ഓടുന്ന ബസ്സില്‍ യുവതിക്ക് നേരെ പീഡന ശ്രമം

October 22nd, 2013

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കണ്ടക്ടറും മറ്റൊരാളും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടര്‍ ഇളമക്കര സ്വദേശി ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണാടിക്കല്‍ സ്വദേശി അപ്പുവിനെ പോലീസ് തിരയുന്നു. ആലുവയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന ബസ്സ് എറണാകുളം മേനക സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മുതല്‍ കണ്ടക്ടറും സഹായി അപ്പുവും യുവതിയെ ശല്യം ചെയ്യുവാന്‍ തുടങ്ങി. തുടര്‍ന്ന് സൌത്തിലെത്തിയപ്പോള്‍ യുവതി ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. ഇതോടെ കണ്ടക്ടര്‍ ദിലീപും അപ്പുവും ബസ്സില്‍ നിന്നും ഇറങ്ങി ഓടി. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ബസ്സ് കസ്റ്റഡിയില്‍ എടുത്തു. ദിലീപിനെ പിന്നീട് വൈറ്റിലയില്‍ നിന്നും പിടികൂടി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഓടുന്ന ബസ്സില്‍ യുവതിക്ക് നേരെ പീഡന ശ്രമം

തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു

October 16th, 2013

jazeera-against-sand-mafia-epathram

ന്യൂഡല്‍ഹി: മണൽ മാഫിയക്കെതിരെ ഒറ്റയാൾ സമരം നടത്തി വരുന്ന ജസീറയ്ക്ക്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന മന്ത്രി അടൂർ പ്രകാശിന്റെ ആരോപണത്തിനെതിരെ പ്രതിഷേധം മുറുകുന്നു. കേരള ഹൌസിൽ മന്ത്രിക്കു മുന്നിൽ നേരിട്ടെത്തിയാണ് ഇതിനെതിരെ ജസീറ പൊട്ടിത്തെറിച്ചത്. ജസീറ ചോദിച്ച ചോദ്യങ്ങൾക്ക് മുന്നിൽ മന്ത്രി അടൂർ പ്രകാശിന് ഉത്തരം മുട്ടി.

ആരോപണം ഉന്നയിച്ച ആൾക്ക് തന്നെ അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും അതിനാൽ മന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സൂക്ഷിച്ചു സംസാരിക്കണം എന്നും ജസീറ മന്ത്രിയോട് പറഞ്ഞു. ഈ ആരോപണം ഇംഗ്ലീഷ് പത്രങ്ങളിൽ വന്നാൽ അത് കൂടുതൽ തെറ്റിദ്ധാരണക്ക് കാരണമാകുമെന്നും അതിനാൽ ഈ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി തന്നെ ഇത് തിരുത്തണം എന്നും ജസീറ പറഞ്ഞു. ജസീറയുടെ വെല്ലുവിളിക്ക് മുന്നിൽ മന്ത്രി മറുപടി പറയാനാകാതെ പതറി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

Comments Off on തീവ്രവാദി ബന്ധം തെളിയിക്കാൻ ജസീറ മന്ത്രിയെ വെല്ലുവിളിച്ചു

മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

October 16th, 2013

eleanor-catton-epathram

ലണ്ടന്‍: ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ന്യൂസിലൻഡിൽ നിന്നുള്ള എലീനർ കാറ്റണ് ലഭിച്ചു. പൊന്നിന് വേണ്ടിയുള്ള പോരിനിടയിലെ നിഗൂഢ കൊലപാതകത്തിന്‍റെ കഥ പറയുന്നതിലൂടെ 19ാം നൂറ്റാണ്ടിലെ ന്യൂസിലൻഡിനെ വരച്ചു കാട്ടുന്ന ‘ദ ലൂമിനറീസ്’ എന്ന നോവലാണ് കാറ്റണെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മാന്‍ ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 വയസുള്ള ക്യാറ്റൺ. ദി റിഹേഴ്സൽ എന്ന നോവലും ചെറുകഥാ സമാഹാരവും ഇവരുടേതായി ഉണ്ട്.

ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് ജുംബാ ലാഹിരിയും പുരസ്കാരത്തിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on മാൻ ബുക്കർ പുരസ്‌കാരം എലീനർ കാറ്റണ്

യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ് ചന്ദ്രലേഖക്ക് ആശംസാപ്രവാഹം; ഇനി സിനിമയിലും പാടും

October 15th, 2013

chandralekha-rajahamsame-youtube-epathram

പത്തനംതിട്ട: ‘രാജഹംസമേ’ എന്ന ഗാനം ആലപിച്ച് ശ്രോതാക്കളെ വിസ്മയിപ്പിച്ച വീട്ടമ്മയായ ചന്ദ്ര ലേഖ യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ്. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ചന്ദ്രലേഖയെ തേടിയെത്തിയത് ആശംസകളുടെ കൂമ്പാരം ഒപ്പം അവസരങ്ങളും. പ്രശസ്ത ഗായിക കെ. എസ്. ചിത്രയുള്‍പ്പെടെ പ്രശസ്തര്‍ ആശംസകളുമായി എത്തിയപ്പോള്‍ ചന്ദ്രലേഖയ്ക്ക് ഇത് ജീവിത സാഫല്യം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ചന്ദ്രലേഖയുടെ സ്വരമാധുരി ആരെയും ആകര്‍ഷിക്കും. ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലെ രാജ ഹംസമേ എന്ന ഗാനം അത്ര മനോഹരമായാണ് ചന്ദ്ര ലേഖ ആലപിച്ചിരിക്കുന്നത്.

പത്തനം തിട്ട കുമ്പളാമ്പൊയ്ക നരിക്കുഴിക്കുന്നിലെ രഘുനാഥിന്റെ ഭാര്യയായ ചന്ദ്രലേഖ വീട്ടിനകത്ത് കുഞ്ഞിനെയുമെടുത്ത് നിന്ന് പാടുന്ന രാജഹംസമേ എന്ന ഗാനം ഒരു ബന്ധുവാണ് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത് യൂറ്റൂബില്‍ ഇട്ടത്. ആ സ്വരമാധുരി സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗമായി. ലക്ഷത്തില്‍ പരം ഷെയറുകൾ. ചാനലുകളിലും വാര്‍ത്ത വന്നു. ഇതോടെ ചന്ദ്രലേഖയെ തേടി ആശംസകളുടെ പ്രവാഹമായി. ഒപ്പം സംഗീത സംവിധായകരായ ബിജിബാൽ, രതീഷ് വേഗ, മോഹന്‍ സിത്താര, റോണി റാഫേല്‍ തുടങ്ങിയവര്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം. ഈസ്റ്റ് കോസ്റ്റ് ഓഡിയോസുമായി ആദ്യ കരാറുമായി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ് ചന്ദ്രലേഖക്ക് ആശംസാപ്രവാഹം; ഇനി സിനിമയിലും പാടും

“സെക്സ് ജിഹാദുമായി“ ടുണീഷ്യന്‍ സ്ത്രീകള്‍ സിറിയന്‍ പോര്‍മുഖത്ത്

September 23rd, 2013

sexual-jihad-epathram

ടൂണിസ്: സിറിയയില്‍ ബാഷർ അല്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്ക് ലൈംഗിക തൃഷ്ണ ശമിപ്പിക്കുവാന്‍ സ്വയം തയ്യാറായി ടുണീഷ്യയില്‍ നിന്നും സ്ത്രീകൾ പോകുന്നതായി റിപ്പോര്‍ട്ട്. ജിഹാദ് അല്‍ നികാഹ് (സെക്സ് ജിഹാദ്) എന്നാണ് ഇവര്‍ ഇതിനു പേരിട്ടിരിക്കുന്നത്. യുദ്ധം ചെയ്യുന്ന പുരുഷന്മാരുടെ ലൈംഗിക തൃപ്തിക്കായി സേവനം ചെയ്യുന്നത് പുണ്യമാണെന്ന് ചില സംഘടനകള്‍ ഫത്‌വ പുറപ്പെടുവിച്ചതായും സൂചനയുണ്ട്. പത്തും ഇരുപതും മുതല്‍ നൂറു വരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ഉണ്ട്. ഇപ്രകാരം സെക്സ് ജിഹാദിനായി പോയ പല സ്ത്രീകളും ഗര്‍ഭിണികളായി നാട്ടില്‍ തിരിച്ചെത്തിയതായും ഇതിനു തടയിടണമെന്നും ടുണീഷ്യന്‍ മന്ത്രി ലുപ്തി ബിന്‍ ജൌദൌ ദേശീയ ഭരണഘടനാ അസംബ്ലി യോഗത്തില്‍ പറഞ്ഞു. സെക്സ് ജിഹാദിനായി അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച ചില സ്ത്രീകള്‍ പിടിയിലായതായും വാര്‍ത്തയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on “സെക്സ് ജിഹാദുമായി“ ടുണീഷ്യന്‍ സ്ത്രീകള്‍ സിറിയന്‍ പോര്‍മുഖത്ത്

Page 30 of 58« First...1020...2829303132...4050...Last »

« Previous Page« Previous « ഗാന്ധി ജയന്തി : സ്‌കൂൾ വിദ്യാര്‍ത്ഥികൾക്കായി ചിത്ര രചനാ മല്‍സരങ്ങള്‍
Next »Next Page » തുമ്പപ്പൂ പെയ്യണ പൂ നിലാവ് ഷാര്‍ജയില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha