ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

August 6th, 2022

jagdeep-dhankhar-vice-president-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനാലാമത് ഉപ രാഷ്ട്ര പതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.

എന്‍. ഡി. എ. സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വെ 182 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.

രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ ജഗ്ദീപ് ധന്‍കര്‍,  രാജസ്ഥാന്‍ ഹൈക്കോടതി യിലും സുപ്രീം കോടതി യിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2019 ജൂലായ് മുതല്‍ ബംഗാള്‍ ഗവര്‍ണ്ണറാണ്.

- pma

വായിക്കുക: , , , , ,

Comments Off on ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം

July 28th, 2022

logo-election-commission-of-india-ePathram
ന്യൂഡല്‍ഹി : 17 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം എന്ന നിര്‍ണ്ണായക വിജ്ഞാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പതിനേഴു വയസ്സു കഴിഞ്ഞാല്‍ മുന്‍കൂട്ടി വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം. ജനുവരി ഒന്നിന് 18 വയസ്സ് തികയുക എന്ന നിലവിലെ മാന ദണ്ഡത്തിന് കാത്തിരിക്കേണ്ടതില്ല.

എന്നാല്‍ 18 വയസ്സു പൂര്‍ത്തിയായ ശേഷമേ വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാവുകയുള്ളൂ. മാത്രമല്ല വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. ജനുവരി ഒന്നിനു പുറമെ, വർഷത്തിൽ ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് യോഗ്യതാ തീയ്യതികളും മാനദണ്ഡമാക്കാം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാഢെ എന്നിവര്‍ പുതിയ തീരുമാനം നടപ്പാക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം

അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

July 21st, 2022

mamata-banerjee-re-name-west-bengal-to-bangla-ePathram
കൊല്‍ക്കത്ത : 2024-ല്‍ നടക്കുന്നത് ബി. ജെ. പി. യെ അധികാരത്തില്‍ നിന്ന് പുറത്താക്കുവാനുള്ള തെരഞ്ഞെടുപ്പ് ആയിരിക്കണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. തിരസ്കരണത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരിക്കണം അത് എന്നും അവർ ആഹ്വാനം ചെയ്തു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചരണത്തോട് അനുബന്ധിച്ചുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ബി. ജെ. പി. യുടെ ചങ്ങലകള്‍ പൊട്ടിക്കണം എന്നും അവരുടെ കഴിവില്ലായ്മയെ തകര്‍ത്ത് എറിയണം എന്നും മമത ആഹ്വാനം ചെയ്തു. ബി. ജെ. പി.ക്ക് സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു.

വറുത്ത അരിക്ക് പോലും ജി. എസ്. ടി. ആയിരിക്കുന്നു. മധുര പലഹാര ത്തിനും സംഭാരത്തിനും തൈരിനും ജി. എസ്. ടി. യാണ്. ഇനി ഒരു രോഗിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചാല്‍ അതിനു പോലും ചിലപ്പോള്‍ ജി. എസ്. ടി. ചുമത്തിയേക്കാം. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളെയും അവർ രൂക്ഷമായി വിമർശിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അടുത്ത തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ പുറത്താക്കണം : മമത ബാനർജി

അവിശ്വാസ പ്രമേയം: ചട്ടങ്ങളിൽ ഭേദഗതി

June 26th, 2022

panchayath-municipality-local-body-election-2020-ePathram

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻമാർക്ക് എതിരെയുള്ള അവിശ്വാസ പ്രമേയ ത്തിന്‍റെ വ്യവസ്ഥകളിൽ സർക്കാർ ഭേദഗതി വരുത്തി. അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തരം ആയിരിക്കും.

വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്‍റെ പുറകു വശത്ത് പേരും ഒപ്പും രേഖപ്പെടുത്തേണ്ടതാണ് എന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്ക് എതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയെ തുടർന്ന് നടക്കുന്ന വോട്ടിംഗിന് പ്രത്യേക രീതി ചട്ടങ്ങളിൽ നിര്‍ബ്ബന്ധം ആക്കിയിട്ടില്ല. ഇത് നിരവധി തർക്കങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണം ആവുന്നു.

അത്തരം ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്. വൈസ് പ്രസിഡണ്ട് എന്നിവര്‍ക്ക് എതിരെയുള്ള അവിശ്വാസ പ്രമേയ ത്തിലുള്ള വോട്ടിംഗിൽ അവലംബിച്ചു വരുന്ന തിരഞ്ഞെടുപ്പ് രീതി തന്നെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ കാര്യത്തിലും സ്വീകരിച്ച് നിയമ ഭേദഗതി വരുത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ശുപാർശ പ്രകാരമാണ് സർക്കാർ നടപടി സ്വീകരിച്ചത്.

കൂടാതെ, അവിശ്വാസം പാസ്സാകുന്നതിലൂടെ ഉണ്ടാകുന്ന ചെയർമാന്‍റെ ഒഴിവ് സർക്കാരിനെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും തദ്ദേശ സ്ഥാപനത്തിന്‍റെ അദ്ധ്യക്ഷനെയും സെക്രട്ടറിയെയും യഥാസമയം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അറിയിക്കേണ്ടതാണ് എന്നും ഭേദഗതി വരുത്തി.

ചട്ടഭേദഗതിക്ക് അനുസരിച്ച് നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

* പബ്ലിക് റിലേഷൻസ്

- pma

വായിക്കുക: , , ,

Comments Off on അവിശ്വാസ പ്രമേയം: ചട്ടങ്ങളിൽ ഭേദഗതി

വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു

December 23rd, 2021

election-ink-mark-ePathram
ന്യൂഡൽഹി : വോട്ടർ പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ രാജ്യസഭ പസ്സാക്കി. വ്യാജ വോട്ടു തടയുവാന്‍ ഇതു വഴി സാധിക്കും എന്നാണ് വിലയിരുത്തല്‍. ആധാര്‍ കാര്‍ഡുമായി വോട്ടർ പട്ടിക ലിങ്ക് ചെയ്യുവാന്‍ കേന്ദ്ര മന്ത്രി സഭ നേരത്തേ തീരുമാനിച്ചിരുന്നു.

വോട്ടര്‍ പട്ടികയിൽ പേരു ചേർക്കാൻ വർഷത്തിൽ 4 തവണ അവസരം നൽകുന്നത് ഉൾപ്പെടെ ജന പ്രാതി നിധ്യ നിയമത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിച്ച ഏതാനും ഭേദഗതികൾ കൂടി അംഗീകരിച്ചിട്ടുണ്ട്.

ജനുവരി 1, ഏപ്രിൽ 1, ജൂലായ് 1, ഒക്ടോബർ 1 എന്നിങ്ങനെ കട്ട് ഓഫ് തീയ്യതികള്‍ വോട്ടർ പട്ടികയിൽ പേര്‍ ചേര്‍ക്കുന്നതിന്ന് അനുവദിക്കും.

സർവ്വീസ് വോട്ട് ചെയ്യുവാനുള്ള സൗകര്യത്തിന് നിലവിലുള്ള ആൺ – പെൺ വേർതിരിവ് ഒഴിവാക്കും. പകരം പങ്കാളി എന്ന പദം ഉപയോഗിക്കും. സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ഉള്ള ആളുടെ ഭാര്യക്കും സർവ്വീസ് വോട്ട് ചെയ്യുവാന്‍ നിലവിൽ അനുമതിയുണ്ട്. എന്നാല്‍ ഈ അവകാശം ഉള്ള സ്ത്രീയുടെ ഭര്‍ത്താവിന് സര്‍വ്വീസ് വോട്ട് ചെയ്യാന്‍ നിലവില്‍ അനുമതി ഇല്ല.

പങ്കാളി എന്നു ചേര്‍ക്കുന്നതോടെ ഭാര്യാ – ഭര്‍ത്താവ് വേര്‍ തിരിവ് ഇല്ലാതെ സർവ്വീസ് വോട്ട് ചെയ്യുവാൻ അവകാശം ലഭിക്കും.

- pma

വായിക്കുക: , , , ,

Comments Off on വോട്ടു ചെയ്യാന്‍ ആധാര്‍ : നിയമ ഭേദഗതി ബില്‍ രാജ്യ സഭ അംഗീകരിച്ചു

Page 4 of 27« First...23456...1020...Last »

« Previous Page« Previous « തമിഴ്നാട്ടിൽ 33 പേർക്ക് ഒമിക്രോൺ ബാധ : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » വിഖ്യാത സംവിധായകന്‍ കെ. എസ്​. സേതു മാധവൻ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha