കൊച്ചി : കേരള ത്തിന് അടിയന്തിര ധന സഹാ യ മായി പ്രധാന മന്ത്രി നരേന്ദ്ര മോഡി 500 കോടി രൂപ അനു വ ദിച്ചു. പ്രളയ ക്കെടുതി കളെ ക്കുറിച്ച് കൊച്ചി യില്‍ നടന്ന അവ ലോകന യോഗ ത്തിനു ശേഷ മാണ് ഇട ക്കാല ആശ്വാസ മായി തുക അനുവദിച്ചത്.
ഗവർണ്ണര്‍ പി. സദാ ശിവം, മുഖ്യ മന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി യവര്‍ സംബ ന്ധിച്ച യോഗ ത്തിലാണ് പ്രധാന മന്ത്രി 500 കോടി യുടെ അടിയന്തിര സഹായം പ്രഖ്യാ പിച്ചത്.
സംസ്ഥാനത്തെ പ്രളയ ത്തിന്റെ ആഘാതം നേരിട്ടറി യുവാ നായി പ്രളയ ബാധിത പ്രദേശ ങ്ങൾ സന്ദർശി ക്കുവാന്‍ എത്തിയ തായി രുന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡി.
പ്രളയക്കെടുതി യില്‍ മരണ പ്പെട്ടവ രുടെ അടു ത്ത ബന്ധു ക്കൾക്ക് രണ്ട് ലക്ഷം രൂപ നഷ്ട പരി ഹാരം നല്‍കും. ഗുരു തര മായി പരിക്കേറ്റ വർക്ക് 50,000 രൂപയും പ്രധാന മന്ത്രി യുടെ ദേശീയ ദുരിതാ ശ്വാസ നിധി യിൽ നിന്ന് നൽകും.
2000 കോടി രൂപ യാണ് മുഖ്യ മന്ത്രി അടി യന്തിര സഹായ മായി കേന്ദ്ര ത്തോട് ആവശ്യ പ്പെട്ടത്. പ്രാഥമിക കണക്കു കള്‍ പ്രകാരം കേരള ത്തിന് 19,512 കോടി രൂപ യുടെ നഷ്ടം ഉണ്ട് എന്നാണ് മുഖ്യ മന്ത്രി അറിയിച്ചത്. എന്നാല്‍ വെള്ളം ഇറ ങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാ ക്കു വാന്‍ കഴിയൂ.