മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു

December 25th, 2013

ഉമ്മുല്‍ ഖുവൈന്‍ : മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പാതായ്ക്കര നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘പാതായ്ക്കര പ്രവാസി സംഘം‘ ഒരുക്കിയ കുടുംബ സംഗമ ത്തില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു.

പാതായ്ക്കര പ്രദേശത്തു നിന്നും യു. എ. ഇ. യില്‍ എത്തി മുപ്പതു വര്‍ഷം ജോലി ചെയ്ത കുന്നത്ത് ഹംസ, എം. ടി. ഷംസുദ്ദീന്‍, കുന്നത്ത് അബു, കുറ്റീരി മുസ്തഫ, സി. മൊയ്തീന്‍ കുട്ടി, കുന്നത്ത് അബ്ദു ഹാജി, പൊതിയില്‍ മുഹമ്മദ് എന്നീ ഏഴു പ്രവാസി കളെയാണ് ആദരിച്ചത്.

ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടി കളില്‍ പങ്കെടുത്ത് വിജയിച്ച പാതായ്ക്കര പ്രവാസി സംഘം അംഗ ങ്ങളുടെ കുട്ടി കള്‍ക്ക് സമ്മാന ങ്ങളും വിതരണം ചെയ്തു. പ്രവാസി സംഘം പ്രസിഡന്റ് കുന്നത്ത് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

ഉമ്മുല്‍ ഖുവൈനില്‍ നടത്തിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണ മെന്റിന്റെ വിലയിരുത്തലും യോഗ ത്തില്‍ വെച്ച് നടന്നു. സെക്രട്ടറി മേലെതില്‍ ആഷിക് സ്വാഗതവും ട്രഷറര്‍ എം. സൈതലവി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു

ക്രിസ്മസ് ശുശ്രൂഷകൾ

December 23rd, 2013

ദുബായ് : സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷ കള്‍ ഡിസംബര്‍ 24 ചൊവ്വാഴ്ച വൈകീട്ട് ആരംഭിക്കും. 6.30 ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് യല്‍ദോ പെരുന്നാള്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും.

ക്രിസ്മസ് ശുശ്രൂഷ കള്‍ക്ക് വികാരി ഫാ. ടി. ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലാനി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കു മെന്ന് ഇടവക ട്രസ്റ്റി ടി. സി. ജേക്കബ്, സെക്രട്ടറി ബാബു ജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 04 337 11 22

- pma

വായിക്കുക: ,

Comments Off on ക്രിസ്മസ് ശുശ്രൂഷകൾ

ക്രിസ്മസ് കരോള്‍ സര്‍വീസ് ഹൃദ്യമായി

December 23rd, 2013

അബുദാബി : സി. എസ്. ഐ (മലയാളം) ഇടവക യുടെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ നടന്നു.

മലയാള ത്തിലും ഇംഗ്ലീഷി ലുമായി സാം എബ്രാഹാ മിന്റെ നേതൃത്വ ത്തില്‍ ഗായക സംഘം അവതരി പ്പിച്ച കരോള്‍ ഗാനങ്ങള്‍ ഹൃദ്യമായി. കരോള്‍ സര്‍വ്വീ സില്‍ സാം ജെയ് സുന്ദര്‍ കൃസ്മസ് സന്ദേശം നല്‍കി. ഇടവക വികാരി ഫാദര്‍ മാത്യു ശുശ്രൂഷ കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on ക്രിസ്മസ് കരോള്‍ സര്‍വീസ് ഹൃദ്യമായി

കൈരളി കല്‍ചറല്‍ ഫോറം ക്രിസ്മസ് ആഘോഷിച്ചു

December 23rd, 2013

അബുദാബി : മുസഫ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനി യിലെ തൊഴിലാളികളുടെ കൂട്ടായ്മ യായ കൈരളി കല്‍ചറല്‍ ഫോറം വിവിധ പരിപാടി കളോടെ ക്രിസ്മസ് ആഘോഷിച്ചു.

വിവിധ ക്രിസ്തീയ ദേവാലയ ങ്ങളില്‍ നിന്നുള്ള ഗായക സംഘം ക്രിസ്മസ് ഗാനങ്ങളും കരോളും അവതരിപ്പിച്ചു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സഹ വികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ് ക്രിസ്മസ് സന്ദേശം നല്‍കി.

കൈരളി കള്‍ചറല്‍ ഫോറം പ്രസിഡന്റ് മുസ്തഫ മാവിലായി അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ യുവജന സഖ്യം രക്ഷാധി കാരി നിബു സാം ഫിലിപ്പ്, പാക്കിസ്താന്‍ ചര്‍ച്ച് പ്രതിനിധി അലക്സ് സബീര്‍ ഹസന്‍, എന്‍പിസിസി അഡ്മിനിസ്ട്രേഷന്‍ വിഭാഗം തലവന്‍ രാജന്‍ ചെറിയാന്‍, അനില്‍കുമാര്‍, ടെറന്‍സ് ഗോമസ് എന്നിവര്‍ പ്രസംഗിച്ചു.

ക്രിസ്മസ് കലാ-സാംസ്കാരിക പരിപാടി കള്‍ക്കു കോശി, രാജന്‍ കണ്ണൂര്‍, അനില്‍ പുത്തൂര്‍, അജ്, ശാന്തകുമാര്‍, അഷ്റഫ് ചമ്പാട്, ഷെബീര്‍, മോഹനന്‍, മുഹമ്മദ് കുഞ്ഞ്, ആന്റണി തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

ഭരത് മുരളി നാടകോല്‍സവ ത്തില്‍ കൈരളി കള്‍ചറല്‍ ഫോറം അവതരിപ്പി ക്കുന്ന കിഴവനും കടലും നാടക ത്തിന്റെ ടിക്കറ്റ് വില്‍പന ഇസ്മയില്‍ കൊല്ലത്തിനു നല്‍കി രാജന്‍ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on കൈരളി കല്‍ചറല്‍ ഫോറം ക്രിസ്മസ് ആഘോഷിച്ചു

തൊട്ടാവാടി : പ്രകൃതിയെ തൊട്ടറിഞ്ഞ കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ്

December 22nd, 2013

അബുദാബി : ഖലീഫാ പാര്‍ക്കില്‍ പ്രസക്തി സംഘടി പ്പിച്ച കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ് വിനോദ ത്തോടോപ്പം വിജ്ഞാനവും പകരുന്ന തായിരുന്നു. നേഴ്സറി മുതൽ പ്ലസ്‌ ടു വരെ യുള്ള 40 കുട്ടികൾ പങ്കെടുത്ത പരിസ്ഥിതി ക്യാമ്പ്, പ്രമുഖ സാമൂഹിക പ്രവർത്ത കനായ വി. ടി. വി. ദാമോദരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേവിക രമേശ്‌ എൻഡോസൾഫാന് എതിരായ കവിത ആലപിച്ചു.

പരിസ്ഥിതി പ്രവർത്ത കനായ സുജിത്ത് നമ്പ്യാരുടെ ‘കേരള ത്തിലെ ചെടികൾ’ എന്ന വിഷയ ത്തിൽ നടന്ന ക്ലാസ് കുട്ടി കളില്‍ പരിസ്ഥിതി ആഭിമുഖ്യം വളര്‍ത്താന്‍ പര്യാപ്ത മായിരുന്നു. തുടര്‍ന്നു കുട്ടികളെ മൂന്നു വിഭാഗ ങ്ങളായി തിരിച്ച് ‘പ്രകൃതി യിലൂടെ – സസ്യ ങ്ങളുടെ പേരുകൾ ചേർത്തു വച്ച കളി’, ”ഔഷധ സസ്യ ങ്ങളെക്കുറിച്ചുള്ള പഴംചൊല്ലുകള്‍’, സസ്യങ്ങളെ തിരിച്ചറിയല്‍’, എന്നിവ സംഘടിപ്പിച്ചു.

പരിസ്ഥിതി പ്രവർത്ത കരായ പ്രസന്ന വേണു, ഫൈസൽ ബാവ, മുഹമ്മദ്‌ അലി, ജാസ്സിർ എരമംഗലം, കെ. ജി. അഭിലാഷ് എന്നിവർ വിവിധ പഠന പ്രവർത്തന ങ്ങൾക്ക് നേതൃത്വം നല്കി.

ക്യാമ്പിൽ പങ്കെടുത്ത കുട്ടി കളുടെ രക്ഷ കർത്താക്കൾക്കായി സംഘടിപ്പിച്ച ‘പ്രകൃതി സൌഹൃദ ഭക്ഷണ രീതികളെ’ക്കുറിച്ചു ചർച്ച വേറിട്ട അനുഭവ മായിരുന്നു. ചർച്ച യിൽ കെ. വി. ചന്ദ്രന്‍, അഡ്വ. മുഹമ്മദ്‌ റഫീക്ക്‌, റഫീക്ക്‌ എടപ്പാള്‍, മുഹമ്മദ്‌ അസ്ലാം, ഗീത സുബ്രഹ്മണ്യന്‍, രാജേഷ് കോടോത്ത്, ഡോ. രാഖി രമേഷ്, മുഹമ്മദ്‌ ഇക്ബാൽ എന്നിവർ പങ്കെടുത്തു.

പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും ക്യാമ്പ് ഡയറക്ടർ രമേശ്‌ നായർ, കവി അസ്മോ പുത്തൻചിറ, ടി. എ. ശശി, ഷീജ ഇക്ബാൽ, അഷ്റഫ്‌ ചമ്പാട്, ശശിൻ സാ, സുബ്രഹ്മണ്യന്‍ കാഞ്ഞിരമുക്ക്, അജി രാധാകൃഷ്ണൻ എന്നിവർ വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on തൊട്ടാവാടി : പ്രകൃതിയെ തൊട്ടറിഞ്ഞ കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ്

Page 309 of 311« First...102030...307308309310311

« Previous Page« Previous « പശ്ചിമഘട്ട സംരക്ഷണ ത്തിനു ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം
Next »Next Page » മഴപ്പാട്ട് അരങ്ങിലെത്തി »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha