മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും

November 5th, 2025

minister-k-b-ganesh-kumar-ePathram
തൊടുപുഴ : മൂന്നാറില്‍ വെച്ച് വിനോദ സഞ്ചാരിയായ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നു മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരായ എല്ലാ ഡ്രൈവർമാരുടെയും ലൈസന്‍സ് റദ്ദാക്കും എന്ന് സംസ്ഥാന ഗതാഗത വകുപ്പ് വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍.

അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍. ടി. ഒ. ക്ക് കത്തു നല്‍കി. ഇവരുടെ വാഹന പെര്‍മിറ്റ് റദ്ദു ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ല.

മൂന്നാറിലും ഓണ്‍ ലൈന്‍ ടാക്‌സി ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ ഉണ്ടായത് തനി ഗുണ്ടായിസം ആയിരുന്നു. ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യം ആവരുത്. ഡബിള്‍ ഡെക്കര്‍ ബസ്സു വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടക്കാത്തവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും.

ഓൺ ലൈനിൽ ബുക് ചെയ്ത ടാക്സിയിൽ എത്തിയ മുംബൈ സ്വദേശി ജാന്‍വി എന്ന പ്രൊഫസർക്കാണ് മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

മൂന്നാറിൽ ഓണ്‍ ലൈന്‍ ടാക്സി അനുവദിക്കുകയില്ല എന്നും പറഞ്ഞു ഇവര്‍ സഞ്ചരിച്ച കാർ മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു എങ്കിലും സംഭവ സ്ഥലത്തു എത്തിയ പോലീസ് ഉദ്യോഗസ്ഥർ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇക്കാര്യം ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും

നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

October 21st, 2025

norka-care-mobile-app-ePathram
തിരുവനന്തപുരം : പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക-റൂട്ട്‌സ് വഴി നടപ്പിൽ വരുത്തിയ സമഗ്ര ആരോഗ്യ അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ സേവനങ്ങൾക്ക് വേണ്ടി മൊബൈൽ ആപ്പ് നിലവിൽ വന്നു. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും നോർക്ക കെയർ ഡൗൺ ലോഡ് ചെയ്യാം.

ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ അപകട ഇൻഷ്വറൻസ് പരി രക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി.

2025 നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസി കേരളീയർക്ക് ലഭ്യമാകും. നിലവിൽ കേരള ത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് ക്യാഷ്‌ ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. സാധുവായ നോർക്ക പ്രവാസി ഐ. ഡി, സ്റ്റുഡന്റ് ഐ. ഡി. എൻ. ആർ. കെ. ഐ. ഡി. കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം. P R D,  F B Page , Twitter X

- pma

വായിക്കുക: , , , ,

Comments Off on നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം

October 10th, 2025

maría-corina-machado-nobel-winner-2025-ePathram
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേല യിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോക്കു സമ്മാനിക്കും. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാന പൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. സമാധാന നൊബേല്‍ സമ്മാനം നേടുന്ന ഇരുപതാമത്തെ വനിത കൂടിയാണ് മരിയ.

ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ്‍ സ്വീഡിഷ് ക്രോണും ലഭിക്കും.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ എഞ്ചിനീയറാണ്. വെനസ്വേലയുടെ ഉരുക്കു വനിത യായാണ് അവര്‍ അറിയപ്പെടുന്നത്. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗ മായി സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോക്കും വെനസ്വേലയിലെ ത്തന്നെ മറ്റൊരു പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ എഡ്മുണ്ടോ ഗോണ്‍ സാലസ് ഉറുട്ടിയക്കും സമ്മാനിച്ചിരുന്നു.

244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമ നിർദ്ദേശങ്ങൾ സമാധാന നൊബേലിനായി  ഈ വർഷം പരിഗണിച്ചു. യു. എസ്. പ്രസിഡണ്ട് ട്രംപിനെ നൊബേല്‍ കമ്മിറ്റി അവാര്‍ഡിന് പരിഗണിച്ചില്ല.

അന്താരാഷ്ട്ര തലത്തിലെ ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തി എന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് കിട്ടണം എന്നും ട്രംപ് ആവശ്യ പ്പെട്ടിരുന്നു. സമാധാന നൊബേലിന് തനിക്കുള്ളത്രയും അര്‍ഹത മറ്റാര്‍ക്കും ഇല്ല എന്നുമുള്ള അവകാവാദവും ട്രംപ് ആവര്‍ത്തിച്ചിരുന്നു. Image Credit  : F B Page

- pma

വായിക്കുക: , , , ,

Comments Off on മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം

സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

October 9th, 2025

social-media-usage-police-officials-to-submit-affidavit-ePathram

കൊച്ചി : പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരിൽ നിന്നും മുൻ‌കൂർ അനുമതി തേടിയിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി. ഓരോരുത്തരും ഏതൊക്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സജീവമാണ് എന്നുള്ളതും ഏതെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പു കളിലെ അംഗങ്ങൾ എന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

മാത്രമല്ല പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു മാത്രമേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖ പ്പെടുത്തുകയുള്ളൂ. പോലീസ് സേനയുടെ പ്രതിച്ഛായ, മാന്യത, അഖണ്ഡത എന്നിവക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ല. നിയമ പാലകൻ എന്ന നിലവാരം ഉറപ്പാക്കും.

ഔദ്യോഗിക രഹസ്യ രേഖകൾ പങ്കിടുക, മറ്റുള്ളവർക്ക് ഫോർ വേഡ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ നട പടികൾ ഉണ്ടാവുകയില്ല എന്നും ഇവ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നും സത്യ വാങ്മൂലം എഴുതി ഒപ്പിട്ടു നൽകണം. ഓരോ പോലീസ് സ്റ്റേഷനുകളിലെയും ഇൻസ്‌പെക്ടർ മാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഇൻസ്പെക്ടർമാർ സ്റ്റേഷൻ പരിധി വിട്ടു പോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.

പോലീസുകാരുടെ ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ പോലീസ് സേനക്കും സർക്കാരിനും കളങ്കം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ പോസ്റ്റിന് എതിരെ പരാതികൾ ഉയരുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. Image Credit : F B Page

- pma

വായിക്കുക: , , , , , ,

Comments Off on സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

October 9th, 2025

minister-k-b-ganesh-kumar-ePathram

തിരുവനന്തപുരം : കേരളത്തിൽ ഉടനീളം അർബുദ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി കെ. എസ്. ആർ. ടി. സി ബസ്സുകളിൽ യാത്രാ സൗജന്യം അനുവദിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിയമ സഭയിൽ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ വിഭാഗം ബസ്സുകളിലും സൗജന്യ യാത്ര സാധ്യമാക്കും.

റേഡിയേഷൻ, കീമോ തുടങ്ങി അർബുദം സംബന്ധമായ ഏത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുവന്നവർക്കും പദ്ധതി സഹായകരമാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on അർബുദ രോഗികൾക്ക് യാത്രാ സൗജന്യം

Page 2 of 9012345...102030...Last »

« Previous Page« Previous « അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
Next »Next Page » സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha