ആലപ്പുഴ : സാമ്പത്തിക സംവരണ ബില്ലിന് എതി രെ എസ്. എന്‍. ഡി. പി. സുപ്രീം കോട തിയെ സമീ പിക്കും എന്ന് ജനറല്‍ സെക്ര ട്ടറി വെള്ളാ പ്പള്ളി നടേശന്‍.
ഭരണ ഘടനാ വിരുദ്ധമാണ് സാമ്പത്തിക സംവ രണ ബില്ല്. ഭരണ ഘടന യില്‍ ഡോ. അംബേദ് കര്‍ എഴു തി യത് സാമ്പത്തിക സംവരണം വേണം എന്നല്ല. സാമൂഹി ക മായും വിദ്യാ ഭ്യാസ പരമായും പിന്നാക്കം നില്‍ക്കു ന്നവര്‍ ക്ക് മാത്ര മാണ് സംവരണം വേണ്ടത്.
ഇന്ത്യന്‍ ഭരണ ഘടനയെ പൊളി ച്ചെഴു താന്‍ പാര്‍ല മെന്റി ന് അധി കാര മില്ല. മുന്‍പും ഇത്തര ത്തിലുള്ള ശ്രമ ങ്ങള്‍ ചില സര്‍ ക്കാറു കള്‍ നടത്തി എങ്കിലും അതെല്ലാം സുപ്രീം കോടതി തടയുക യായിരുന്നു.
ഏഴു ദിവസം കൊണ്ട് ബില്ല് പാസ്സാക്കിയത് തെര ഞ്ഞെ ടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് എന്നും വെള്ളാപ്പള്ളി ആരോ പിച്ചു.