തിരുവനന്തപുരം നഗര സഭ യില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു

August 15th, 2020

face-mask-to-avoid-spread-of-covid-19-ePathram

തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം രൂക്ഷ മായതി നാൽ നഗര സഭ യില്‍ ഏർപ്പെടുത്തി യിരുന്ന ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു. എന്നാൽ നഗരസഭ യിലെ കണ്ടൈന്മെന്റ് സോണു കളില്‍ നിയന്ത്രണ ങ്ങള്‍ തുടരും എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ ഓഫീസു കള്‍ക്കും ബാങ്കു കള്‍ അടക്കമുള്ള ധന കാര്യ സ്ഥാപന ങ്ങള്‍ക്കും 50 ശതമാനം ജീവന ക്കാരെ ഉള്‍ ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം.

രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ കടകള്‍ തുറക്കാം. കഫെ, റസ്റ്റോറന്റ്, ഹോട്ടലു കള്‍ എന്നിവക്ക് രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാര്‍സലു കള്‍ മാത്രമേ അനുവദിക്കുക യുള്ളൂ.

മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, സലൂണ്‍, ബാർബർ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവര്‍ ത്തിക്കുവാന്‍ അനുമതി നല്‍കി യിട്ടുണ്ട്. വിവാഹത്തിന് അമ്പതു പേർക്കും മരണ വീടുകളിൽ ഇരുപത് പേർക്കും സംബന്ധിക്കാം.

- pma

വായിക്കുക: , , , , ,

Comments Off on തിരുവനന്തപുരം നഗര സഭ യില്‍ ലോക്ക് ഡൗണ്‍ പിന്‍ വലിച്ചു

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണ ക്കിറ്റ് 

August 12th, 2020

logo-government-of-kerala-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ റേഷൻ കാർഡ് ഉടമ കൾക്കും ഈ വര്‍ഷത്തെ ഓണക്കിറ്റ് നല്‍കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ഇനം പല വ്യജ്ഞനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 13 വ്യാഴാഴ്ച തുടങ്ങും.

സംസ്ഥാനത്തെ 88 ലക്ഷത്തില്‍ പരം വരുന്ന റേഷന്‍ കാര്‍ഡ് ഉടമ കള്‍ക്ക് മുന്‍ ഗണനാ ക്രമ ത്തിലാണ് ഇതു നല്‍കുക. ജൂലായ് മാസ ത്തില്‍ ഏതു കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് അവിടെ നിന്നാണ് ഓണക്കിറ്റുകൾ വാങ്ങേണ്ടത്.

സാധനങ്ങളുടെ ഗുണ നില വാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സംസ്ഥാനത്തെ രണ്ടായിര ത്തോളം വരുന്ന പാക്കിംഗ് കേന്ദ്ര ങ്ങളില്‍ വെച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ അടക്ക മുള്ള വരുടെ സഹായ ത്തോടെ യാണ് ഓണ ക്കിറ്റുകള്‍ തയ്യാറാക്കുന്നത് എന്നും മുഖ്യ മന്ത്രി അറിയിച്ചു.

ഏകദേശം അഞ്ഞൂറ് രൂപ യോളം വില വരുന്ന നിത്യോപയോഗ ഭക്ഷ്യവിഭവ ങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.

(പി. എൻ. എക്‌സ്. 2740/2020) 

- pma

വായിക്കുക: , , ,

Comments Off on എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണ ക്കിറ്റ് 

ഒറ്റക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണം

August 4th, 2020

supremecourt-epathram
ന്യൂഡല്‍ഹി : ഏകാന്തവാസം നയിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ ആവശ്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരു കള്‍ മുന്‍ഗണന നല്‍കണം എന്നും കൊവിഡ് കാലത്ത് ഏകാന്ത വാസം നയിക്കുന്ന ഇത്തര ക്കാർക്ക് ഉടന്‍ തന്നെ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ നല്‍കണം എന്നും സുപ്രീം കോടതി വിധി.

മുതിര്‍ന്ന പൗരന്മാര്‍ താമസിക്കുന്ന വൃദ്ധ സദനങ്ങളില്‍ മാസ്‌കുകള്‍, പി. പി. ഇ. കിറ്റു കള്‍, സാനി റ്റൈസറു കള്‍ എന്നിവ യുടെ ലഭ്യത ഉറപ്പു വരുത്തണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഒറ്റക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉടന്‍ പെന്‍ഷന്‍ നല്‍കണം

ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം

August 3rd, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ഓരോ പൗരന്റേയും വ്യക്തി ഗത ആരോഗ്യ വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. പ്രാബല്ല്യത്തില്‍ കൊണ്ടു വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടാവും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യ സംബന്ധമായ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഹെല്‍ത്ത്‌ ഐ. ഡി., മറ്റു ബന്ധപ്പെട്ട രേഖ കളുടെ ഡിജിറ്റല്‍ വത്കരണം, ഡിജി ഡോക്ടര്‍, രാജ്യത്തെ ആരോഗ്യ സംവിധാന ങ്ങളുടെ വിശദ വിവര ങ്ങള്‍ എന്നിവ അടങ്ങിയത് ആയിരിക്കും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ National Digital Health Mission (NDHM) പദ്ധതി.

ടെലി മെഡിസിന്‍ സര്‍വ്വീസ്, ഇ- ഫാര്‍മസി എന്നിവയും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തും. കൂടുതല്‍ സുതാര്യതക്കു വേണ്ടി വ്യക്തി കള്‍ക്കു നേരിട്ടു കൈ കാര്യം ചെയ്യാ വുന്ന ആപ്ലിക്കേഷനും വിഭാവനം ചെയ്യുന്നുണ്ട്.

അതാത് ആശുപത്രികളും ഡോക്ടര്‍ മാരും വേണം ആരോഗ്യ വിവര ങ്ങള്‍ ആപ്പുമായി പങ്കുവെക്കുവാന്‍. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈ മാറുകയുള്ളൂ.

വ്യക്തികളുടെ സമ്മതം ഇല്ലാതെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ ഡോക്ടര്‍ മാര്‍ക്ക് സാധിക്കില്ല എന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഡിജിറ്റല്‍ ഹെല്‍ത്ത്‌ ഐ. ഡി. വരുന്നു : ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം

സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക്

July 16th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ വിലക്കി ക്കൊണ്ട് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.

പ്രതിഷേധ സമരങ്ങളില്‍ 10 പേർക്ക് പങ്കെടുക്കാം എന്നുള്ള സംസ്ഥാന സർക്കാ രിന്റെ മാർഗ്ഗ നിർദ്ദേശം കേന്ദ്ര നിർദ്ദേശ ത്തിന് വിരുദ്ധ മാണ്. കേന്ദ്ര സർക്കാ രിന്റെ കൊവിഡ് മാർഗ്ഗ നിർദ്ദേ ശങ്ങള്‍ കർശ്ശനമായി നടപ്പാക്കുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ല എന്ന് ചീഫ് സെക്രട്ടറി യും ഡി. ജി. പി. യും ഉറപ്പു വരുത്തണം. മാനദണ്ഡ ങ്ങൾ ലംഘിച്ചു സമരം നടന്നാൽ ‍‍ഡി. ജി. പി. യും ചീഫ് സെക്രട്ടറി യും വ്യക്തി പരമായി ഉത്തര വാദികള്‍ ആയിരിക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഉത്തര വാദിത്വവും ബാദ്ധ്യത യും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയിരിക്കും എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ജൂലായ് 31 വരെ പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും പാടില്ല എന്നു കാണിച്ച് കേസിലെ എതിര്‍ കക്ഷി കളായ രാഷ്ടീയ പാര്‍ട്ടി കള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കൊവിഡ് മാർഗ്ഗ നിർദ്ദേശ ങ്ങള്‍ ലംഘിക്കുന്ന വര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി യിലാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

- pma

വായിക്കുക: , , , , , , ,

Comments Off on സംസ്ഥാനത്ത് പ്രകടന ങ്ങള്‍ക്കും സമര ങ്ങള്‍ക്കും വിലക്ക്

Page 30 of 84« First...1020...2829303132...405060...Last »

« Previous Page« Previous « സ്വര്‍ണ്ണക്കടത്ത് : മുന്‍ കേസുകള്‍ അന്വേഷി ക്കുവാന്‍ പ്രത്യേക സംഘം
Next »Next Page » ‘മുഹമ്മദ് ദി മെസ്സഞ്ചർ ഓഫ് ഗോഡ്’ സിനിമ യുടെ ഡിജിറ്റൽ റിലീസ് തടയണം : മഹാ രാഷ്ട്ര സർക്കാർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha