ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

December 8th, 2022

oman-sultan-haitham-bin-tariq-ePathram
മസ്കറ്റ് : ഔദ്യോഗിക അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഉത്തരവ് ഇറക്കി.

സുല്‍ത്താന്‍ അധികാരത്തിലേറിയ ജനുവരി 11 ബുധൻ, ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18 – 19 ശനി ഞായര്‍), പൊതു അവധിയാണ്. ബാക്കിയുള്ള അവധി ദിനങ്ങള്‍ ഹിജ്‌റ ഇസ്ലാമിക് കലണ്ടറിനെ (ചന്ദ്രപ്പിറവി യെ) അടിസ്ഥാനപ്പെടുത്തിയാണ്.

ഹിജ്റ പുതു വര്‍ഷമായ മുഹര്‍റം ഒന്ന് (ജൂലായ് 19 ബുധൻ) സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.

നബി ദിനം (റബീഉല്‍ അവ്വല്‍ 12 – സെപ്റ്റംബർ 27 ബുധൻ), ഇസ്‌റാഅ് മിഅ്‌റാജ് (റജബ് 27 – ഫെബ്രുവരി 18 ശനി), ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ഏപ്രിൽ 21 വെള്ളി മുതൽ  24 തിങ്കൾ വരെ), ബക്രീദ് (ബലി പെരുന്നാള്‍) ദുല്‍ ഹജ്ജ് 9 – 12 (ജൂൺ 28 ബുധൻ ജൂലായ് 1 ശനി വരെ) എന്നിവയാണ് മറ്റു പൊതു അവധി ദിനങ്ങള്‍.

വാരാന്ത്യ അവധി ദിനങ്ങളില്‍ പൊതു അവധികള്‍ വരുന്നു എങ്കില്‍ പകരം അതിന് അടുത്ത ഒരു ദിവസം അവധി നല്‍കും.  * O N A, Oman Press

- pma

വായിക്കുക: , , ,

Comments Off on ഒമാനില്‍ 2023 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

വിസ സ്റ്റാമ്പിംഗ് ഇനി നിര്‍ബ്ബന്ധമില്ല : റോയൽ ഒമാൻ പൊലീസ്

September 16th, 2022

sultanate-of-oman-flag-ePathram
മസ്‌കറ്റ് : ഒമാനില്‍ വിസ പുതുക്കുമ്പോൾ ഇനി പാസ്സ് പോര്‍ട്ടില്‍ വിസ സ്റ്റാമ്പിംഗ് നിര്‍ബ്ബന്ധമില്ല. റസിഡന്‍റ്സ് കാര്‍ഡിലും സിസ്റ്റത്തിലും മാത്രം വിസ പുതുക്കിയാല്‍ മതിയാകും എന്ന് പൊലീസ് അറിയിച്ചു.

താമസക്കാരുടെ പുതുക്കുന്ന വിസ പാസ്സ് പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് നിർത്തുവാനാണ് തീരുമാനം. വിവിധ ഗവർണറേറ്റുകളില്‍ എതാനും ആഴ്ചകള്‍ക്കു മുന്‍പേ ഈ സമ്പ്രദായം നിലവില്‍ വന്നിരുന്നു എന്നും റോയൽ ഒമാൻ പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

– വാർത്ത അയച്ചത് : ഇല്യാസ്, മസ്കറ്റ്.

- pma

വായിക്കുക: , , ,

Comments Off on വിസ സ്റ്റാമ്പിംഗ് ഇനി നിര്‍ബ്ബന്ധമില്ല : റോയൽ ഒമാൻ പൊലീസ്

ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

August 17th, 2022

lulu-group-youssafali-inaugurate-lulu-utsav-2022-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഗള്‍ഫിലെ ലുലു ശാഖകളിൽ വര്‍ണ്ണാഭമായ പരി പാടികളോടെ ‘ഇന്ത്യ ഉത്സവ്’ ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യാ ഉത്സവ് യു. എ. ഇ. തല ഉദ്ഘാടനം, അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്ഫീ രുപാവാല, അര്‍ച്ചന ആനന്ദ് തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്ര പരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പു കളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷം ഉണ്ട് എന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇത് ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സാമ്പത്തിക ശക്തിയായി അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ വിദേശ നയം ഇന്ത്യ- ജി. സി. സി. ബന്ധം കൂടുതല്‍ ദൃഡമാക്കുവാന്‍ സഹായിക്കും എന്നും എം. എ. യൂസഫലി പറഞ്ഞു.

വര്‍ഷം തോറും 5,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നിരവധി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ പരിപാടി കളും സംഘടിപ്പിക്കും എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.

ലുലുവിന്‍റെ 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടത്തുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഉത്സവ് അതാതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

മുഹര്‍റം ഒന്ന് : ഒമാനില്‍ ജൂലായ് 31 ന് പൊതു അവധി

July 26th, 2022

sultanate-of-oman-flag-ePathram

മസ്കത്ത് : ഇസ്ലാമിക് പുതു വര്‍ഷ ആരംഭ ദിനമായ മുഹര്‍റം ഒന്ന് ഒമാനില്‍ 2022 ജൂലായ് 31 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് അധികൃതര്‍. പൊതു മേഖലയിലും സ്വകാര്യ മഖലയിലും ഞായറാഴ്ച അവധി ആയിരിക്കും എന്നും ഒമാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

– വാര്‍ത്ത അയച്ചു തന്നത് ; ഇല്യാസ്. ആര്‍. കെ.

- pma

വായിക്കുക: , ,

Comments Off on മുഹര്‍റം ഒന്ന് : ഒമാനില്‍ ജൂലായ് 31 ന് പൊതു അവധി

Page 3 of 612345...Last »

« Previous Page« Previous « വീക്ഷണം ഫോറം വനിതാ വിഭാഗം പുനഃസംഘടിപ്പിച്ചു
Next »Next Page » വിവാഹം : പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് നിത്യാ മേനോന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha