കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

March 31st, 2015

kera-kuwait-logo-ePathram
കുവൈത്ത് : എറണാകുളം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കേര’ (കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസി യേഷന്‍) യുടെ മൂന്നാമത് ‘വസന്തോത്സവം’ 2015 മെയ് 22 വെള്ളിയാഴ്ച, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് സമുചിതമായി ആഘോഷി ക്കുവാന്‍ തീരുമാനിച്ചു.

അബ്ബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയ ത്തില്‍ വച്ച് സംഘടിപ്പിച്ച യോഗ ത്തില്‍ ആക്റ്റിംഗ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അജോ എബ്രഹാം സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ഒ. ബെന്നി വസന്തോത്സവ വിഷയ അവതരണവും ഇവന്റ് കണ്‍വീനര്‍ ബിനില്‍ സ്‌കറിയ പരിപാടി കളുടെ വിജയ ത്തിനും നടത്തിപ്പിനും ആയുള്ള വിവിധ ങ്ങളായ 71 അംഗ കമ്മിറ്റി കള്‍ രൂപീകരിക്കുകയും ചെയ്തു.

ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഫുഡ് & എന്‍ട്രി കൂപ്പണ്‍ ഉദ്ഘാടനം നടത്തപ്പെട്ടു. വനിതാ കണ്‍വീനര്‍ തെരേസ ആന്റണി ആശംസ യും സോഷ്യല്‍ അഫ്യര്‍സ് കണ്‍വീനര്‍ പ്രതാപന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കേര കുടുംബാംഗങ്ങളായ ഡെന്നിസ് ജോണ്‍, മനു മണി, ലിജി തോമസ്, പാര്‍വതി ശശി കുമാര്‍ തുടങ്ങിയവര്‍ വിവിധ കലാ പരിപാടി കള്‍ അവതരിപ്പിച്ചു.

യോഗത്തില്‍ കേന്ദ്ര കമ്മിറ്റി, അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹഹീല്‍ തുടങ്ങിയ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും വനിതാ വേദി പ്രവര്‍ത്തകരും പങ്കെടുത്തു. സുബൈര്‍ എളമന, അനില്‍ കുമാര്‍, ഹംസ കോയ, ബിജു എസ്. പി, രജനി ആനില്‍ കുമാര്‍, നൂര്‍ജഹാന്‍, ഷബ്‌നം സിയാദ്, റോയി മാനുവല്‍, ബിപിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം വഹിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

സമര്‍പ്പണം : നാടോടി നൃത്തോല്‍സവം

March 27th, 2015

samarppanam-folk-dance-festival-2015-ePathram അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വെച്ച് ചെട്ടിക്കുളങ്ങര അമ്മ പ്രവാസി സേവാ സമിതി എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘സമര്‍പ്പണം’ എന്ന നാടോടി നൃത്തോല്‍സവം വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കും. കുത്തിയോട്ടം ചുവടും പാട്ടും, തായമ്പക ക്കച്ചേരി, കഞ്ഞി സദ്യ എന്നിവയും നടക്കും.

വിവരങ്ങള്‍ക്ക് : സഞ്ജീവ് നായര്‍ 050 61 51 464

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സമര്‍പ്പണം : നാടോടി നൃത്തോല്‍സവം

ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍

March 26th, 2015

sevens-foot-ball-in-dubai-epathram
അബുദാബി : അകാലത്തില്‍ അന്തരിച്ച ഫുട്‌ബോള്‍ താരം സി. കെ. ബാബു രാജിന്റെ സ്മരണാര്‍ത്ഥം അബുദാബി യില്‍ പയ്യന്നൂര്‍ സൗഹൃദ വേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

അബുദാബി ആംഡ് ഫോഴ്‌സ് ക്ലബ്ബ് മൈതാനത്ത് മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതലാണ് 5 എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ്. 24 ടീമുകള്‍ പങ്കെടുക്കും.

കേരള സംസ്ഥാന ടീമിലും കെ. എസ്. ഇ. ബി. അടക്കമുള്ള പ്രമുഖ ക്ലബ്ബു കളിലും കളിച്ചിരുന്ന മികച്ച ഗോള്‍ കീപ്പര്‍ ആയിരുന്നു രണ്ടു വര്‍ഷം മുമ്പ് ബൈക്ക് അപകട ത്തില്‍ അന്തരിച്ച ബാബുരാജ്. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി യായിരുന്ന അദ്ദേഹ ത്തിന്റെ സ്മരണ യ്ക്കായി പയ്യന്നൂരില്‍ വിവിധ സംഘടന കളും ക്ലബ്ബുകളും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടി പ്പി ച്ചു വരുന്നുണ്ട്. രാജ്യത്തിന് പുറത്ത് ഇതാദ്യമായാണ് ഒരു പരിപാടി നടക്കുന്നത്.

വിവരങ്ങള്‍ക്ക് ഫോണ്‍ : 050 32 72 371. ( പി. എസ്. മുത്തലീബ്)

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍

കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്

February 21st, 2015

logo-release-of-kasrottar-soccer-league-ePathram
അബുദാബി : കാസ്രോട്ടാര്‍ മാത്രം എന്ന ഫേസ്ബുക്ക് കൂട്ടായ്മ യുടെ ആഭിമുഖ്യ ത്തിലുള്ള ‘കാസ്രോട്ടാര്‍ സോക്കര്‍ ലീഗ്’ ഫുട്ബാള്‍ മത്സരം ഫെബ്രുവരി 27 വെള്ളിയാഴ്ചഉച്ചക്ക് 2.30 മുതല്‍ അബുദാബി ആംഡ് ഫോഴ്സസ് ക്ളബ് മൈതാനത്ത് നടക്കും.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള 24 ടീമു കളാണ് പത്ത് മിനിറ്റ് വീതം നീളുന്ന മത്സരത്തില്‍ പങ്കെടുക്കുക. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ യാണ് സമ്മാനമായി നല്‍കുക. അറുപതിനായിരം രൂപ രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിനും സമ്മാനിക്കും. വ്യക്തിഗത നേട്ടങ്ങള്‍ക്ക് മറ്റു പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ പറഞ്ഞു.

പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ഡെയ്മര്‍ കോണ്‍ട്രാക്ടിംഗ് എം. ഡി. ജാഫര്‍ മുസ്തഫ അബു സേഫ്ലൈന് നല്‍കി പ്രകാശനം ചെയ്തു. സി. എച്ച്. അഷ്റഫ്, സോക്കര്‍ ലീഗ് ചെയര്‍മാന്‍ ഷമീം ബേക്കല്‍, കണ്‍വീനര്‍ സുല്‍ഫി സാനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് അബുദാബി എന്ന കൂട്ടായ്മ യുടെ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിനിയോഗിക്കാന്‍ പദ്ധതി എന്ന് സംഘാടകര്‍ പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്

വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 27th, 2015

akwca-all-kerala-womans-collage-alumni-ePathram
അബുദാബി : സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനെ (AKWCA) വിപുലമായ പരിപാടി കളോടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

AKWCA പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍, ജനറല്‍ സെക്രട്ടറി ഷീലാ ബി. മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി എലിസബത്ത്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പരിപാടി കള്‍ ഉത്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെറിറ്റ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് സംഘഗാനം, ഗാനമേള, സമൂഹ നൃത്തം, ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ചിത്രീകരണം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. ഷൈലാ സമദ്, നിഷാ ഷിജില്‍ തുടങ്ങിയവര്‍ കലാ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

Page 34 of 42« First...1020...3233343536...40...Last »

« Previous Page« Previous « റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Next »Next Page » 280 അവശ്യ മരുന്നുകളുടെ വിലക്കുറവ് ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha