യാത്രാ രേഖകള്‍ നിരീക്ഷിക്കാന്‍ സ്കാനര്‍ കണ്ടു പിടിച്ചു

October 25th, 2015

logo-ministry-of-interior-uae-ePathram അബുദാബി : പാസ്സ്പോര്‍ട്ട് അടക്ക മുള്ള യാത്രാ രേഖകള്‍ പരിശോധി ക്കാനും വ്യാജ രേഖകള്‍ കണ്ടെത്താനും കഴിയുന്ന സ്കാനര്‍, യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥന്‍ സ്വന്ത മായി രൂപ കല്പന ചെയ്തു.

വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്നതും പരിസ്തിഥിക്ക് കോട്ടം തട്ടാത്തതുമായ ഈ സ്കാനര്‍. സ്വദേശിയും ആഭ്യന്തര മന്ത്രാലയ ത്തിലെ ഉദ്യോഗസ്ഥനു മായ ആമിർ അൽ ജാബിരി കണ്ടു പിടിച്ച താണ്.

രേഖാ പരിശോധന യിൽ സാധാരണ കാണുന്നതിലും 20 മടങ്ങ്‌ തെളിഞ്ഞു കാണാൻ കഴിയുന്ന പ്രത്യേക ലെൻസ് ഇതിൽ ഘടിപ്പി ച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയ ത്തിലെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാന് യന്ത്ര ത്തിന്റെ പ്രവർത്തനം ജാബിരി വിവരിച്ചു കൊടുത്തു.

എയർപോർട്ട്, സീപ്പോര്‍ട്ട്, രാജ്യത്തെ അതിർത്തി കൾ, തുടങ്ങിയ ഇട ങ്ങളിലും സർക്കാർ സ്ഥാപന ങ്ങളിലും രേഖാ പരിശോധന യന്ത്രം ഏറെ ഉപകാര പ്പെടുമെന്നും ഇത്തര ത്തിലുള്ള കണ്ടു പിടുത്ത ങ്ങൾ രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കു കയും പുതിയ ഭാവന കൾ ഇനിയും ഉണ്ടാവണം എന്നും യന്ത്രം പരിശോധിച്ച് വില യിരുത്തി ക്കൊണ്ട് അഭ്യന്തര മന്ത്രി ശൈഖ് സൈഫ് പറഞ്ഞു. സ്കാനര്‍ രൂപകല്‍പന ചെയ്ത ആമിര്‍ അല്‍ ജാബിരിയെ മന്ത്രി അഭിനന്ദി ക്കുകയും ചെയ്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on യാത്രാ രേഖകള്‍ നിരീക്ഷിക്കാന്‍ സ്കാനര്‍ കണ്ടു പിടിച്ചു

അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി യില്‍ മാറ്റം വരുത്തുന്നു

October 22nd, 2015

accident-epathram
അബുദാബി : റോഡ് സുരക്ഷയെ മുന്‍ നിറുത്തി അബുദാബി – ഗുവൈഫാത്ത് റോഡിലെ വേഗ പരിധി യില്‍ മാറ്റം വരുത്തും എന്ന് അബു ദാബി പൊലീസ് ഗതാഗത വിഭാഗം അറിയിച്ചു.

നവംബര്‍ 15 മുതല്‍ ആയിരിക്കും പുതിയ വേഗ പരിധി പ്രാബല്യത്തില്‍ വരിക. വേഗ പരിധി മാറ്റം വരുത്തുന്നത് ഒട്ടേറെ പേരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കും എന്നും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ആക്‌ടിംഗ് ഡപ്യൂട്ടി ഡയറക്‌ടർ ബ്രിഗേഡിയർ ഖലീഫാ മുഹമ്മദ് അൽ ഖെയ്‌ലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അൽ ദഫ്‌റ പാലം മുതൽ ബൈനൂന ഫോറസ്‌റ്റ് വരെ ഇരു ഭാഗ ത്തേക്കും 176 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൽ പരമാ വധി വേഗം മണിക്കൂറിൽ 100 കിലോമീറ്റര്‍ ആയിരിക്കും.

ബൈനൂന ഫോറസ്‌റ്റ് മുതൽ ബറഖ വരെ മണിക്കൂറിൽ 120 കിലോമീറ്റര്‍ വേഗ പരിധി നിജപ്പെടുത്തും. ബറഖ മുതൽ ഗുവൈഫാത്ത് വരെ ഇരു ഭാഗ ത്തേക്കും 64 കിലോ മീറ്റർ ദൈർഘ്യത്തിൽ വേഗ പരിധി മണിക്കൂറിൽ 100 കിലോ മീറ്ററും ആയി മൂന്നു ഭാഗ മായിട്ടായിരിക്കും അബുദാബി – ഗുവൈഫാത്ത് റോഡിൽ വേഗ പരിധി പുതുക്കി നിശ്‌ചയിക്കുക.

