ന്യൂഡൽഹി : ആധാര്‍ കാര്‍ഡും പാൻ കാർഡും തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി.
കേന്ദ്ര നികുതി ബോർഡ് (സി. ബി. ഡി. ടി.) മുന്‍ പ്രഖ്യാ പനം അനുസരിച്ച് ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് കാലാ വധി ഇന്നലെ (ജൂണ്‍ 30) അവ സാനി ച്ചിരുന്നു.
ഇതിനിടെ യാണ് ഇവ തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി യതായു ള്ള പ്രഖ്യാപനം വന്നത്. അഞ്ചാം തവണ യാണ് ആധാർ – പാൻ ബന്ധി പ്പിക്കൽ തിയ്യതി സി. ബി. ഡി. ടി. നീട്ടു ന്നത്.
The Central Board of Direct Taxes (CBDT), further extends the date for linking of Aadhaar with PAN from 31st March, 2018 to 30th June, 2018.
— Income Tax India (@IncomeTaxIndia) March 27, 2018
കള്ളപ്പണം തടയുന്ന തിനും ഭീകര പ്രവര്‍ത്തന ത്തിനു ള്ള സാമ്പത്തിക സഹായ ങ്ങള്‍ തടയു ന്നതും വേണ്ടി യാണ് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധി പ്പിക്കു ന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി യില്‍ വിശദീ കരണം നല്‍കി യിരുന്നു. ഇതിലൂടെ വ്യക്തി വിവര ങ്ങള്‍ വ്യാജമല്ല എന്ന് ഉറപ്പു വരുത്തു വാന്‍ സാധി ക്കും എന്നാണ് സര്‍ക്കാറിന്റെ അവകാശ വാദം.