അബുദാബി : നൂറ്റാണ്ടു കളുടെ പാരമ്പര്യം അവകാശ പ്പെടുന്ന ‘പയ്യന്നൂർ കോൽ ക്കളി’ എന്ന പയ്യന്നൂ രിന്റെ പൈതൃക സമ്പത്തായ കലാ രൂപ വുമായി പയ്യന്നൂ രിലെ ‘ഗ്രാമം പ്രതിഭ’ എന്ന സംഘടന യുടെ 25 ഓളം കലാ കാര ന്മാർ യു. എ. ഇ യിലേക്ക് വരുന്നു. പയ്യന്നൂർ കൊൽക്കളി യോളം പഴക്ക മുള്ള ഇൻഡോ – അറബ് സാംസ്കാരിക വിനിമ യത്തിന്റെ പുതിയ അദ്ധ്യായം തുറക്കുന്ന ഈ ഉദ്യമത്തിന്റെ അരങ്ങേറ്റം ജനുവരി 26 ന് അബു ദാബി ഇന്ത്യ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന യു. എ. ഇ. – ഇന്ത്യാ ഫെസ്റ്റി ന്റെ ഉദ്‌ഘാടന വേദി യിലാണ് നടക്കുക.
ഉത്തര മലബാറിന്റെ സാംസ്കാരിക തലസ്ഥാന മായ പയ്യന്നൂ രിന്റെ തനതു കലാ രൂപ മായ പയ്യന്നൂർ കൊൽ ക്കളി യെ വിദേശ രാജ്യത്തു അവ തരി പ്പിക്കു കയും നിരവധി പേർക്ക് പരിശീലനം നൽകു കയും ചെയ്ത തിനു കേരള ഫോക് ലോർ അക്കാദമി യുടെ ബഹു മതി നേടിയ വി. ടി. വി. ദാമോ ദര നാണ് ഈ കലാ കാര ന്മാരെ യു. എ. ഇ യിലേക്ക് കൊണ്ട് വരുന്നത്.
ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷി ക്കുന്ന, മികച്ച പ്രവാസി സംഘടന ക്കുള്ള പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നേടിയ ഇന്ത്യ സോഷ്യൽ സെന്ററി ന്റെ വേദി യിൽ പയ്യന്നൂർ കോൽ ക്കളി അവ തരി പ്പിക്കു വാനുള്ള ക്ഷണം ലഭി ച്ചതിൽ ഏറെ അഭി മാനി ക്കുന്നു എന്നും ഗ്രാമം പ്രതിഭ യുടെ കലാ കാര ന്മാർ പയ്യന്നൂർ കോൽക്കളി, ചരടു കുത്തി ക്കളി, കളരി പ്പയറ്റ് എന്നിവ യു ടെ സമന്വയം ആയി രിക്കും ഇവിടെ അവത രിപ്പി ക്കുക എന്നും സാമൂഹ്യ പ്രവർത്തകൻ കൂടിയായ വി. ടി. വി. ദാമോദരൻ പറഞ്ഞു.