മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി

January 7th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : മിന്നൽ ഹർത്താലുകൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. ഹർത്താൽ, പൊതു പണി മുടക്ക് തുട ങ്ങിയ വക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപി ക്കാവൂ എന്നും സമര ങ്ങൾ പൗരന്റെ മൗലിക അവകാ ശത്തെ ബാധി ക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി.

പ്രതിഷേധി ക്കുവാനുള്ള അവകാശ ത്തേക്കാൾ മുകളി ലാണു പൗരനു ജീവിക്കു വാനുള്ള അവകാശം എന്ന് അടി വര യിട്ടു കോടതി ചൂണ്ടി ക്കാണിച്ചു.

ഹർത്താലിനെ തുടർന്ന് ഉണ്ടാവുന്ന അക്രമ ങ്ങൾ ഭരണ ഘടനാ വിരുദ്ധം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നാശ നഷ്ട ങ്ങൾക്ക് ഹർത്താൽ നടത്തിയ സംഘടന യില്‍ നിന്നോ രാഷ്ട്രീയ പാർട്ടി യില്‍ നിന്നോ നഷ്ട പരിഹാരം ഇടാക്കാം.

അടിക്കടി ഉണ്ടാകുന്ന ഹർത്താ ലുകള്‍ കേരള ത്തി ന്റെ വ്യവസായ – വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരു ത്തി വെക്കുന്നു എന്നതിനാല്‍ ഹർ ത്താൽ നിരോധി ക്കണം എന്ന് ആവശ്യ പ്പെട്ട് കേരള ചേംബർ ഓഫ് കോമേ ഴ്‌സ് ആൻഡ് ഇൻ ഡസ്ട്രി ചെയർ മാൻ ഡോ. ബിജു രമേശ് ആണ് കോടതി യെ സമീപിച്ചത്.

നാളെ നടക്കുന്ന പണി മുടക്കിൽ ജന ങ്ങൾക്ക് ബുദ്ധി മുട്ടു കള്‍ ഉണ്ടാ കാതി രി ക്കാൻ എന്തു നട പടി കള്‍ സ്വീക രിച്ചു, വിഷയ ത്തിൽ എന്തു കൊണ്ട് നിയമ നിർമ്മാണം നടത്തുന്നില്ല എന്നും കോടതി ചോദിച്ചു.

അക്രമ ങ്ങൾ തട യാൻ സമഗ്രമായ പദ്ധതി വേണം എന്ന് നിരീക്ഷിച്ച കോടതി, വിഷയ ത്തിൽ സർ ക്കാറി ന്‍റെ നില പാട് തേടുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി

പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച

January 2nd, 2019

hartal-idukki-epathram
കൊച്ചി : യുവതികളുടെ ശബരിമല ദര്‍ശന ത്തില്‍ പ്രതി ഷേധിച്ച് ജനുവരി  3 വ്യാഴാഴ്ച സംസ്ഥാന വ്യാപക മായി ഹര്‍ ത്താല്‍ നടത്തു വാന്‍ ശബരി മല കര്‍മ്മ സമിതി ആഹ്വാനം ചെയ്തു.

രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ യാണ് ഹര്‍ത്താല്‍. ശബരി മല കർമ്മ സമിതി ക്കു വേണ്ടി ഹിന്ദു ഐക്യ വേദി അദ്ധ്യക്ഷ കെ. പി. ശശികല യാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

വ്യാഴാഴ്ചത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി അർദ്ധ വാർഷിക പരീക്ഷ ജനുവരി നാലാം തീയ്യതി യി ലേക്ക് മാറ്റി വെച്ചു എന്ന് ഹയർ സെക്കണ്ടറി ഡയറക്ടർ അറി യിച്ചു.

എന്നാല്‍ നാളെത്തെ ഹർത്താ ലു മായി സഹ കരി ക്കുക യില്ല എന്ന് വ്യാപാരി വ്യവസായി ഏകോ പന സമിതി അറി യിച്ചു. നിർബ്ബന്ധിച്ച് കടകൾ അടപ്പി ക്കുവാനുള്ള ശ്രമ ത്തെ ചെറുക്കും എന്നും വ്യാപാരികള്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on പുതു വര്‍ഷം പിറന്നു : ആദ്യ ഹര്‍ത്താല്‍ വ്യാഴാഴ്ച

വനിതാ മതില്‍ വന്‍മതിലായി

January 2nd, 2019

vanitha-mathil-womens-wall-in-kerala-ePathram
തിരുവനന്തപുരം : നവോത്ഥാന പ്രതിജ്ഞ യു മായി കേരള ത്തില്‍ വനിതാ മതില്‍ ഉയര്‍ന്നു. 2019 ഡിസംബര്‍ 1 ന്, കാസർ കോട് മുതല്‍ തിരു വനന്ത പുരത്തെ വെള്ള യമ്പലം അയ്യങ്കാളി സ്ക്വയര്‍ വരെ അമ്പതു ലക്ഷ ത്തോ ളം പേർ ചേര്‍ന്നാണ് 620 കിലോ മീറ്റന്‍ നീളത്തില്‍ വനിതാ മതില്‍ ഒരു വന്‍ മതില്‍ ആക്കി യത്.

ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ കാസർ കോട് വനിതാ മതിലിന്‍റെ ആദ്യ കണ്ണി യും വെള്ളയ മ്പലത്ത് സി. പി. എം. പൊളിറ്റ് ബ്യൂറോ അഗം വൃന്ദ കാരാട്ട് അവ സാന കണ്ണി യുമായി.

