവെടുപ്പില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മദനിയില്‍ നിന്നും പണം വാങ്ങി പി.പരമേശ്വരനേയും, ഫാദര്‍ അലവിയേയും വധിക്കുവാന്‍ അഷ്‌റഫ് പോയെങ്കിലും ഉദ്യമം പരാജയപ്പെട്ടെന്നാണ് മൊഴിയെന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on വധശ്രമം; അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേസ്

Page 30 of 43« First...1020...2829303132...40...Last »

« Previous Page« Previous « തെലുങ്ക് സീരിയല്‍ നടി അനാശാസ്യത്തിനു പിടിയില്‍
Next »Next Page » കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha