ദുബായ് : മത തീവ്ര വാദവും ഭീകര പ്രവർത്തന ങ്ങളു മാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി എന്നും പുതിയ തല മുറയെ ഈ വിപത്തിൽ നിന്നും രക്ഷി ക്കുന്ന തിനു കലാലയ ങ്ങളിൽ രാജ്യ സ്നേഹം പഠന വിഷയം ആക്കണം എന്നും എം. എ. യൂസഫലി.
യു. എ. ഇ. നാട്ടിക മഹല്ല് വെൽ ഫെയർ കമ്മിറ്റി സംഘടി പ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.
ഭീകര വാദ ത്തേയും മത തീവ്ര വാദ ത്തേയും ചെറുത്ത് തോൽപ്പി ക്കേണ്ട തായ ബാദ്ധ്യത സമു ദായ സംഘടന കൾ ഏറ്റെ ടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത മുശാവറ അംഗം ചെറു വാളൂര്‍ ഹൈദ്രോസ് മുസ്ല്യാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ആര്‍. രജിത് കുമാര്‍, ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. എ. അഷറഫലി, എം. എ. സലീം, നാട്ടിക മഹല്ല് പ്രസിഡന്റ് പി. എം. മുഹമ്മദ് അലി ഹാജി, സി. എ. മുഹമ്മദ് റഷീദ്, പി. എം. സാദിഖലി, നാട്ടിക ഗ്രാമ പ്പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ. എ. ഷൗക്കത്ത് അലി. പി. കെ. അബ്ദുള്‍ മജീദ്, പി. എം. അബ്ദുള്‍ സലീം, കെ. കെ. ഹംസ ഖത്തര്‍, സി. എ. അഷ്‌റഫലി, എന്‍. എ. സൈഫുദ്ധീന്‍, ആഷിഖ് അസീസ് തുടങ്ങി യവര്‍ പ്രസം ഗിച്ചു.
പതിനാലു മാസം കൊണ്ട് ഖുർആൻ മനഃപാഠ മാക്കിയ മുഹമ്മദ് സഹൽ, മുഹമ്മദ് ഇസ്മായില്‍, ഇന്റര്‍ നാഷണല്‍ ബെഞ്ച് മാര്‍ക്ക് ടെസ്റ്റിലെ ഉന്നത വിജയ ത്തിനു ഐഷ നഷാദ്, 40 വര്‍ഷ ത്തെ പ്രവാസം പൂര്‍ത്തിയാ ക്കിയ വി. കെ. മൂസ ഹാജി, വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പി. എ. സജാദ് സഹീര്‍, ജസില്‍ റഹ്മാന്‍, കെ. എ. മുഹമ്മദ്, സി. എം. ബഷീര്‍, സി. എം. അബ്ദുള്‍ റഷീദ്, പി. എ. മുഹമ്മദ് ഷരീഫ് എന്നിവരെ ആദരിച്ചു.
ദുബായ് അൽബൂം ടൂറിസ്റ്റ് വില്ലേജിൽ സംഘ ടി പ്പിച്ച കുടുംബ സംഗമ ത്തില്‍ വെൽ ഫെയർ കമ്മിറ്റി പ്രസി ഡണ്ട് ആര്‍. എ. ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എം. നാസർ സ്വാഗത വും കോഡി നേറ്റർ അബു ഷമീർ നന്ദിയും പറഞ്ഞു.