ചൊവ്വാഴ്ച വൈകുന്നേരം നാലു മണി മുതൽ 15 മിനിട്ടു നേരം ദൈർഘ്യം ഉണ്ടാ യിരുന്ന വനിതാ മതിലില്‍ ഒത്തു ചേരു വാ നായി മൂന്നു മണി മുതല്‍ ആളുകള്‍ ദേശീയ പാത യില്‍ എത്തിയിരുന്നു. സ്ത്രീ – പുരുഷ വിത്യാസ മില്ലാതെ രാഷ്ട്രീയ – കലാ – സാംസ്കാരിക രംഗത്തെ പ്രമുഖരും വനിതാ വന്‍ മതിലില്‍ ഭാഗമായി.

ശബരിമല യുവതീ പ്രവേശ ത്തിലെ സുപ്രീം കോടതി വിധി യായിരുന്നു നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുഖ്യ സംഘാടകരായ വനിതാ മതിലിന്റെ പശ്ചാത്തലം.

Image Credit : Nithin (Indian Express) 

- pma

വായിക്കുക: , , , , ,

Comments Off on വനിതാ മതില്‍ വന്‍മതിലായി

ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍

December 20th, 2018

hartal-idukki-epathram
കോഴിക്കോട് : കോടികളുടെ നഷ്ടം വരുത്തി വെക്കുന്ന കേരള ത്തിലെ ഹര്‍ ത്താലു കളോട് ഇനി മുതല്‍ സഹ കരി ക്കുക യില്ല എന്ന് വ്യാപാരികള്‍.

ഹര്‍ത്താല്‍ ദിവസ ങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ ത്തിക്കു ന്നതിന്ന് വ്യാപാരികള്‍ക്ക് പിന്തുണ നല്‍കും എന്നും അത്തരം സ്ഥാപന ങ്ങള്‍ക്ക് നേരെ അക്രമ ങ്ങള്‍ ഉണ്ടായാല്‍ നഷ്ട പരി ഹാരം നല്‍കുന്നത് ഉള്‍പ്പടെ യുള്ള കാര്യ ങ്ങള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും എന്നും സംഘ ടനാ ഭാര വാഹി കള്‍ അറി യിച്ചു.

ഹർത്താലുകൾ കൊണ്ട് മുട്ടിയ പൊതു ജനം ഇപ്പോള്‍ പ്രതി കരിച്ചു തുടങ്ങി.  #SayNoToHarthal എന്ന ഹാഷ് ടാഗ് വെച്ച് കൊണ്ട് സാമൂഹിക മാധ്യമ ങ്ങളിൽ സജീവമായി ഈ സാമൂഹ്യ വിപത്തിന് എതിരെ രംഗത്ത് ഇറങ്ങി ക്കഴിഞ്ഞു.

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താ ലുകള്‍ കാരണം വ്യാപാര – വ്യവസായ മേഖല തകര്‍ച്ച യെ നേരി ടുന്നു. ഈ മേഖല കളില്‍ ഉണ്ടാ യിട്ടുള്ള മാന്ദ്യം കാരണം കടുത്ത സാമ്പ ത്തിക പ്രതി സന്ധി കളെ നേരിട്ടു കൊണ്ടിരി ക്കുക യാണ്.

ഇതിന്റെ കൂടെ പ്രാദേശിക മായും അല്ലാതെയും അടി ക്കടി നടത്തുന്ന ഹര്‍ത്താ ലുകള്‍ വ്യാപാര വ്യവ സായ മേഖല കളെ ഇല്ലാതാക്കുന്നു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ വാര്‍ത്താ കുറി പ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹര്‍ത്താലു കളോട് സഹ കരി ക്കുക യില്ല : വ്യാപാരികള്‍

ശബരിമല സ്ത്രീ പ്രവേശനം : സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി യിലേക്ക്

November 26th, 2018

sabarimala-epathram
തിരുവനന്തപുരം : ശബരിമല യിലെ സ്ത്രീ പ്രവേ ശന വുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാ ക്കു ന്നതിൽ വ്യക്തത തേടി ക്കൊണ്ട് സംസ്ഥാന സർ ക്കാർ സുപ്രീം കോടതി യിലേക്ക്.

വിധി നടപ്പാക്കുന്നതിൽ വലതു പക്ഷ സംഘ ടന കൾ സൃഷ്ടി ക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോ ഗ സ്ഥര്‍ നേരി ടുന്ന ബുദ്ധി മുട്ടു കളും സർ ക്കാർ കോടതി യിൽ അറിയിക്കും.

ഇക്കാര്യങ്ങള്‍ പരാമര്‍ ശിക്കുന്ന അപേക്ഷ, ചീഫ് സെക്ര ട്ടറി സുപ്രീം കോടതി യില്‍ സമര്‍പ്പിക്കും. ഇതു സംബ ന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഡല്‍ഹി യില്‍ പൂര്‍ത്തി യായി. സംസ്ഥാന സര്‍ ക്കാ രിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍ സില്‍ ജി. പ്രകാ ശ് ഇതു സംബന്ധിച്ച് മുതിര്‍ന്ന അഭി ഭാഷ കരു മായി ചര്‍ച്ച നടത്തി.

വ്യക്തി പര മായി പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേ പിക്കു കയും ജാതി യുടെയും മത ത്തിന്റേ യും പേരി ൽ ജോലി ചെയ്യു ന്നത് തടസ്സപ്പെ ടുത്തു കയും ചെയ്യുന്ന തായി ആരോ പണ ങ്ങൾ നില നില്‍ ക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ശബരിമല സ്ത്രീ പ്രവേശനം : സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി യിലേക്ക്

Page 19 of 35« First...10...1718192021...30...Last »

« Previous Page« Previous « പി. കെ. ശശിക്ക് ആറു മാസം സസ്പെൻഷൻ
Next »Next Page » നാസയുടെ ‘ഇൻസൈറ്റ്’ ചൊവ്വയില്‍ ഇറങ്ങി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha