ദുബായ് : മലയാളി ക്രൈസ്തവ സഭ കളുടെ ഐക്യ വേദി യായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ. സി. സി.) ഗൾഫ് സോണി ന്റെയും ദുബായ് യൂണിറ്റി ന്റേയും സംയുക്ത ആഭി മുഖ്യ ത്തിൽ ഈസ്റ്റർ സംഗമവും മാർ ക്രിസോ സ്റ്റം വലിയ മെത്രാ പ്പൊലീത്ത യുടെ ജന്മ ശതാബ്ദി ആഘോ ഷവും വിവിധ പരി പാടി കളോടെ ഏപ്രിൽ18 ചൊവ്വാഴ്ച വൈകുന്നേരം 5 മണി ക്ക് ദുബായ് സെൻറ് തോമസ് ഓർത്ത ഡോൿസ് കത്തീ ഡ്രലിൽ നടക്കും.
വിവിധ സഭകളുടെ മേലദ്ധ്യ ക്ഷന്മാ രായ ഡോ. ഗീവർഗ്ഗീസ് മാർ യൂലി യോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാർ എപ്പി ഫാനി യോസ് മെത്രാ പ്പോ ലീത്ത, അല ക്സാണ്ട്ര യോസ് മാർ തോമസ് മെത്രാ പ്പോലീത്ത, യാക്കോബ് മാർ അന്തോ ണി യോസ് മെത്രാ പ്പോലീ ത്ത, മാർ യോഹ ന്നാൻ ജോസഫ് മെത്രാ പ്പോ ലീത്ത, യൂഹാ നോൻ മാർ മിലി ത്തി യോസ് മെത്രാ പ്പോലീ ത്ത എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും.
വൈകുന്നേരം 5 മണിക്ക് യു. എ. ഇ. യിലെ എല്ലാ ക്രിസ്തീയ സഭ കളി ലെയും വൈദി കരുടെ സമ്മേളനം ഡോ. ഗീവർഗ്ഗീസ് മാർ യൂലി യോസ് മെത്രാ പ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് വിദ്യാർ ത്ഥി കൾ ക്ക് വേണ്ടി ഈസ്റ്റർ എഗ്ഗ് പെയി ന്റിംഗ് മത്സരം നടക്കും.
വൈകുന്നേരം ഏഴു മണിക്ക് “ബോണാ ക്യംതാ” എന്ന പേരിൽ ഒരു ക്കുന്ന ഈസ്റ്റർ ആഘോഷ ത്തിൽ ഡോ. ഫിലി പ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാ പ്പൊലീത്ത യുടെ ജന്മ ശതാബ്ദി ആഘോഷിക്കും.
സമ്മേളന ത്തിൽ പ ങ്കെടുക്കന്ന വിശിഷ്ട അതിഥി കൾ ഉൾപ്പെടെ യുള്ളവർ സമ്മേളന നഗരി യിൽ തയ്യാറാക്കുന്ന ആശംസാ കാർഡിൽ കൈയൊപ്പ് ചാർ ത്തും. പ്രസ്തുത കാർഡ് ജന്മ ദിന മായ ഏപ്രിൽ 27 നു തിരു മേനിക്ക് സമ്മാ നിക്കും. തിരുമേനി യുടെ ജീവിത ത്തെ കുറിച്ചുള്ള ഡോക്യു മെന്റ റിയും പ്രദർ ശി പ്പിക്കും. യു. എ. ഇ. യിലെ വിവിധ സഭ കളിലെ ഗായക സംഘ ങ്ങൾ ഈസ്റ്റർ ഗാന ങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 050 18 93 564