ബസ്സു കളുടെ വേഗ പരിധി മൂന്നിടത്തും മണിക്കൂറിൽ 100 കിലോ മീറ്റര്‍ ആയും മറ്റു ഹെവി വാഹന ങ്ങളുടെ വേഗ പരിധി മണി ക്കൂറിൽ 80 കിലോ മീറ്റര്‍ ആയും നിജപ്പെടുത്തി. നിയന്ത്രിത വേഗ പരിധി യേക്കാൾ 20 കിലോ മീറ്റർ വേഗം അധിക മായാണ് അനുവദി ച്ചിട്ടുള്ളത്. വേഗ പരിധി സൂചിപ്പിച്ചു കൊണ്ടുള്ള അടയാള ബോർഡു കൾ റോഡിൽ സ്‌ഥാപിച്ചിട്ടുണ്ട്.

റോഡ് സുരക്ഷ യ്ക്കായി എല്ലാ ഡ്രൈവർ മാരും പുതിയ വേഗ പരിധി കർശന മായി പാലിക്കണം എന്നും അധികൃതർ ഓ ര്‍മ്മിപ്പിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അബുദാബി – ഗുവൈഫാത്ത് റോഡില്‍ വേഗ പരിധി യില്‍ മാറ്റം വരുത്തുന്നു

ട്രാഫിക് ബോധ വൽക്കരണം 24 214 പേര്‍ക്ക് പ്രയോജനം ചെയ്തു : അബുദാബി പൊലീസ്

October 17th, 2015

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ മാസം വരെ ഡ്രൈവര്‍ മാര്‍ ക്കായി അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്‌ട റേറ്റിന്റെ ആഭി മുഖ്യ ത്തിൽ 251 ബോധ വൽക്കരണ പരിപാടി കള്‍ സംഘടി പ്പിച്ചു എന്നും ഇത് 24,214 പേർക്ക് പ്രയോജന കര മായി എന്നും അധികൃതര്‍ വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.

ഗുരുതര മായ അപകട ങ്ങൾക്ക് കാരണം ആവും വിധം ഡ്രൈവർ മാരില്‍ നിന്നും സ്ഥിര മായി ഉണ്ടാക്കുന്ന തെറ്റു കള്‍ ചിത്ര ങ്ങളുടെ യും വീഡിയോ കളുടെയും സഹായ ത്തോടെ വിവരി ക്കുകയും അതോ ടൊപ്പം മികച്ച റോഡ് സുരക്ഷാ സംസ്‌കാര ത്തിൽ പങ്കാളി കള്‍ ആവാന്‍ ആഹ്വാനം ചെയ്‌തു കൊണ്ടും പൊലീസ് ഗതാഗത സുരക്ഷാ നയ പരി പാടി യുടെ ഭാഗ മായി സർക്കാർ – സ്വകാര്യ മേഖല യിലെ ഡ്രൈവർ മാർക്കു വേണ്ടി നടത്തിയ ബോധ വൽക്കരണ ക്ലാസ്സു കളില്‍ ഹെവി വാഹന ങ്ങളുടെയും ടാക്‌സി കളു ടെയും ഡ്രൈവർ മാരാണ് പങ്കെടു ത്തിരുന്നത്.

മുമ്പില്‍ പോകുന്ന വാഹന വുമായി നിശ്‌ചിത അകലം പാലിച്ചു കൊണ്ട് വാഹനം ഓടി ക്കുക, ഓരോ ഭാഗ ങ്ങളിലും നിഷ്ക ര്‍ഷി ച്ചിട്ടുള്ള നിയന്ത്രിത വേഗം കാത്തു സൂക്ഷി ക്കു ക യും അതി വേഗ ത്തിലുള്ള ഓവര്‍ ടേക്കിംഗ് ഒഴിവാക്കു കയും ദൂരക്കാഴ്ച കുറയു മ്പോള്‍ ഹൈവേ കളിലൂടെ യുള്ള അപകട കര മായ സഞ്ചാരം ഒഴിവാക്കുക തുടങ്ങി ഗതാഗത നിയമ ങ്ങള്‍ പൂര്‍ണ്ണ മായും പാലിക്കുക എന്നിങ്ങനെ യുള്ള നിർദ്ദേശ ങ്ങളും ബോധ വൽ ക്കരണ പരിപാടി യിൽ നടത്തി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ട്രാഫിക് ബോധ വൽക്കരണം 24 214 പേര്‍ക്ക് പ്രയോജനം ചെയ്തു : അബുദാബി പൊലീസ്

സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

October 14th, 2015

police-warning-to-self-balancing-two-wheel-riders-ePathram
അബുദാബി : തിരക്കേറിയ റോഡു കളിലും പൊതു സ്ഥല ങ്ങളിലും സ്മാര്‍ട്ട് വീല്‍ ഉപയോഗി ക്കരുത് എന്ന് അബു ദാബി പൊലീസ്. പാര്‍ക്കു കളിലെ പ്രത്യേകം നിശ്ച യിച്ച ഭാഗ ങ്ങളില്‍ മാത്രമേ സ്മാര്‍ട്ട് വീല്‍ ഉപ യോഗി ക്കാന്‍ അനുമതി യുള്ളൂ. പല മാളു കളും സ്മാര്‍ട്ട് വീലു കള്‍ നിരോധി ച്ചിട്ടുണ്ട്.

ചെറുപ്പക്കാര്‍ ക്ക് ഇടയി യില്‍ ഏറെ ഹര മായി മാറിയ സ്മാര്‍ട്ട് വീല്‍ കരുത ലോടെ ഉപയോഗി ക്കണം എന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്മാര്‍ട്ട് വീലില്‍ റോഡി ലൂടെ യാത്ര ചെയ്ത സ്വദേശി യായ ആറു വയസ്സു കാരന്‍ കാറിടിച്ച് മരിച്ച പശ്ചാത്തല ത്തിലാണ് ഈ മുന്നറിയിപ്പ്.

കൃത്യ മായി പരിശീലനം ലഭിച്ചവര്‍ മാത്രമേ ബാറ്ററി യില്‍ പ്രവര്‍ത്തി ക്കുന്ന സ്മാര്‍ട്ട് വീലില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ. വീണാല്‍ പരിക്ക് ഏല്‍ക്കാത്ത വിധം സുരക്ഷാ ഉപകരണ ങ്ങള്‍ ധരിക്കു കയും വേണം. രക്ഷിതാക്കള്‍ ഇക്കാര്യ ത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉപയോഗി ക്കുന്ന ആളുടെ ശരീര ഭാരത്തിന് അനുസ രിച്ചാണ് സ്മാര്‍ട്ട് വീല്‍ പ്രവര്‍ത്തി ക്കുന്നത്. മുന്നോട്ടു പോ കണം എങ്കില്‍ അല്‍പം മുമ്പി ലേക്ക് ആയണം. നേരെ നിന്നാല്‍ നിശ്ചല മാകും. പരിശീലനം ഇല്ലാത്തവര്‍ ഇതിന് മുകളില്‍ കയറി യാല്‍ തലയടിച്ച് വീഴും. പല പ്പോഴും ഗുരുതര മായ പരിക്കു കള്‍ക്കും മരണ ത്തിനും വരെ ഇത് കാരണ മാകും. ഇതു സംബന്ധിച്ച ബോധ വത്കരണ കാമ്പയിന് പൊലീസ് തുടക്കം കുറിച്ചു.

Photo : Abudhabi Police Security Media

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

ഹെവി വാഹനങ്ങൾ കാരണം അപകടം : 17 മരണം

October 13th, 2015

accident-epathram
അബുദാബി : ഹെവി വാഹന ങ്ങള്‍ മൂലം യു. എ. ഇ. യില്‍ ഈ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ 17 പേര്‍ മരിച്ച തായി ഗതാഗത വകുപ്പ്. എട്ടു മാസ ത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത അപകട ങ്ങളില്‍ 129 പേര്‍ക്ക് പരിക്കു പറ്റി.

നഗര വീഥി കളില്‍ പ്രവേശിക്കാന്‍ ഹെവി വാഹനങ്ങള്‍ക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. മഞ്ഞു മൂലം ദൂരക്കാഴ്ച കുറയുന്ന സമയത്തും തിര ക്കുള്ള നേരത്തും ഹെവി വാഹനങ്ങള്‍ നഗര പരിധി യില്‍ പ്രവേശി ക്കുന്നതും ചരക്കു വാഹനങ്ങള്‍ പാതയോരങ്ങളില്‍ പാര്‍ക്ക്‌ ചെയ്യു ന്ന‌‌തും അപകടം ക്ഷണിച്ചു വരുത്തുന്നു എന്നും ഓടി ക്കെണ്ടി രിക്കുന്ന ലൈനില്‍ നിന്ന് യാതൊരു മുന്നറി യിപ്പു മില്ലാതെ പെട്ടെന്ന് ട്രാക്ക് മാറുന്ന താണു അപകട ങ്ങള്‍ക്കു കാരണ മാകുന്നതെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

ചരക്കു വാഹന ങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കാന്‍ ടയറുകള്‍ കുറ്റ മറ്റ താക്കാനും വാഹന ഉടമകളും ഡ്രൈവര്‍മാരും ശ്രദ്ധിക്കണം. ഓരോ വാഹനങ്ങള്‍ക്കും നിഷ്കര്‍ഷിച്ചിട്ടുള്ള പരിധി വിട്ടുള്ള ഭാരം കയറ്റാ തിരിക്കാനും ശ്രദ്ധിക്കണം എന്നും അധികൃതര്‍ ഓര്‍മ്മ പ്പെടുത്തി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഹെവി വാഹനങ്ങൾ കാരണം അപകടം : 17 മരണം

Page 10 of 26« First...89101112...20...Last »

« Previous Page« Previous « എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ
Next »Next Page » സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha