ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

April 19th, 2018

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.

ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.

യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.

ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

March 10th, 2018

tribal-man-madhu-by-davinchi-suresh-ePathram
തിരുവനന്തപുരം : അട്ടപ്പാടി യിൽ ആൾക്കൂട്ട ത്തിന്റെ മദ്ദന ത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു വിനെ മരണവു മായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. മധുവിന്റെ അമ്മ, സഹോ ദരി മാർ എന്നിവ രിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.

മധു വിനെ പിടി കൂടിയ മുക്കാലി വന മേഖല യിലും മറ്റു സ്ഥല ങ്ങ ളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദർ ശിച്ച് തെളി വെടുപ്പ് നടത്തും. മധു വിനെ നാട്ടുകാർ പിടി കൂടി മർദ്ദിച്ച് പൊലീസിന് കൈമാറുക യായിരുന്നു. എന്നാൽ സ്റ്റേഷനി ലേക്ക് പോവുന്ന വഴി യിൽ മധു മരിച്ചു.

ഇക്കാര്യത്തിലെ ദുരൂഹത യെ ക്കുറിച്ച് അന്വേഷണം വേണം എന്നും ആവശ്യം ഉയർ ന്നിരുന്നു. ഇതേ ക്കുറി ച്ചും അന്വേഷണം നടക്കും.

-Image Credit : davinchi suresh 

- pma

വായിക്കുക: , , , , ,

Comments Off on മധു വിന്റെ മരണം : ജുഡീഷ്യൽ അന്വേഷണം തുടങ്ങി

ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

March 6th, 2018

srilanka-national-flag-ePathram
കൊളംബോ : ശ്രീലങ്കയില്‍ 10 ദിവസത്തേക്ക് അടി യന്തരാ വസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വര്‍ഗ്ഗീയ സംഘ ര്‍ഷം വ്യാപി ക്കുന്ന തിനാലാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത് ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രി സഭാ യോഗ മാണ് അടി യന്തരാ വസ്ഥ പ്രഖ്യാപി ക്കു വാന്‍ തീരു മാനി ച്ചത്.

കാൻഡി ജില്ലയിൽ ബുദ്ധ മത ക്കാരും മുസ്ലിം കളും തമ്മിൽ സംഘർഷം ഉണ്ടായതിനു പിറകെ യാണ് അടി യന്തരാ വസ്ഥ പ്രഖ്യാ പിച്ചത്. ബുദ്ധ മത വിശ്വാസി കൊല്ല പ്പെടു കയും തുടര്‍ന്ന്‌ മുസ്ലീം മത വിശ്വാസി കളു ടെ സ്ഥാപന ങ്ങള്‍ കത്തി ക്കുകയും ചെയ്തി രുന്നു. സംഘര്‍ഷം നിയന്ത്രിക്കുവാൻ കഴിയാതെ വന്നപ്പോൾ പോലീസ് നിശാ നിയമം പ്രഖ്യാ പി ച്ചിരുന്നു.

ബുദ്ധ മത കേന്ദ്രങ്ങള്‍ തകര്‍ക്കുന്നു എന്നും നിര്‍ബന്ധ മത പരിവര്‍ത്തനം ചെയ്യുകയാണ് എന്നും ആരോപിച്ച് തീവ്ര ബുദ്ധ മത സംഘടന കള്‍ രംഗത്തു വന്നു. അതേ തുടര്‍ന്ന് സംഘര്‍ഷം അതി രൂക്ഷമാവുക യായിരുന്നു. ഫേയ്സ് ബുക്ക് വഴി യാണ് വ്യാജ വാര്‍ ത്ത കളും അക്രമ ത്തി നുള്ള ആഹ്വാന ങ്ങളും പ്രചരി പ്പിക്കുന്നത്. സാമൂഹിക മാധ്യമ ങ്ങളിലൂടെ അക്രമം പ്രോല്‍ സാഹി പ്പിക്കുന്ന വര്‍ക്ക് കര്‍ശന നടപടികള്‍ ഉണ്ടാവും എന്നും സര്‍ക്കാര്‍ വക്താവ് ദയാസിരി ജയ ശേഖര അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു

ഹാഫിസ് സഈദിനെ ഭീകര വാദി യായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു

February 13th, 2018

pakistan-terrorist-hafiz-mohammed-saeed-ePathram
ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണ ത്തിന്റെ മുഖ്യ സൂത്ര ധാരന്‍ ഹാഫിസ് സഈദിനെ ഭീകര വാദി യായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

ലഷ്കറെ ത്വൈബ, ജമാ അത്തു ദ്ദഅവ, ഹർ ക്കത്ത് ഉൽ മുജാഹിദീൻ എന്നിവ ഉൾ പ്പെടെ യു. എൻ. രക്ഷാ സമിതി യുടെ നിരോധിത പട്ടിക യിൽ പ്പെട്ട എല്ലാ വ്യക്തി കളെ യും സംഘടന കളെയും 1997 ലെ ഭീകര വിരുദ്ധ നിയമ ത്തി ന്റെ പരിധി യിൽ കൊണ്ടു വരുന്ന നിയമ ഭേദ ഗതി യില്‍ പാകിസ്ഥാന്‍ പ്രസിഡണ്ട് മംനൂന്‍ ഹുസൈന്‍ ഒപ്പു വെച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഹാഫിസ് സഈദിനെ ഭീകര വാദി യായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

February 6th, 2018

malayalam-poet-kureeppuzha-sreekumar-ePathram
കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്‍. എസ്. എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ല യിലെ കട്ടക്കലിന് സമീപം കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഗ്രന്ഥ ശാലയുടെ ഉല്‍ഘാടന പ്രസംഗ ത്തില്‍ വടയമ്പാടി ജാതി മതില്‍ സമര ത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേ ത്തുടര്‍ ന്നാണ് കൈയേറ്റം ഉണ്ടായത് എന്ന് കടക്കല്‍ പോലീസില്‍ കുരീപ്പുഴ ശ്രീകുമാര്‍ നല്‍കിയ പരാതി യില്‍ പറയുന്നു. 15 ആര്‍. എസ്. എസ്. പ്രവര്‍ ത്തകര്‍ക്ക് എതിരെ യായിരുന്നു കേസ്സെടുത്തി രുന്നത്. ഇതില്‍ ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തി ട്ടുള്ളത്.

- pma

വായിക്കുക: , , , ,

Comments Off on കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

Page 29 of 43« First...1020...2728293031...40...Last »

« Previous Page« Previous « സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌
Next »Next Page » പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘അസ്മ (ASMA)’ സൗഹൃദ സംഗമം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha