ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് തിയ്യതി വീണ്ടും നീട്ടി

July 1st, 2018

indian-identity-card-pan-card-ePathram
ന്യൂഡൽഹി : ആധാര്‍ കാര്‍ഡും പാൻ കാർഡും തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി.

കേന്ദ്ര നികുതി ബോർഡ് (സി. ബി. ഡി. ടി.) മുന്‍ പ്രഖ്യാ പനം അനുസരിച്ച് ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് കാലാ വധി ഇന്നലെ (ജൂണ്‍ 30) അവ സാനി ച്ചിരുന്നു.

ഇതിനിടെ യാണ് ഇവ തമ്മിൽ ബന്ധി പ്പിക്കു വാനുള്ള അവസാന തിയ്യതി 2019 മാർച്ച് 31 വരെ നീട്ടി യതായു ള്ള പ്രഖ്യാപനം വന്നത്. അഞ്ചാം തവണ യാണ് ആധാർ – പാൻ ബന്ധി പ്പിക്കൽ തിയ്യതി സി. ബി. ഡി. ടി. നീട്ടു ന്നത്.

കള്ളപ്പണം തടയുന്ന തിനും ഭീകര പ്രവര്‍ത്തന ത്തിനു ള്ള സാമ്പത്തിക സഹായ ങ്ങള്‍ തടയു ന്നതും വേണ്ടി യാണ് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധി പ്പിക്കു ന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി യില്‍ വിശദീ കരണം നല്‍കി യിരുന്നു. ഇതിലൂടെ വ്യക്തി വിവര ങ്ങള്‍ വ്യാജമല്ല എന്ന് ഉറപ്പു വരുത്തു വാന്‍ സാധി ക്കും എന്നാണ് സര്‍ക്കാറിന്റെ അവകാശ വാദം.

- pma

വായിക്കുക: , , , ,

Comments Off on ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് തിയ്യതി വീണ്ടും നീട്ടി

രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം

June 27th, 2018

indian-blue-passport-ePathram
ന്യൂ‍ഡൽഹി : പാസ്സ്പോര്‍ട്ടിന് അപേക്ഷിക്കുവാ നുള്ള നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂ കരിച്ചു. രാജ്യത്ത് എവിടെയും ഇഷ്ടമുള്ള സ്ഥലത്ത് പാസ്സ് പോര്‍ട്ടി ന് അപേക്ഷ നൽകാനുള്ള അനുമതി നല്‍കി യതായി വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

നിലവിലെ സംവിധാനം അനുസരിച്ച് പൗരന്‍ ഒരു വര്‍ഷ മായി താമസിക്കുന്ന മേല്‍ വിലാസ ത്തി ന്റെ പരി ധിയി ലുള്ള പാസ്സ് പോര്‍ട്ട് ഓഫീ സില്‍ മാത്രമേ അപേക്ഷ നല്‍കാന്‍ കഴി യുമാ യിരു ന്നുള്ളൂ.

പുതിയ നിയമം നിലവില്‍ വരുന്ന തോടെ കൊച്ചി യില്‍ താമസി ക്കുന്ന യാള്‍ക്ക് തിരു വന ന്ത പുരം, കോഴി ക്കോട്, തൃശ്ശൂര്‍ ഓഫീസു കളില്‍ അപേ ക്ഷി ക്കുക യോ ഡല്‍ഹി യിലുള്ള വ്യക്തി ക്കു മുംബൈ യിലോ ചെന്നൈ യിലോ കൊച്ചി യിലോ അപേക്ഷിക്കാം.

പാസ്സ് പോര്‍ട്ട് സേവാ ദിന ത്തോട് അനു ബന്ധിച്ചു ഡല്‍ഹി യില്‍ സംഘടിപ്പിച്ച ചടങ്ങിൽ പാസ്സ് പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി. പുതിയ പാസ്സ് പോര്‍ട്ടി നായി മൊബൈ ലിലൂടെ അപേ ക്ഷ  സമര്‍ പ്പിക്കാം. ഓണ്‍ ലൈന്‍ വഴിയാ യിരിക്കും പൊലീസ് വെരിഫിക്കേഷന്‍ എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on രാജ്യത്ത് എവിടെയും പാസ്സ് പോർട്ടിന് അപേക്ഷിക്കാം

ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

June 26th, 2018

Trump_epathram
വാഷിംഗ്ടണ്‍ : ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യ ങ്ങളിൽ നിന്നുള്ള പൗരൻ മാർക്ക് അമേരി ക്ക യിലേ ക്കുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയ അമേരിക്കന്‍ പ്രസി ഡണ്ട് ഡൊണാള്‍ഡ് ട്രംപി ന്റെ തീരു മാനം രാജ്യ സുര ക്ഷക്കു വേണ്ടി എന്ന് സുപ്രീം കോടതി.

ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യ ങ്ങളിൽ നിന്നു ള്ളവർ അമേരി ക്ക യില്‍ പ്രവേ ശി ക്കുന്ന തിന്നാണ് വിലക്ക് ഏര്‍പ്പെടു ത്തിയി രുന്നത്.

ഈ ആറ് മുസ്ലീം ഭൂരി പക്ഷ രാഷ്ട്ര ങ്ങളില്‍ നിന്നുള്ള വര്‍ക്കും ഉത്തര കൊറിയ അടക്കം ഏഴു രാജ്യ ക്കാ ര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് മാസ ത്തി ലാണ് അമേരിക്ക വിലക്ക് പ്രഖ്യാപിച്ചത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ തീരു മാനം സ്റ്റേ ചെയ്ത് ഫെഡ റല്‍ കോടതി ഉത്തരവ് ഇറക്കു കയും തുടര്‍ന്ന് ട്രംപ് സുപ്രീം കോടതി യെ സമീപി ക്കു കയും ചെയ്തു.

തന്റെ ഉത്തരവ് കൃത്യത യുള്ളതും വ്യാപ്തി ഉള്ളതു മാണ് എന്നും തന്റെ അധി കാര പരിധി യില്‍ കൈ കട ത്തുവാന്‍ ഫെഡറല്‍ കോടതിക്ക് അവകാശം ഇല്ല എന്നും ഡൊണാള്‍ഡ് ട്രംപ് ചൂണ്ടി ക്കാട്ടി യിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രീം കോടതി യുടെ അംഗീകാരം

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ​വ​ധൂ​ വ​ര​ന്മാ​ർ സാ​ക്ഷ്യ ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ കൂ​ടി വേ​ണം

June 25th, 2018

wedding_hands-epathram
തിരുവനന്തപുരം : സബ് രജിസ്ട്രാർ ഒാഫീസുകളിൽ പ്രത്യേക വിവാഹ രജിസ്ട്രേഷന് ഓൺ ലൈനില്‍ അപേ ക്ഷ കള്‍ സമര്‍പ്പിക്കുമ്പോള്‍ ഇനി മുതല്‍ വധൂ വരന്മാർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി ഉൾപ്പെടുത്തണം എന്ന് അധി കൃതര്‍.

പെൺ കുട്ടികൾ അറിയാതെ ഓൺ ലൈൻ വഴി വിവാഹ രജിസ്ട്രേഷന് അപേക്ഷ കൾ അയക്കുന്നത് വ്യാപകമായ തോടെ യാണ് ഫോട്ടോ കൂടി ഉൾപ്പെടുത്താൻ അധി കൃതര്‍ തീരുമാനിച്ചത്.

സബ് രജിസ്ട്രാർ ഒാഫീസിലെ നോട്ടീസ് ബോർഡിൽ വിവാഹ വിവരം പരസ്യ പ്പെടു ത്തുമ്പോ ഴാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് നൽകി എന്ന വിവരം പലപ്പോഴും പെൺ കുട്ടികള്‍ അറി യുന്നത് എന്നുള്ള പരാതികള്‍ വ്യാപക മായ തോടെ യാണ് അധികൃതര്‍ ഇങ്ങി നെ ഒരു തീരുമാനം എടുത്തത്.

self-attested-photo-need-for-online-marriage-application-ePathram

വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കർ നേരിട്ട് എത്തുമ്പോൾ ഇത്തര ത്തിലുള്ള തട്ടിപ്പു കൾ നടക്കില്ല. എന്നാല്‍ അപേക്ഷയും ഫീസും ഓൺ ലൈൻ വഴി സ്വീകരിച്ചു തുടങ്ങിയ തോടെ യാണ് പെൺകുട്ടി കൾ അറിയാതെ വിവാഹ രജിസ്ട്രേഷന്‍ അപേക്ഷകൾ നല്‍ കുന്നത് വ്യാപകമായത്.

1954 ലെ നിയമ പ്രകാരം വിവാഹ രജിസ്ട്രേ ഷന് അപേക്ഷ സ്വീകരിച്ച ശേഷം 30 ദിവസം ബോർഡിൽ പ്രദര്‍ ശി പ്പിച്ച ശേഷ മാണ് വിവാഹ ങ്ങൾ രജിസ്റ്റർ ചെയ്ത് നൽകുന്നത്.

Tag : ബന്ധങ്ങള്‍ , നിയമം

- pma

വായിക്കുക: , , , , ,

Comments Off on വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ​വ​ധൂ​ വ​ര​ന്മാ​ർ സാ​ക്ഷ്യ ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ കൂ​ടി വേ​ണം

റേഷന്‍കാര്‍ഡ് : അപേക്ഷ കള്‍ ജൂണ്‍ 25 മുതല്‍ സ്വീകരിക്കും

June 23rd, 2018

kerala-civil-supplies-ration-card-ePathram
തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ജൂണ്‍ 25 തിങ്കളാഴ്ച മുതല്‍ ബന്ധപ്പെട്ട ഓഫീസു കളില്‍ സ്വീകരിക്കും എന്ന് അധികൃതര്‍.

നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ അംഗ ങ്ങളെ ചേര്‍ക്കല്‍, തിരുത്ത ലുകള്‍, പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലി ക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടി ഫി ക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടി ഫിക്കറ്റ്, റേഷന്‍ കാര്‍ഡി ലെ അംഗ ങ്ങളെ മറ്റൊരു കാര്‍ഡി ലേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കി ലേക്കോ സംസ്ഥാ നത്തേക്കോ മാറ്റുക തുടങ്ങി യവ ക്കുളള അപേ ക്ഷ കള്‍ എല്ലാ താലൂക്ക് സപ്ലൈ – സിറ്റി റേഷനിംഗ് ഓഫീസു കളില്‍ ഈ മാസം 25 തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും.

അപേക്ഷാ ഫോറ ത്തിനും വിശദ വിവര ങ്ങള്‍ ക്കും  സിവില്‍ സപ്ലൈസി ന്റെ  www.civilsupplieskerala.gov.in  എന്ന വെബ് സൈറ്റ് സന്ദര്‍ ശിക്കുക യോ 1800 – 425 – 1550, 1967 എന്നീ ടോള്‍ ഫ്രീ നമ്പരു കളിലോ 0471 23 20 379 എന്ന ഓഫീസ് നമ്പരിലോ  ബന്ധപ്പെടാം.

- pma

വായിക്കുക: , , , ,

Comments Off on റേഷന്‍കാര്‍ഡ് : അപേക്ഷ കള്‍ ജൂണ്‍ 25 മുതല്‍ സ്വീകരിക്കും

Page 63 of 84« First...102030...6162636465...7080...Last »

« Previous Page« Previous « ഐസ്‌ലൻഡ് കോട്ട തകർത്തു നൈജീരിയ ജയിച്ചു കയറി ( 2-0)
Next »Next Page » ലോക കപ്പ് ആവേശം മുള വാദ്യ ങ്ങളി ലൂടെ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha