അലൈൻ : യു. എ. ഇ.യിലെ വളാഞ്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഫേസ് വളാഞ്ചേരി’ അൽ ഐനിൽ ചേർന്ന യോഗ ത്തിൽ വെച്ച്, കോട്ടക്കൽ മണ്ഡലം എം. എൽ. എ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.
നാട്ടിലെ മലിന മായ തോട് ഹരിത കേരള മിഷൻ പദ്ധതി യിൽ ഉൾ പ്പെടുത്തി സംരക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടാ ണ് നിവേദനം നൽകിയത്.
നിവേദന ത്തിൽ പകർപ്പ്, വളാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്സൺ ഷാഹിന ടീച്ചർക്കും, വളാ ഞ്ചേ രി യിലെ ഡിവിഷണൽ കൗൺ സിലർ മാക്കും നൽകി.
പരിസ്ഥിതി സംരക്ഷണ വുമായി മുന്നോട്ടു വന്ന പ്രവാസി കൂട്ടായ്മ ഫേസ് വളാഞ്ചേരി യുടെ ഈ ശ്രമത്തെ ആബിദ് ഹുസൈൻ തങ്ങൾ എ൦. എൽ. എ. അഭി നന്ദിച്ചു.
തോട് സംരക്ഷണ ത്തിനു വേണ്ടതായ നടപടികൾ സ്വീക രിക്കും എന്നും അദ്ദേഹം ഉറപ്പു നൽകി. ഫേസ് വളാഞ്ചേരി പ്രതി നിധി കളായ നൗഷാദ് വളാഞ്ചേരി, അഷ്‌റഫ്, ഹക്കീം എന്നിവർ നേതൃത്വം നൽകി.