നിര്‍ഭയ കേസില്‍ പ്രതി കളുടെ വധ ശിക്ഷക്ക് ഇളവില്ല

July 9th, 2018

delhi-rape-convicts-epathram
ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ട ബലാത്സംഗ ക്കേസി ലെ പ്രതിക ളുടെ വധ ശിക്ഷ ശരി വെച്ചു കൊണ്ട് സുപ്രീം കോടതി വിധി. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹി യില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍ കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്.  മാന ഭംഗ ത്തിന് ഇര യായ പെണ്‍ കുട്ടി പിന്നീട് സിംഗ പ്പൂരിലെ ആശു പത്രി യില്‍ മരിച്ചു.

കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതി കള്‍ ക്കും വധ ശിക്ഷ നല്‍കിയ ഡല്‍ഹി ഹൈ ക്കോടതി വിധി സുപ്രീം കോടതി ശരി വച്ചി രുന്നു.

വധ ശിക്ഷാ വിധി പുനഃ പരി ശോധി ക്കണം എന്ന് ആവ ശ്യപ്പെട്ട് പ്രതി കളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവ രാണ് സുപ്രീം കോടതി യെ വീണ്ടും സമീപിച്ചത്. നാലാമനായ അക്ഷയ് സിംഗ് പുനഃ പരി ശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല.

- pma

വായിക്കുക: , , , ,

Comments Off on നിര്‍ഭയ കേസില്‍ പ്രതി കളുടെ വധ ശിക്ഷക്ക് ഇളവില്ല

അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

July 8th, 2018

logo-kerala-police-alert-ePathram വിദേശ രാജ്യങ്ങളില്‍ നിന്നും അജ്ഞാത ഫോണ്‍ വിളി കള്‍ വരുന്നുണ്ട് എന്നും ഇത്തരം ഫോൺ വിളി കളിൽ പ്പെട്ടു ആരും വഞ്ചിതർ ആവരുത് എന്നും കേരളാ പോലീ സിന്റെ മുന്നറിയിപ്പ്.

പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജി ലൂടെ യാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി യിരി ക്കുന്നത്.

fake-calls-alert-from-kerala-police-ePathram

ഫേയ്സ് ബുക്ക് പേജില്‍ നല്‍കിയ മുന്നറിയിപ്പ്

+591, +365, +371, +381, +563, +370, +255, +1869, +993 എന്നീ നമ്പറു കളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറു ക ളില്‍ നിന്നും തട്ടിപ്പു ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറു കളില്‍ നിന്നുള്ള മിസ്സ്ഡ് കോളു കള്‍ കണ്ട് ആ നമ്പറി ലേക്ക് തിരിച്ചു വിളിച്ച വരുടെ ഫോണ്‍ ബാലന്‍സ് നഷ്ട പ്പെട്ട തായും റിപ്പോര്‍ട്ടു ചെയ്തി ട്ടുണ്ട്.

ഇത്തരം വ്യാജ നമ്പറു കളി ലേക്ക് തിരിച്ചു വിളി ക്കരുത് എന്നും ഇതേക്കുറിച്ച് പോലീസി ന്റെ ഹൈ ടെക് സെല്‍ അന്വേ ഷണം ആരംഭി ച്ചിട്ടുണ്ട് എന്നും പോലീസ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്

നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ

July 7th, 2018

nawaz-sharif-ousted-pakistani-leader-sentenced-to-10-years-for-corruption-ePathram
ഇസ്ലാമാബാദ് : അഴിമതി കേസില്‍ കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പാക്കി സ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ. കേസിലെ കൂട്ടു പ്രതി യായ മകള്‍ മറിയ ത്തിന് ഏഴു വര്‍ഷം തടവു ശിക്ഷ യും വിധിച്ചിട്ടുണ്ട്.

വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബര ജീവിത മാണ് നവാസ് ഷരീഫും മക്കളും നയിച്ചിരുന്നത് എന്നായി രുന്നു ആരോപണം.

പ്രധാന മന്ത്രി യായിരിക്കേ ഷരീഫും കുടും ബാംഗ ങ്ങ ളും കോടി കളുടെ വസ്തു വകകള്‍ വിദേ ശ ങ്ങളില്‍ വാങ്ങി ക്കൂട്ടി യതായും അന്വേഷണ സംഘം കണ്ടെത്തി യിരുന്നു. രാഷ്ട്രീയ പാരമ്പര്യവും അധി കാര വും മറ യാക്കി നവാസ് ഷരീഫിന്റെ മക്കളായ മറിയം, ഹസ്സന്‍, ഹുസ്സൈന്‍ എന്നിവര്‍ നാല് ആഡംബര ഫ്ലാറ്റു കള്‍ ലണ്ട നില്‍ സ്വന്ത മാക്കി എന്നും മകള്‍ മറിയം വ്യാജ രേഖ ചമച്ചു എന്നും കേസ്സുകളുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on നവാസ് ഷരീഫിന് 10 വര്‍ഷം തടവു ശിക്ഷ

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ

July 2nd, 2018

crime-epathram
കൊച്ചി : മഹാരാജാസ് കോളേജിൽ എസ്. എഫ്. ഐ. പ്രവര്‍ത്ത കനായ അഭിമന്യു (20) വിന്റെ കൊല പാതക ത്തില്‍ മൂന്നു പേർ കസ്റ്റഡി യിൽ. കോട്ടയം സ്വദേശി ബിലാല്‍, പത്തനം തിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നി വരെ യാണ് പോലീസ് കസ്റ്റഡി യില്‍ എടു ത്തി ട്ടുള്ളത്.

കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കളുടെ പ്രവേശനം പ്രമാണിച്ച് നവാ ഗതരെ സ്വാഗതം ചെയ്യുന്ന പോസ്റ്റര്‍ പതി ക്കുന്നതു മായി ബന്ധ പ്പെട്ട് ഞായറാഴ്​ച വൈകുന്നേരം എസ്. എഫ്. ഐ. – കാമ്പസ് ഫ്രണ്ട് പ്രവര്‍ ത്തകര്‍ തമ്മില്‍ കോളേ ജില്‍ വാക്കു തര്‍ക്കം ഉണ്ടാ യി രുന്നു. ഇതേ ത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ഉണ്ടായ സംഘ ര്‍ഷ ത്തിലാണ് മഹാ രാജാ സിലെ രണ്ടാം വർഷ കെമിസ്​ട്രി വിദ്യാർത്ഥി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു കുത്തേറ്റു മരിച്ചത്.

മഹാ രാജാസിലെ രണ്ടാം വർഷ ഫിലോസഫി വിദ്യാർ ത്ഥിയായ കോട്ടയം സ്വദേശി അർജുനനും ആക്രമണ ത്തിൽ പരി ക്കേറ്റി ട്ടുണ്ട്. ഗുരു തരാ വസ്ഥ യിലുള്ള ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്ര‌ി യില്‍ പ്രവേശി പ്പിച്ചു. കൊല പാതക ത്തില്‍ പ്രതി ഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്. എഫ്. ഐ. പഠിപ്പ്​ മുടക്കിന്​ ആഹ്വാനം ചെയ്​തു.

- pma

വായിക്കുക: , , ,

Comments Off on മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ

Page 27 of 43« First...1020...2526272829...40...Last »

« Previous Page« Previous « സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം
Next »Next Page » എസ്​. ബി. ഐ. യുടെ അക്കൗണ്ടു കളിൽ ഒരു കോടി രൂപ യുടെ അജ്​ഞാത നിക്ഷേപം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha