ആത്മഹത്യക്കെതിരെ യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ബോധവത്കരണം സമാപിച്ചു

November 15th, 2012

ദുബായ് : പത്ത് ലക്ഷത്തില്‍ പരം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തും ആത്മഹത്യക്കെതിരെ ബോധവത്കരണം നടത്തിയും യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ സാമൂഹിക ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

തൊഴിലാളികളും ഇടത്തര ക്കാരുമായ പ്രവാസി കള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ‘മിഷന്‍ സീറോ സൂയിസൈഡ്’ എന്ന കാമ്പയിനുമായി യു. എ. ഇ. എക്സ്ചേഞ്ച് രംഗത്തെത്തിയത്.

4800ലേറെ ലേബര്‍ ക്യാമ്പുകള്‍, 8000ത്തോളം കടകള്‍, 380 കോര്‍പ്പറേറ്റ് ഓഫിസുകള്‍, വിവിധ സാമൂഹിക-സാംസ്കാരിക സംഘടന കള്‍, ഷോപ്പിങ് സ്ഥലങ്ങള്‍ എന്നിവിട ങ്ങളിലാണ് ആറു മാസം ബോധവത്കരണ പ്രവര്‍ത്തന ങ്ങള്‍ നടന്നത്.

സാമ്പത്തിക ബുദ്ധി മുട്ടുകളാണ് ആത്മഹത്യക്ക് പ്രധാന കാരണമാകുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാന ത്തില്‍ സാമ്പത്തിക അച്ചടക്കം, വരുമാന ത്തിനൊത്തുള്ള വരവ്-ചെലവ് ക്രമീകരണങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള ബോധ വത്കരണമാണ് നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യേകമായി നിര്‍മ്മിച്ച വീഡിയോ സിനിമയും പ്രദര്‍ശിപ്പിച്ചു. ഈ ദൗത്യത്തിന്റെ പ്രചരണാര്‍ഥം നടന്ന ഒപ്പു ശേഖരണ ത്തില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ആത്മഹത്യക്കെതിരെ യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ബോധവത്കരണം സമാപിച്ചു

കേന്ദ്ര മന്ത്രി കെ. സി. വേണു ഗോപാലിന്റെ മുഖാമുഖം സമാജ ത്തില്‍

November 15th, 2012

minister-kc-venugopal-ePathram അബുദാബി : കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാല്‍ വിവിധ സംഘടനാ പ്രതിനിധി കളുമായും പൊതു ജനങ്ങളു മായും നടത്തുന്ന മുഖാമുഖം പരിപാടി നവംബര്‍ 15 വ്യാഴാഴ്ച വൈകുന്നേരം 6 .30 മുതല്‍ 8 മണി വരെ മുസഫ അബുദാബി മലയാളീ സമാജ ത്തില്‍ നടക്കും.

തുടര്‍ന്ന് സമാജ ത്തിന്റെ ശിശുദിനാ ഘോഷം അദ്ദേഹം ഉത്ഘാടനം ചെയ്യും. സമാജം കലാ വിഭാഗത്തിന്റെ കീഴില്‍ കലാപരിപാടി കളും അരങ്ങേറും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 49 26 153 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കേന്ദ്ര മന്ത്രി കെ. സി. വേണു ഗോപാലിന്റെ മുഖാമുഖം സമാജ ത്തില്‍

മെസ്പോ ടൂര്‍ 2012

November 15th, 2012

mes-ponnani-alumni-mespo-logo-ePathram അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലൂംനി (മെസ്പോ), അബുദാബി ചാപ്റ്റര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു.
നവംബര്‍15 വ്യാഴാഴ്ച മുഷ്റിഫ് പാര്‍ക്കില്‍ സമാപിക്കുന്ന പരിപാടിയില്‍ വിവിധ കലാ കായിക മത്സര ങ്ങളും ഉണ്ടാവും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 566 52 64 എന്ന നമ്പരില്‍ ബന്ധപ്പെടുക.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on മെസ്പോ ടൂര്‍ 2012

അബുദാബി യിലെ ചേമഞ്ചേരി പഞ്ചായത്ത് നിവാസി കളുടെ യോഗം വ്യാഴാഴ്ച

November 15th, 2012

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം സംഘടിപ്പിക്കുന്ന അഞ്ചാമത് സമൂഹ വിവാഹം കാപ്പാട് വെച്ചു നടത്തുന്നു.

പ്രസ്തുത പരിപാടി വിജയിപ്പി ക്കുന്നതിനായി അബുദാബി യിലെ ചേമഞ്ചേരി പഞ്ചായത്ത് നിവാസി കളുടെ ഒരു യോഗം കേരളാ സോഷ്യല്‍ സെന്ററില്‍ ചേരുന്നു. നവംബര്‍ 15 വ്യാഴാഴ്ച വൈകീട്ട് 7 മണിക്കു നടക്കുന്ന യോഗ ത്തിലേക്ക് എല്ലാ നാട്ടുകാരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അബുദാബി യിലെ ചേമഞ്ചേരി പഞ്ചായത്ത് നിവാസി കളുടെ യോഗം വ്യാഴാഴ്ച

പ്രവാസികളുടെ യാത്രാ പ്രശ്നം: മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി വയലാര്‍ രവി ക്ഷുഭിതനായി

November 13th, 2012

vayalar-ravi-epathram

ഷാര്‍ജ: പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരോട് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി തട്ടിക്കയറി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വീകരണത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികളുടെ പ്രശ്നങ്ങള്‍ എല്ലാം തനിക്കറിയാമെന്നും ഞാന്‍ നിങ്ങളുടെ പ്രിയ സുഹൃത്താണെന്നുമെല്ലാം പറഞ്ഞ മന്ത്രിയാണ് പിന്നീട് യാത്രാപ്രശ്നം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് രോഷം കോണ്ടത്.

എയര്‍ ഇന്ത്യ സ്ഥിരമായി സര്‍വ്വീസ് മുടക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ ഇവിടെ വന്നതിനു ശേഷം ആരും തന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ പണി എടുക്കേണ്ടെന്നും ഇത്തരത്തിലുള്ള വേല തന്റെ അടുത്ത് ചിലവാകില്ലെന്നും മന്ത്രി രോഷത്തോടെ പറഞ്ഞു. ‘പരിഹാരം ഉണ്ടാക്കി നിങ്ങള്‍ പറയൂ ഞാന്‍ അതു പോലെ ചെയ്യാം‘ എന്ന് കോപാകുലനായ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടു. പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉള്ള മന്ത്രിയുടെ രോഷപ്രകടനം വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്.

പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ ഭീകരന്മാരായി ചിത്രീകരിക്കുകയും ചോദ്യം ചെയ്യലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയും ചെയ്തപ്പോള്‍ മന്ത്രിയെന്ന നിലയി ഇടപെടല്‍ നടത്താത്തതിന്റെ പേരില്‍ പ്രവാസികള്‍ക്കിടയില്‍ വയലാര്‍ രവിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഓണ്‍ലൈനില്‍ വലിയ തോതില്‍ ഉയര്‍ന്ന പ്രതിഷേധം മന്ത്രിയുടെ ശ്രദ്ധയിലും പെട്ടിരിക്കാം. തനിക്കെതിരെ ഗള്‍ഫ് മേഖലയില്‍ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ നടക്കുന്ന സന്ദര്‍ശനം മന്ത്രി വെട്ടിച്ചുരുക്കിയതായും റിപ്പോര്‍ട്ടുണ്ട്. സൌദി, ബഹറൈന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനമാണ് മന്ത്രി ഒഴിവാക്കുന്നത്. ചൊവ്വാഴ്ച മസ്കറ്റിലെത്തുന്ന അദ്ദേഹം അന്നു രാത്രി തന്നെ ദില്ലിക്കു മടങ്ങും. ദില്ലിയില്‍ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തില്‍ പങ്കെടുക്കുവാനാണ് വയലാര്‍ രവി തന്റെ യാത്രാ പരിപാടികള്‍ വെട്ടിച്ചുരുക്കിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on പ്രവാസികളുടെ യാത്രാ പ്രശ്നം: മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി വയലാര്‍ രവി ക്ഷുഭിതനായി

Page 238 of 246« First...102030...236237238239240...Last »

« Previous Page« Previous « ഗ്ലാമറും ആക്ഷനുമായി നമിത തിരിച്ചെത്തുന്നു
Next »Next Page » നമസ്തേ പറഞ്ഞ് ആങ് സാന്‍ സൂചി ഇന്ത്യയില്‍ എത്തി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha