പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു

February 20th, 2017

logo-payyanur-souhruda-vedi-epathram
അല്‍ഐന്‍ : പ്രവാസി കൂട്ടായ്മ യായ പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു. എടച്ചേരി സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേ ളന ത്തില്‍ വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.

വി.ടി.വി. ദാമോദരന്‍ ഔപചാരിക ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. സൗഹൃദ വേദി ഗ്ലോബൽ കോഡിനേറ്റർ സി. പി. ബ്രിജേഷ്, ദുബായ് പ്രതിനിധി എം. അബ്ദുൽ നസീർ എന്നി വർ സംസാരിച്ചു.

എടച്ചേരി സന്തോഷ്‌ കുമാര്‍ (പ്രസിഡണ്ട്), എന്‍. ശശി കുമാര്‍ (വൈസ് പ്രസിഡണ്ട്), വി. കെ. വിനോദ് കുമാര്‍ (ജനറല്‍ സെക്രട്ടറി), കെ. ജനാര്‍ദ്ദനന്‍ (ജോയിന്റ് സെക്രട്ടറി), ബാബു കായനി (ട്രഷറര്‍), കെ. പി. സുരഭി (ജനറല്‍ കണ്‍ വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

അല്‍ഐൻ അലാദിൻ റസ്റ്റോറന്റ് ഓഡിറ്റോറി യത്തില്‍ വെച്ചു ചേര്‍ന്ന രൂപീ കരണ യോഗ ത്തില്‍ പയ്യന്നൂരും സമീപ ഗ്രാമ പഞ്ചായത്തു കളില്‍ നിന്നു മുള്ള നിര വധി പ്രവാസി കള്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on പയ്യന്നൂര്‍ സൗഹൃദ വേദി അല്‍ ഐന്‍ ചാപ്റ്റര്‍ രൂപീ കരിച്ചു

പയ്യന്നൂർ സൗഹൃദ വേദി യാത്ര യയപ്പു നൽകി

February 14th, 2017

logo-payyanur-souhruda-vedi-epathram

അബുദാബി : മൂന്നു പതിറ്റാണ്ടിലേറെ പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പി. എം. പ്രദീപ് കുമാറിന് പയ്യന്നൂർ സൗഹൃദ വേദി യാത്ര യയപ്പു നൽകി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന ചട ങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു.

payyannur-sauhrudha-vedhi-sentoff-to-pm-pradeep-ePathram

ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, എം. അബ്ദുൽ സലാം, കെ. ടി. പി. രമേഷ്, സുരേഷ് പയ്യന്നൂർ, വി. ടി. വി. ദാമോ ദരൻ തുടങ്ങി യവർ പ്രസംഗിച്ചു. ബി. ജ്യോതി ലാൽ സ്വാഗതവും പി. ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

പയ്യന്നൂർ സൗഹൃദ വേദി യുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകനും മുൻ ട്രഷററു മാണ്‌ പി. എം. പ്രദീപ് കുമാർ.

- pma

വായിക്കുക: , , , , ,

Comments Off on പയ്യന്നൂർ സൗഹൃദ വേദി യാത്ര യയപ്പു നൽകി

ബാബുരാജ് സ്മാരക ഫുട്ബോൾ : എഫ്. ജെ. കരീബിയൻസ് ജേതാക്കൾ

February 13th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ചാപ്റ്റർ സംഘടി പ്പിച്ച സി. കെ. ബാബു രാജ് മെമ്മോ റിയൽ ഫുട് ബോൾ ടൂർണ്ണ മെന്റ് – സീസൺ രണ്ടിൽ എഫ്. ജെ. കരീ ബിയൻസ് ഹെക്സ അബു ദാബി ജേതാ ക്കളായി. അബു ദാബി ആംഡ് ഫോഴ്‌സ് ക്ലബ് മൈതാനി യിൽ ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാന ത്തിൽ നടന്ന ടൂർണ്ണ മെന്റിൽ 24 ടീമുകൾ പങ്കെടുത്തു.

വാശിയേറിയ ഫൈനൽ മത്സര ത്തിൽ ഏക പക്ഷീയ മായ 2 ഗോളു കൾക്ക് ശബാബ് പയ്യന്നൂരിനെ യാണ് എഫ്. ജെ. കരീബിയൻസ് പരാജയ പ്പെടു ത്തിയത്. അൽ മക്ത ക്ലബ്ബ് മൂന്നാം സ്ഥാനവും വിക്ടേഴ്‌സ് മുട്ടം നാലാം സ്ഥാനവും കരസ്ഥമാക്കി.

കരീബിയൻ സിന്റെ ആസിഫ് മികച്ച കളി ക്കാരനായും ശബാബ് പയ്യന്നൂരിന്റെ ഗോളി ഹബീബ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെ ടുക്ക പ്പെട്ടു.

അന്തരിച്ച പ്രശസ്ത ഫുട്ബാൾ താരവും പയ്യന്നൂർ സ്വദേശി യുമായ സി. കെ. ബാബു രാജിന്റെ സ്മരണ ക്കായി നടത്തിയ ടൂർണ്ണ മെന്റിൽ വിജയി കൾക്ക് 4000 ദിർഹ വും ട്രോഫി യുമാണ് സമ്മാനം. രണ്ടും മൂന്നും നാലും സ്ഥാന ക്കാർക്ക് യഥാക്രമം 2000, 1000, 500 ദിർഹവും ട്രോഫിയും സമ്മാന മായി ലഭിച്ചു .

സംഘാടക സമിതി ചെയർ മാൻ അബ്ദുൽ സലാം ടൂർണ്ണ മെന്റ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് വി. കെ. ഷാഫി വിജയി കൾക്ക് ട്രോഫി സമ്മാനിച്ചു. ജനറൽ സെക്രട്ടറി ബി. ജ്യോതി ലാൽ, സുരേഷ് പയ്യന്നൂർ, കെ. ടി. പി. രമേഷ്, വി. ടി. വി. ദാമോദരൻ തുടങ്ങി യവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.

മുത്തലിബ്, ജ്യോതിഷ് കുമാർ, അബ്ദുൽ ഗഫൂർ, ദിനേശ് ബാബു, രാജേഷ്, ജനാർദ്ദന ദാസ്, അബ്ബാസ്, രാജേഷ് കോടൂർ, അബ്ദുള്ള അക്കാളത്ത്, രാജേഷ് പൊതുവാൾ തുടങ്ങി യവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

 

- pma

വായിക്കുക: , ,

Comments Off on ബാബുരാജ് സ്മാരക ഫുട്ബോൾ : എഫ്. ജെ. കരീബിയൻസ് ജേതാക്കൾ

മാഹി ക്രിക്കറ്റ് ക്ലബ്ബ് ടൂർണ്ണ മെന്റും ഭക്ഷ്യ മേളയും അബുദാബിയിൽ

February 6th, 2017

അബുദാബി : മാഹി, തലശ്ശേരി നിവാസി കളുടെ നേതൃത്വ ത്തിൽ രൂപീ കരിച്ച മാഹി ക്രിക്കറ്റ് ക്ലബ്ബ് സംഘടി പ്പിക്കുന്ന മനയിൽ മഹ്‌റൂഫ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണ മെന്റും കുടുംബ സംഗമവും, തലശ്ശരി ഭക്ഷ്യ മേളയും ഫെബ്രു വരി 17 വെള്ളി യാഴ്ച അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡി യത്തിൽ നടക്കും.

രാവിലെ 830 മുതൽ രാത്രി 11 വരെ നീളുന്ന പരി പാടി യിൽ യു. എ. ഇ. യിലെ 6 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബു കൾ മത്സരിക്കും. 5 മണി മുതൽ മാഹി – തലശ്ശേരി നിവാസി കളുടെ കുടുംബ സംഗമവും തലശ്ശേരി വിഭവങ്ങൾ ഒരുക്കിയ ഭക്ഷ്യ മേളയും നടക്കും.

അബു ദാബി ഗീറൈസ് റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ മത്സര ത്തിൽ പങ്കെടു ക്കുന്ന ടീമു കളായ എഫ്. സി. സി. റോംഗ്, അൽ ഫിദ കെൽട്രോൺ, പാലൂർ സി. സി., റജബ് എക്സ്പ്രസ്സ്, മാഹി ചലഞ്ചേഴ്‌സ്, എം. സി. സി. ക്യാപ്റ്റന്മാർക്ക് ജാബിർ, ഹാരിസ്, ഫൈസൽ എന്നിവർ ജേഴ്‌സികൾ കൈ മാറി. മാഹി ക്രിക്കറ്റ് ക്ലബ് ചെയർമാൻ അസ്‌ലാം അലി, വൈസ് ചെയർമാൻ മുഹമ്മദ് സനൂൻ, ട്രഷറാർ ഇല്യാസ് അലി എന്നിവർ പ്രസംഗിച്ചു.

വിശദ വിവരങ്ങൾക്ക് 050 – 65 65 498

- pma

വായിക്കുക: , ,

Comments Off on മാഹി ക്രിക്കറ്റ് ക്ലബ്ബ് ടൂർണ്ണ മെന്റും ഭക്ഷ്യ മേളയും അബുദാബിയിൽ

ഫുഡ് കലവറ ഫാമിലി മീറ്റ്

January 31st, 2017

food-kalavara-face-book-group-family-meet-ePathram
അബുദാബി : ഭക്ഷണ പ്രിയരുടെ കൂട്ടായ്മ ‘ഫുഡ് കലവറ’ അബു ദാബി ക്യാപിറ്റൽ പാർക്കിൽ ഫാമി ലിമീറ്റ് സംഘടി പ്പിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി കമ്മിറ്റി ട്രഷററും മാതൃഭൂമി ന്യൂസ് പ്രതി നിധി യുമായ സമീർ കല്ലറ, ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ രക്ഷാ ധി കാരി ഗഫൂർ കൊടക്കാടിനു മധുരം നൽകി പരി പാടി ഉത്‌ഘാടനം ചെയ്തു.

കലാ സാംസ്കാരിക പ്രവർത്ത കനായ മുഹമ്മദ് അസ്‌ലം, ഷജീർ, റജുല സൈനുദ്ധീൻ, റീനു സുബൈർ തുടങ്ങി യവർ ആശംസകൾ നേർന്നു.  ഫുഡ് കലവറ പ്രസിഡന്റ് സൈദു കെ. വി. എസ്., സെക്രട്ടറി ഫിറോസ് എം. കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്വന്തമായി ഭക്ഷണം പാകം ചെയ്യുക, വിത്യസ്ഥത കണ്ടെത്തുക, മറ്റുള്ള വർക്ക് പകർന്നു കൊടുക്കുക എന്ന താണ് ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ ലക്‌ഷ്യം. നൂറോളം അംഗ ങ്ങൾ ആണ് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാ ക്കി ഫാമിലി മീറ്റിൽ പങ്കെടുത്തത്.

- pma

വായിക്കുക: , ,

Comments Off on ഫുഡ് കലവറ ഫാമിലി മീറ്റ്

Page 92 of 95« First...102030...9091929394...Last »

« Previous Page« Previous « എ. ടി. എം. നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് : ദിവസം 24,000 വരെ പിൻ വലിക്കാം
Next »Next Page » ഗൾഫ് സത്യധാര ദേശീയ സര്‍ഗ ലയം : അബുദാബി ചാമ്പ്യന്മാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha