എം. ബി. ബി. എസ്സ്. ഒന്നാം വർഷ പ്രവേശനം

February 1st, 2022

student-scholarship-for-higher-education-ePathram
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം. ബി. ബി. എസ്സ്. കോഴ്‌സിനുള്ള പ്രവേശനത്തിന് കേരള എൻട്രൻസ് കമ്മിഷണറിൽ നിന്നും അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 2022 ഫെബ്രുവരി 3 മുതൽ 7 വരെ രാവിലെ 10 മുതൽ 3 വരെ തിരുവനന്ത പുരം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ (ഗോൾഡൻ ജൂബിലി അലുമിനി ഓഡിറ്റോറിയം) എത്തണം.

അലോട്ട്‌മെന്‍റ് മെമ്മോ, അഡ്മിറ്റ് കാർഡ്, നീറ്റ് റിസൾട്ട് ഷീറ്റ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്. എസ്. എൽ. സി., പ്ലസ് ടു മാർക്ക് ലിസ്റ്റ് & പാസ്സ് സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, ടി. സി. & കോണ്ടക്റ്റ് സർട്ടിഫിക്കറ്റ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് (എം. എം. ആർ, ചിക്കൻ പോക്‌സ്, ഹെപ്പറ്ററ്റീസ്-ബി) മെഡിക്കൽ ഫിറ്റ്‌ നെസ് സർട്ടിഫിക്കറ്റ് എന്നിവ യുടെ ശരി പകർപ്പും രണ്ട് പകർപ്പും കരുതണം. പാസ്‌ പോർട്ട് സൈസ് ഫോട്ടോ (5), സ്റ്റാമ്പ് സൈസ് ഫോട്ടോ (2), 50 രൂപയുടെ നാല് മുദ്രപ്പത്രം എന്നിവയും കരുതണം.

- pma

വായിക്കുക: , ,

Comments Off on എം. ബി. ബി. എസ്സ്. ഒന്നാം വർഷ പ്രവേശനം

ചികിത്സ നിഷേധിച്ചാൽ കർശ്ശന നടപടി

February 1st, 2022

pinarayi-vijayan-epathram
തിരുവനന്തപുരം : ഗുരുതര രോഗമുള്ള കൊവിഡ് ബാധിതര്‍ക്ക് ചികിത്സ നിഷേധിച്ചാൽ ആശുപത്രികള്‍ക്ക് എതിരെ കർശ്ശന നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് വളരെ പ്രധാനപ്പെട്ട ഈ നിർദ്ദേശം മുഖ്യമന്ത്രി വെച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ – സ്വകാര്യ ആശുപത്രി കൾക്കും ഇതു ബാധകമാണ്.

2022 ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനത്തില്‍ വർദ്ധനവ് കാണിച്ചിരുന്ന തിരുവനന്തപുരം, വയനാട്, കാസർ ഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രി കളിലും, ഐ. സി. യു. വിലും എത്തുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ ത്തിലാണ്. എ, ബി, സി കാറ്റഗറി യിൽ ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും.

രണ്ടാം ഡോസ് വാക്സിനേഷൻ 84 %, കുട്ടികളുടെ വാക്സിനേഷൻ 71 % പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊവിഡ് മരണ ധന സഹായ ത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധന സഹായം നൽകി.

പതിനൊന്ന് ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും, ഐ. സി. യു. വിലും എത്തുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പി ക്കുവാൻ സംസ്ഥാന കൊവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

- pma

വായിക്കുക: , , ,

Comments Off on ചികിത്സ നിഷേധിച്ചാൽ കർശ്ശന നടപടി

ഒഫ്താൽമോളജി ഡോക്ടര്‍മാര്‍ക്ക് സൗദിയില്‍ ജോലി

January 18th, 2022

job-opportunity-for-nurses-in-uae-ePathram
തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിൽ ഒഫ്താൽ മോളജിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കുന്നു. സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയ ത്തിന് കീഴിലുള്ള ആശുപത്രികളിലേക്കാണ്, ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഒഫ്താൽ മോളജിസ്റ്റുകള്‍ക്ക് (കൺസൾട്ടന്‍റ്സ്) നിയമനം ലഭിക്കുക.

താല്പര്യമുള്ള, 45 വയസ്സില്‍ കവിയാത്ത ഡോക്ടര്‍മാര്‍ 2022 ജനുവരി 20 ന് മുന്‍പായി gcc @ odepc. in എന്ന ഇ – മെയിലിലേക്ക് Ophthalmic Doctors to Saudi Arabia എന്ന സബ്ജക്ടില്‍ വിശദമായ ബയോ ഡാറ്റ അയക്കുക. കൂടുതല്‍ വിവരങ്ങൾക്ക് ഒഡെപെക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക. (പി. എൻ. എക്സ്. 228/2022)

- pma

വായിക്കുക: , , , ,

Comments Off on ഒഫ്താൽമോളജി ഡോക്ടര്‍മാര്‍ക്ക് സൗദിയില്‍ ജോലി

ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

January 11th, 2022

wps-in-uae-wages-protection-system-ePathram
അബുദാബി : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓരോ മാസവും കൃത്യ സമയത്തു തന്നെ മുഴുവൻ ശമ്പളവും നൽകണം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം. നിശ്ചിത ദിവസത്തിന് ഉള്ളിൽ തന്നെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു. പി. എസ്.) വഴി ശമ്പളം ജീവനക്കാരുടെ ബാങ്ക് എക്കൗണ്ടില്‍ നൽകണം. അല്ലാത്ത പക്ഷം കമ്പനികള്‍ പിഴ ഒടുക്കേണ്ടി വരും എന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി. നിശ്ചിത തീയ്യതി കഴിഞ്ഞ് 10 ദിവസത്തിനകം വേതനം കൈമാറ്റം ചെയ്യപ്പെട്ടില്ല എങ്കിൽ അത് നിയമ ലംഘനമാണ്.

ഡബ്ല്യു. പി. എസ്. സംവിധാനത്തിലൂടെ നിശ്ചിത സമയത്തു തന്നെ ശമ്പളം നൽകിയില്ല എങ്കിൽ ഒരു തൊഴിലാളിക്ക് 1000 ദിർഹം എന്ന രീതിയില്‍ പിഴ ചുമത്തും. കൃത്യസമയത്ത് കൃത്യമായ ശമ്പളം നൽകിയാൽ തൊഴിലാളിയുടെ ഉത്പാദന ക്ഷമത വർദ്ധിക്കും എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.  (MOHRE_UAE)

 

- pma

വായിക്കുക: , , , , , , , ,

Comments Off on ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

പ്രവാസി ദുരിതാശ്വാസ നിധി യിലേക്ക് അപേക്ഷിക്കാം

January 10th, 2022

ogo-norka-roots-ePathram
തിരുവനന്തപുരം : നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസി മലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കും ഈ സഹായം ലഭിക്കും. ചികിത്സക്കായി 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തര അവകാശികൾക്ക് 1,00,000 രൂപ വരെയും പെൺ മക്കളുടെ വിവാഹ ആവശ്യ ത്തിന് 15,000 രൂപ വരെയും ലഭിക്കും. പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്ന ശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്.

വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

ഈ സാമ്പത്തിക വർഷം 15.63 കോടി രൂപ 2,483 ഗുണ ഭോക്താക്കൾ ക്കായി ഇതുവരെ വിതരണം ചെയ്തു. തിരുവനന്തപുരം 350, കൊല്ലം 380, പത്തനംതിട്ട 130, ആലപ്പുഴ 140, കോട്ടയം 77, ഇടുക്കി 2, എറണാ കുളം 120, തൃശ്ശൂർ 444, പാലക്കാട് 160, വയനാട് 5, കോഴിക്കോട് 215, കണ്ണൂർ 100, മലപ്പുറം 300, കാസർഗോഡ് 60 എന്നിങ്ങനെ യാണ് ഈ സാമ്പത്തിക വർഷം ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക്.

* (പി. എൻ. എക്സ്. 99/202) 

- pma

വായിക്കുക: , , ,

Comments Off on പ്രവാസി ദുരിതാശ്വാസ നിധി യിലേക്ക് അപേക്ഷിക്കാം

Page 33 of 118« First...1020...3132333435...405060...Last »

« Previous Page« Previous « അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍
Next »Next Page » നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ : പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha